Monday, July 28, 2008

ലജ്ജാവതിയുടെ മനസ്സമ്മതം ..വിവാഹം ...വിവാഹ സല്‍ക്കാരം ...എന്നിവയുടെ ഫോട്ടോകള്‍(കാന്താരികുട്ടിക്ക് കാണാന്‍ വേണ്ടി )എന്റെ സുന്ദരിക്കുട്ടി വിത്ത് ദിലീപ് ....................


കാവ്യ ഗോപികയോടൊപ്പം എന്ത് രസാല്ലേ ചിരി ...സുന്ദരികുട്ടി അല്ലെ ?ആരെയാണാവോ ചൂണ്ടി കാണിക്കുന്നേ ?
ബോബനും പ്രിയയും പ്രിയക്ക് ഈ ചുരിദാര്‍ ചേരില്ല അല്ലെ?
മമ്മുക്ക വന്നപ്പോള്‍ ഗോപികക്ക് എന്താ സന്തോഷം അല്ലെ ....
മുറ്റത്തെ മുല്ലയുടെ കല്യാണം കഴിഞ്ഞുട്ടോ മായാവി ..

ലാല്‍ജോസും കുട്ടികളുമായി ................
ഇതു ആരാണെന്നു അറിയില്ല .............
ജയസൂര്യയും സരിതയും കുട്ടിയും .....................കുട്ടിനെ കണ്ടില്ല എന്താ .പോസ്

മണിയന്‍ ചേട്ടനും ഭാര്യയും ...............
ഈ ഫോട്ടോസ് എല്ലാം കാന്തരിക്കുട്ടിക്ക് കാണാന്‍ ഇട്ടതാണ് ...കാന്തരികുട്ടി എന്റെ
ജീവിതവും മീരയുടെത് പോലെ തന്നെ ......മീരയെ തന്നെ ഓര്‍ത്താല്‍ മതി അതാ
എനിക്കും ഇഷ്ടം ....മീരയെ ഞാന്‍ എല്ലാ രീതിയിലും ഇഷ്ടപ്പെടുന്നു അഭിനയം ....
എല്ലാം എന്റെ സ്വഭാവവും അത് പോലൊക്കെ തന്നെ പെട്ടെന്ന് എന്തൊക്കെയോ വിളിച്ചു
പറയും പിന്നെ അതോര്‍മ പോലും കാണത്തില്ല ...എനിക്കാരോടും മിണ്ടാതിരിക്കാന്‍
അറിയില്ല ....പിണക്കം ഉള്ളത് ഓര്‍മ ഇല്ലാതെ പോയി ഞാന്‍ മിണ്ടും അതുകൊണ്ട്
ആരും എന്റെ പിണക്കത്തിന് വില കല്‍പ്പിക്കാറില്ല

പിന്നെ ഇടയ്ക്ക് ശോക മൂകയായും പിന്നെ സന്തോഷവതിയും ഇടക്കിടെ
അഹന്കാരി ...തല തെറിച്ച പെണ്‍കുട്ടി ....അരക്ക് ചുറ്റും നാക്ക് ഉള്ളവള്‍ (ഇതെന്നെ പറ്റി
ഒരു ബന്ധുവിന്റെ ഉപമ....ഇങ്ങനൊക്കെ അല്ലെ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റൂ
നാക്കിന്റെ സഹായത്തിലാണ് എന്റെ ജോലീം പിന്നെ ജീവിതോം ) .....ആകും
മെലിഞ്ഞും തടിവച്ചും
(അതെന്റെ സ്വഭാവം പോലെ തന്നെ ഒരു വിഷമം വന്നാല്‍ പെന്‍സില്‍ കൊള്ളി
ആകും .....)
ഇങ്ങനെ ഒക്കെ ഒരു പുഴ പോലെ ഒഴുകുന്നു ഞാനും ........................
പിന്നെ മെലിഞ്ഞാല്‍ ഈ കൊച്ചു എന്താ ഇങ്ങനെ വല്ലതും കൊടുക്ക്‌ .....
തടി വെച്ചാല്‍ ഇതെന്താ പെട്ടെന്ന് തടി വെച്ചല്ലോ തടി നല്ലതല്ല കുറക്ക് ....ഇങ്ങനെ
പോകുന്നു പരാതികള്‍ കുശുംബുകള്‍ കുന്നായ്മകള്‍ ..........................മനസ്സില്‍
വരുമ്പോള്‍ നമ്മള്‍ ഫുഡ് കഴിക്കും അപ്പോള്‍ തടി വെക്കില്ലേ ....(ശരീര പ്രകൃതി അങ്ങനെ
ആണ് )
പരാതിക്കാരോട് ഇപ്പോള്‍ ചിരി മാത്രേ ഒള്ളു നാക്കിനു കുറച്ചു വിശ്രമം വേണ്ടേ ....
ഇതാരോട് പറയാന്‍ ദേഷ്യം മുഴുവന്‍ കീ ബോര്‍ഡിനോടും ....പിന്നെ എന്റെ ഈ കൊച്ചു
ബ്ലോഗിലും കാണിക്കുന്നു ക്ഷമിക്കണം ട്ടോ ................
അതുംപറഞ്ഞു ഞാന്‍ ഒരു ഉണ്ട പക്ക്രു അല്ലാട്ടോ
പിന്നെ എനിക്ക് കമന്റ് ഇട്ട എന്റെ പിരിയെ പറ്റി ....ഭ്രാന്ത് മാറില്ലേ എന്ന്
അന്ന്വേഷിച്ചവര്‍ക്ക് മറുപടി താഴെ ഉണ്ട് ...........(ചുമ്മാ ആണേ അങ്ങനെ കരുതണ്ട
കാര്യത്തിലാ .........................ഹും ..)
എല്ലാവരോടും പലതവണ പറഞ്ഞതാണ്‌ എന്റെ പിരികള്‍ പലതരമാണെന്ന്....
ഞാന്‍ എന്റെ ബ്ലോഗ് എന്റെ ലോകമായി കാണുന്നു പല ഭ്രാന്തും നിങ്ങള്‍ക്ക്
ഇവിടെകാണാം
സാഹിത്യ പരമായി ആരും ഈ ബ്ലോഗിനെ സമീപിക്കല്ലേ ................]
ചുമ്മാ കാച്ചുന്നതാണ് ട്ടോ
.................................................................................................................
പിന്നെ ഈ ഫോട്ടോയ്ക്ക്‌ കോപ്പി റൈറ്റ് ഉണ്ടേല്‍ ക്ഷമിയ്ക്കുക
ഇതെല്ലം മെയിലില്‍ കിട്ടിയതാണ് ..................
നവ വധൂ -വരന്‍ മാര്‍ക്ക് എന്റെ ആശംസകള്‍ .....
നിങ്ങളുടെ ജീവിതം ഒരു മഴവില്ല് പോലെ മനോഹരമാകട്ടെ ....
എന്നെ കൊണ്ടിങ്ങനെ ഒക്കെ അല്ലെ പറ്റൂ ................
സ്നേഹത്തോടെ
നിങ്ങളുടെ
പിരിക്കുട്ടി

22 comments:

കാന്താരിക്കുട്ടി said...

ഹ ഹ ഹ കൊള്ളാല്ലോ മഞ്ജുകുട്ടീം ദിലീപ് കുട്ടനും പിന്നെ ഗോപികകുട്ടീം ഒക്കെ.. ഇതൊന്നേ കിട്ടിയുള്ളോ പിരീ... പിരിയെ കാണുമ്പോള്‍ എനിക്കു മീര കുട്ടിയുടെ ഓര്‍മ്മയാ വരുന്നെ.. അതെന്താ അങ്ങനെ ആവോ ??

Anonymous said...

വട്ട് അല്ലാതെന്താ?

നിരക്ഷരന്‍ said...

പിര്യേ...
സിനിമാക്കാരുടെ കല്യാണ ആല്‍ബമൊക്കെ നോക്കി ഇരിക്കുവാണല്ലേ ? :) :)

യാരിദ്‌|~|Yarid said...

എത്ര പിരി ഇളകിക്കിടപ്പുണ്ട്..:P

കുമാരന്‍ said...

വട്ട് ആണല്ലേ..!!

Anonymous said...

Enikku thonnunnathu ee asukhathinu marunnilla ennanu... :(

smitha adharsh said...

ഇതു മെയിലില്‍ വന്നിരുന്നു..അപ്പോഴേക്കും അത് പോസ്റ്റ് ആക്കി..ഈ കുട്ടിഈടെ ഒരു കാര്യം..!!

Anonymous said...

KASHTAM!!!!
Malayalam blogukal engineyum adhapathikkumo??? ee vattinu comment edaanum kure vattanmaaar!!! kashtam !!!

പിരിക്കുട്ടി said...

ella anonymouskalodu............

ithente lokam ...enikku thonnunnathu ente blogil cheyyan freedom ille?
...................................pinne ithinulla marupadi aa blogil undu....comment idanamenkil ittolu but eppolum njaan athu expect cheyyarilla

pinne ithu "kantharikuttykku "kanan ullathu.....

comment idunnathu vattanmaar anenkilum anonymousinem oru vattan aaayi kanunnu.....
"enthayalum ee anonymous akunnathinelum bhedhamanu ente pirikal"

OAB said...

എന്നെക്കൊണ്ട് ഇങ്ങനെയൊക്കെയല്ലെ പറ്റൂ...ഇതൊരു പിരിക്കുട്ടിയുടെ വാക്കല്ല. ഒരു നിസ്സഹായത അതില്‍ കാണുന്നു. സാരമില്ല കുട്ടീ....ആരെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ച് പറയട്ടെ. എന്തെങ്കിലുമൊക്കെ വച്ച് കാച്ച്. എല്ലാം തികഞ്ഞിട്ട് ബ്ലൊഗ് എഴുതാന്‍ പറ്റൊ...

എനിക്ക് സിനിമാ സ്റ്റാറ്സ് ആരാധന തീരെയില്ല. എന്ന് വച്ച് ആരാധിക്കുന്നവരെ ഞാന്‍ എതിര്‍ക്കാറുമില്ല.
അത് കൊണ്ട് അത് നന്നായി എന്ന ഒരു പൊഴി വാക്ക് ഞാന്‍ പറയുന്നില്ല. ഇത് ഇഷ്ടപ്പെടുന്നവറ് ഇഷ്ടം പോലെയുണ്ടവോലോ....ഇനിയും നിങ്ങളുടെ വഴിയെ തന്നെ സഞ്ചരിക്കുക. ആശംസകള്‍.

Kichu & Chinnu | കിച്ചു & ചിന്നു said...

പിരിക്കുട്ട്യേ, ഫോട്ടോസ് പങ്കു വച്ചതിനു നന്ദി...
പിന്നെ “അരയ്ക്കു ചുറ്റും നാക്ക്” എന്നല്ല “തലയ്ക്കു ചുറ്റും, കഴുത്തിന്‍ ചുറ്റും” എന്നൊക്കെയല്ലേ പറയാറ് ? :P

(^oo^) bad girl (^oo^) said...

i like......

PIN said...

Dear Piru,

you have the full freedom to lead your life as you like. It should be like that.
all the best...

സുമയ്യ said...

ഈ പിരിക്കുട്ടീടെ ഓരോ തമാശകളേയ്.........

അത്ക്കന്‍ said...

ഞാന്‍ വിചാരിച്ചു പിരിക്കുട്ടിക്ക് പിണക്കമാണെന്ന്..!!.എന്നാല്‍ ഈ പോസ്റ്റ് വായിച്ചപ്പോഴാ ആളെ പിടികിട്ടിയത്.

പിരിക്കുട്ടിയുടെ ജോലിയുടെ സ്വഭാവം വച്ച് നോക്കുകയാണെങ്കില്‍ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ...എന്താ..അതൊക്കെ ഒന്നെഴുതി നോക്കിക്കൂടെ..?

ശ്രീ said...

മെയിലില്‍ കിട്ടിയിരുന്നു

:)

കാന്താരിക്കുട്ടി said...

കാന്താരിക്കുട്ടിയെ കാണിക്കാന്‍ വേണ്ടി പിരി ഇതു കഷ്ടപ്പെട്ട് പോസ്റ്റ് ആക്കി അല്ലേ..ഇതു ഇന്നേ കാണാന്‍ പറ്റിയുള്ളൂ.എന്നാലും കാന്താരിയെ ഓര്‍മ്മിച്ച് ഈ പടങ്ങള്‍ ഇട്ടതില്‍ പെരുത്തു നന്ദി..

അനോണി പറഞ്ഞതു പോലെ എനികും വട്ടായിരിക്കും അല്ലെ..

nizarikka said...

പ്രതികരിക്കാനുള്ള മലയാളിയുടെ ആവേശം ഒക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.
ഈ ബ്ലോഗുകളിലെങ്കിലും ചങ്കൂറ്റത്തോടെ നമുക്ക് പ്രതികരിക്കാന്‍ സാധിക്കണം.
പിരിക്കുട്ടി ഇങ്ങനെ തന്നെ മുമ്പോട്ടു ഗമിക്കുക ഇഷ്ടമുള്ളവര്‍ വായിക്കട്ടെ പ്രതികരിക്കട്ടെ..

ഇക്കാക്ക

http://kinavumkanneerum.blogspot.com/

കുഞ്ഞിമണി said...

പിരീ ബ്ലൊഗ് കൊള്ളാം............
അതില്‍ അറിയാത്ത ആളുടെ പേര് ഷംന എന്നാണ്.പിന്നെ “പിരി“ അടിപൊളി പേരാണ്.ഞാന്‍ ബ്ലോഗില്‍ പുതിയതാണ്.

എന്ന്
കുഞിമണി........

മനു said...

kollaam.........!

മാണിക്യം said...

അങ്ങനെ ലജ്ജാവതിയും പോയ്!
കല്യാണ ഫൊട്ടൊകള്‍ കാണാന്‍ ശേലാ
ഞാന്‍ അറിയാത്തവരുടെ ആണെലൂം ഫോട്ടൊ നോക്കും..രസമല്ലേ ? പിരികുട്ടി ഈ കുട്ടിത്തം ഒരിക്കലും കളയല്ലേ, ഇങ്ങനെ ഒക്കെ അങ്ങ് പോക്കോ കേട്ടോ ആശംസകള്‍!

ജെപി. said...

വല്ലവരുടേയും വിവാഹ ഫോട്ടോകള്‍ കണ്ടു..
എന്നാ പിരീക്കുട്ടീടെ കല്യാണം..
കൊടുങ്ങല്ല്ലൂരില്‍ മഴ ഉണ്ടോ?
ഞാന്‍ കുറേ comments അയച്ചിരുന്നു ഇമെയില്‍ അഡ്രസ്സിനു വേണ്ടി./..\\\
തന്നില്ലാ.........
ബ്ലോഗ് തുടക്കക്കാരനായ എനിക്ക് ചില സംശയങ്ങള്‍ ചോദിക്കാനായിരുന്നു..
ഫോണില്‍ കൂടി ചോദിക്കാം എന്ന് കരുതിയാ..
ഏത് ഫിനാന്‍സ് സ്ഥാപനത്തിലാ ജോലി..
ഞാന്‍ ഇവിടെ എം സി വി ചാനലിലാ...
വരൂ തൃശ്ശൂരിലേക്ക്....
ഇമെയില്‍ ഐ ഡി അയച്ചാല്‍ എന്റെ വിലാസം അയക്കാം..
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍