Friday, July 25, 2008

മരുന്ന് ...തേടി ...

പ്രിയരേ

ഈ അമിത മദ്യപാനം പുകവലി എന്നിവ മാറ്റാന്‍ വല്ല മരുന്ന് ;ധ്യാനം എന്നിവ നിര്‍ദേശിക്കാമോ ?

തമാശ അല്ല സ്വയം വിചാരിച്ചിട്ടും നിയന്ത്രിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ അടിമത്തം മാറ്റാന്‍ ആത്മാര്‍ത്ഥം ആയി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി ഉപദേശിക്കാമോ???

സ്നേഹത്തോടെ

നിങ്ങളുടെ പിരി

18 comments:

സി. കെ. ബാബു said...

അപ്രതീക്ഷിതമായി ഞെട്ടിപ്പിച്ചല്ലോ പിരിക്കുട്ടീ!

തമാശ അല്ല എന്നു് പറഞ്ഞതുകൊണ്ടുമാത്രം:

ഏതെങ്കിലും ഒരു “വസ്തു”വിനു് അടിമയായി തീരാനുള്ളതല്ല നമ്മുടെ വ്യക്തിത്വം. അടിമത്തം തിരിച്ചറിയേണ്ടതു് മോചനത്തിനു് ആവശ്യമാണു്. “ഞാന്‍ ഇനി മദ്യം ഉപയോഗിക്കില്ല, അല്ലെങ്കില്‍ പുക വലിക്കില്ല” എന്നു് തീരുമാനിക്കുക, അങ്ങനെ “ചെയ്യുക!” അതിലൂടെ സ്വന്തം ഇച്ഛാശക്തി മറ്റാരോടുമല്ല, തന്നോടുതന്നെ തെളിയിക്കുക. അങ്ങനെ തന്റെതന്നെ യജമാനന്‍ ആവുക. അതില്‍ കൂടിയ ഒരു മരുന്നോ ധ്യാനമോ ഇല്ല.

കാന്താരിക്കുട്ടി said...

ഹോ എന്റെ പിരീ.. ഈ വലിയന്‍മാരെ കാണുമ്പോള്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ട്.. ഇവന്റെയൊക്കെ ഈ വലിക്കുന്ന സ്വഭാവം ഒന്നു മാറ്റികൊടുക്കണേ എന്റെ ഈശ്വരാ എന്ന്... സ്വയം വലിക്കുക മാത്രമല്ല അടുത്തു നില്‍ക്കുന്ന എല്ലാരേം വലിപ്പിക്കുകയല്ലേ ഇക്കൂട്ടര്‍.. പ്രത്യേകിച്ചും ബസ് സ്റ്റൊപ്പിലൊക്കെ നില്‍ക്കുമ്പോള്‍..
ഈ പരട്ട സ്വഭാവം മാറണമെങ്കില്‍ അവരു തന്നെ വിചാരിക്കണം.. വേറെ ആരു വിചാരിച്ചാലും ഒരു രക്ഷയും ഇല്ല.ദൈവം സഹായിച്ചിട്ട് എന്റെ കണവന് ഈ സ്വഭാവം മാത്രം ഇല്ല..

OAB said...

മനസ്സ് ശുദ്ധമാക്കുക. നിയന്ത്രണത്തിനായി വാശി പിടിക്കുക. ദൈവത്തോട് കൂടുതല്‍ അടുക്കുക.
ചുരുക്കത്തില്‍ ബാബു, കാന്താരിക്കുട്ടി പറഞ്ഞതു തന്നെ.

നല്ല ചിന്തകള്‍ക്ക് നന്ദി.

വാല്‍മീകി said...

ഇതു നിർത്താൻ മരുന്നോ കുറുക്കുവഴിയോ ഒന്നുമില്ല. നിശ്ചയദ്ദാർഡ്യം എന്നൊരു സാധനം വേണം. തമാശയല്ല, സ്വന്തം അനുഭവത്തിൽ നിന്നു തന്നെയാണു പറയുന്നത്.

ശിവ said...
This comment has been removed by the author.
പൊറാടത്ത് said...

പിരിക്കുട്ടീ.. നല്ല ചിന്ത..

പിന്നെ, പഴയ ഒരു കഥ കേട്ടിട്ടില്ലേ.? പെണ്ണ് കാണാന്‍ പോയപ്പോള്‍ ചെക്കന്‍ പറഞ്ഞത്..?

“ഒരേയൊരു ദുസ്വഭാവം മാത്രം.. വല്ലപ്പോഴും ഒന്ന് മുറുക്കും..” അതന്നെ സംഭവം.

കന്താരീടെ കമന്റ് വായിച്ചപ്പോഴാ ഇത് എഴുതാന്‍ തോന്നീത്..

“ദൈവം സഹായിച്ചിട്ട് എന്റെ കണവന് ഈ സ്വഭാവം മാത്രം ഇല്ല..“

കാന്താരി ഭാഗ്യവതിയാ...

ശിവ said...
This comment has been removed by the author.
ശിവ said...

ഹായ് പിരിക്കുട്ടി,

ഇവിടെ നോക്കൂഈ വിവരങ്ങള്‍ പ്രയോജനപ്പെടുമോ എന്ന് നോക്കൂ...പിന്നെ ഇതൊക്കെ വായിച്ച് വെറുതെ ഇനിയും പിരി ഇളക്കണോ!!!

ശിവ said...

ഹായ് പിരിക്കുട്ടി,

ഇവിടെ നോക്കൂഈ വിവരങ്ങള്‍ പ്രയോജനപ്പെടുമോ എന്ന് നോക്കൂ...പിന്നെ ഇതൊക്കെ വായിച്ച് വെറുതെ ഇനിയും പിരി ഇളക്കണോ!!!

അനില്‍@ബ്ലോഗ് said...

മനസ്സിനു വേണ്ടാ എന്നു തോന്നാത്ത കാലത്തോളം ഡീഅഡിക്ഷന്‍ ചികിത്സകളൊന്നും ഫലപ്രദമല്ല. പീന്നെ ധ്യാനം, പിരി കൂറ്റുതല്‍ ഇളക്കാമെന്നു മാത്രം.

ഗോപക്‌ യു ആര്‍ said...

ഇവരൊക്കെ മാനസികമായി ദുര്‍ബലരാണ്‌.
..ഒന്നും ചെയ്യാന്‍ പറ്റില്ല..
സ്വയം വിചാരിച്ചാലല്ലാതെ...

പാമരന്‍ said...

വലിയുടെ അളവനുസരിച്ചിരിക്കും നിര്‍ത്താനുള്ള പ്രയാസം. നിര്‍ത്തണമെന്നു തീരുമാനിച്ചു കടുംപിടുത്തം പിടിച്ചാലും വിത്‌ഡ്രാവല്‍ സിംപ്റ്റംസ്‌ പ്രശ്നമുണ്ടാക്കും. കൈവിറയല്‍, പെട്ടെന്നു ദേഷ്യം വരല്‍, കോണ്‍സന്‍ട്രേഷന്‍ കിട്ടായ്ക അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവും. ഇതും വലിയുടെ അളവിനെ അനുസരിച്ചാണിരിക്കുക. പലര്‍ക്കും പല പ്രശ്നങ്ങളായിരിക്കും.

കോളേജുകാലത്തു വലിച്ചു തുടങ്ങിയതായിരുന്നു ഞാന്‍. കല്യാണ ശേഷം പെന്നുമ്പിള്ള അതു ഡെയിലി 5 എണ്ണം ആക്കി ചുരുക്കിച്ചു. മോനുണ്ടായി അവനൊരു 2-3 വയസ്സായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വലിക്കുന്നതു കണ്ടോണ്ടു നില്‍ക്കുന്നത്‌ അവനൊരു ഹരമായിത്തുടങ്ങി. പോരാത്തതിന്‌ ഇടയ്ക്കിടെ പ്രോല്‍സാഹനവും. അച്ഛന്‍റെ വായീന്നും മൂക്കീന്നും പുക പോകണ കാണാന്‍ നല്ല രസമാണെന്ന്‌.

അപ്പൊ പതിയെ നിര്‍ത്താന്‍ സമയമായെന്നു തോന്നിത്തുടങ്ങി. 2-3 പ്രാവശ്യം നിര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഒരിക്കല്‍ 6 മാസം വരെ കടിച്ചു പിടിച്ചു നിന്നു. മറ്റുള്ളവരു വലിക്കുന്നതു കാണുമ്പോള്‍, ജോലിപരമായ ടെന്‍ഷനുകള്‍ വരുമ്പോള്‍, കീഴടങ്ങിപ്പോകും. (ഗോപക്‌ പറഞ്ഞ പോലെ മാനസികമായി ദുര്‍ബ്ബലന്‍ തന്നെ..)

അവസാനം 'നിക്കോറെറ്റ്‌' എന്നു പേരുള്ളൊരു ച്യൂയിംഗം പരീക്ഷിച്ചു. ഇത്‌ പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കാനുള്ള ഒരു മരുന്നാണ്‌. ഇവിടെ ഫാര്‍മസികളില്‍ കിട്ടുന്നത്‌.

നിക്കോറെറ്റില്‍ നിക്കോട്ടിന്‍ ഉണ്ട്‌. വായിലിട്ട്‌ ചവയ്ക്കുന്നതിനനുസരിച്ച്‌ ഇത്‌ നിക്കോട്ടിന്‍ കുറേശ്ശെ (വളരെ ചെറിയ അളവില്‍) റിലീസ്‌ ചെയ്യുന്നു. അതായത്‌ പുകവലിക്കാത്തപ്പോള്‍ ബ്ളഡ്ഡിലെ നിക്കോട്ടിന്‍റെ അംശം കുറയുമ്പോഴാണല്ലോ വിത്ഡ്രോവല്‍ സിംപ്റ്റംസ്‌ ഉണ്ടാവുന്നത്‌. കുറച്ച്‌ നിക്കോട്ടിന്‍ കൊടുത്ത്‌ ശരീരത്തിനെ ഒന്നു സമാധാനിപ്പിക്കുന്ന പരിപാടി.

അതു വര്‍ക്കൌട്ടായി. 2004 ജാനുവരി 1 മുതല്‍ ഇന്ന്‌ 2008 ജൂലയ് 25 ആയി. ഒരു പഫ്ഫു പോലും എടുത്തിട്ടില്ല.

വേറെ ഒന്നു രണ്ടു സുഹൃത്തുക്കളും ഈ വഴി വിജയിച്ചു. ഇതേ മരുന്ന്‌ വലിയ വലിക്കാരനായ പിതാജിയ്ക്കു കൊടുത്തു. അങ്ങേരു 6 മാസം നിര്‍ത്തി. പിന്നേം തഥൈവ. അപ്പോ നിര്‍ത്തണമെന്നു കുറച്ചു ആഗ്രഹം കൂടെ വേണം എന്നു സാരം.

പിരിക്കുട്ടി said...

thanks for the replies....

especially "pamaran"
thanks for ur "chewing gum"
pinne ellavarodum enikke dusheelangal 0nnumillatto....
ITS FOR MY FRIEND..FOR HIS FAMILY....AND FOR HIS BRIGHT FUTURE

കുമാരന്‍ said...

ഇതിത്ര വലിയ പ്രശ്നമാണോ??
ഞാനൊന്നു തുടങ്ങി നോക്കട്ടെ..
നിര്‍ത്താന്‍ പറ്റുമോ എന്നു..

ഒരു സ്നേഹിതന്‍ said...

ഒന്നും പറയാനില്ല...
എന്റെ ഒരു സ്നേഹിതന്‍ മുമ്പ് വലി നിറ്ത്താന്‍ വേണ്ടി ഹാന്‍സ് തുടങ്ങിയ കഥ കുറച്ചു വിഷമത്തോടെ ഞന്‍ ഓർത്തു പോകുന്നു...

smitha adharsh said...

പുകവലിയെ കുറിച്ചുള്ള ദൂഷ്യ വശങ്ങളെ പറ്റി പ്രതിപാദിച്ചു കൊണ്ടു പേപ്പറില്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു...ഭയാനകം...ഇത്ര ഭീകരമാണ് പുകവലിയുടെ പ്രത്യാഘാതങ്ങള്‍ എന്ന് അറിഞ്ഞിരുന്നില്ല.നിര്ത്തി...നിര്ത്തി...ഇതോടെ നിര്ത്തി..ഇനി കൈ കൊണ്ടു തൊടില്ല....പേപ്പര്‍ വായന കമ്പ്ലീറ്റ്‌ നിര്ത്തി...പേപ്പര്‍ ഇനി കൈ കൊണ്ടു തൊടില്ല..

തന്‍റെ ശിഷ്യരില്‍ ചിലര്‍ അമിത മദ്യപാനികള്‍ ആണെന്ന് മനസ്സിലാക്കിയ ഒരു പ്രൊഫസര്‍ കുട്ടികളെ നേര്‍വഴിക്കു കൊണ്ടു വരാന്‍ ഒരു "പരീക്ഷണം" കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു.രണ്ടു ഗ്ലാസ് പാത്രങ്ങളില്‍,ഒന്നില്‍ മദ്യവും,മറ്റൊന്നില്‍ വെള്ളവും എടുത്തു.വെള്ളത്തില്‍ ഒരു മണ്ണിരയെ ഇടുന്നു.കുറച്ചു സമയത്തിന് ശേഷം അതിനെ എടുത്തു മദ്യത്തില്‍ ഇടുന്നു.അതിന് അതില്‍ കിടക്കാന്‍ വയ്യാതെ ചത്തു പൊങ്ങുന്നു.പ്രൊഫ്ഫെസ്സര്‍ ചോദിക്കുന്നു,ഇതില്‍ നിന്നും എന്ത് മനസ്സിലായി?ഒരുത്തന്‍ മറുപടി കാച്ചുന്നു,"മദ്യപിച്ചാല്‍ വിരശല്യം ഉണ്ടാവില്ല.!!!!


എങ്ങനെയുണ്ട്?

സ്വന്തം മനസ്സിന്റെ ചൊല്പ്പടിക്കെ ഒരുവന്‍ വഴങ്ങൂ...മദ്യപാനവും,പുക വലിയും ഒക്കെ നിരുതെണ്ടത് അവനവന്‍ തന്നെ..

ഹരീഷ് തൊടുപുഴ said...

നമ്മള്‍ സ്വയം വിചാരിച്ചാല്‍ മാത്രമേ ദു:ശീലങ്ങള്‍ നിര്‍ത്താന്‍ സാധിക്കൂ.... ഞാന്‍ പുകവലി നിര്‍ത്തിയിട്ട് രണ്ടു വര്‍ഷമാകാന്‍ പോകുന്നു...

കുഞ്ഞിപെണ്ണ് - Kunjipenne said...

വല്ലപ്പോഴും ഒന്നു വലിക്കേങ്കിലും ചെയ്തില്ലങ്കില് എന്തിനാണോ ജീവിച്ചിരിക്കുന്നത്?
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.