Wednesday, July 9, 2008

ഒരു കൊടുങ്ങല്ലുര്‍ക്കാരിയുടെ വിലാപം





എന്നോട് ക്ഷമിക്കണേ കൂട്ടുകാരെ .......
അബദ്ധത്തില്‍ പോസ്റ്റ് ആയതാണ് ......

പിന്നെ കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂര്‍ നടന്ന
രാഷ്ട്രീയ കൊലപാതകവും അതിനോടനുബന്ധിച്ചു നടന്ന
അതിക്രമങ്ങളും നിങ്ങള്‍ പത്രത്തിലൂടെ അറിഞ്ഞിരിക്കുമല്ലോ ?



രാഷ്ട്രീയം പറയാന്‍ ഞാന്‍ ആളല്ല എങ്കിലും ഈ സമീപ വാസി ആയ
എനിക്കിതൊക്കെ കണ്ടിട്ടുണ്ടായ ധാര്‍മിക രോഷം കടിച്ചമര്‍ത്തുക
അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല ....ഇന്നത്തെ തലമുറ ഈ പാര്ട്ടി
എന്ന് കേള്‍കുമ്പോള്‍ ആവേശം കൊള്ളുന്നത്‌ എന്തിനാണെന്ന്
എനിക്കറിയില്ല . ഈ കൊലപാതകത്തിലൂടെ പാര്ട്ടിക്ക്
ബലി ദിനവും ഹര്‍ത്താലും നടത്താം എന്നാല്‍ ആ വീട്ടുകാരുടെ നഷ്ടം
എന്നും നഷ്ടമായി നില നില്‍ക്കില്ലേ ?




മന്ത്രിമാരുടെയും MEDIAS ന്റെയും അനുശോചനങ്ങള്‍ കേവലം
ഒരാഴ്ച നീളും ...ഇതിലൂടെ ചെറുപ്പക്കാര്‍ക്ക് നഷ്ടമാകുന്നത്
അവരുടെ ജീവിതം തന്നെ അല്ലെ?ഇതെല്ലാം ഞാന്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ചോദ്യങ്ങള്‍മാത്രം ....എല്ലാവരും ഇതൊക്കെ ആലോചിക്കുന്നുണ്ടാകും അല്ലെ?പാര്‍ട്ടികള്‍ ഈ അക്രമങ്ങള്‍ പ്രോത്സാഹി പ്പിക്കുന്നു
അവര്‍ക്കൊന്നുഒന്നും സംഭവിക്കില്ല അനുഭവിക്കുന്നതോ അണികള്‍
എന്നറിയപ്പെടുന്ന പാവം ചെറുപ്പക്കാര്‍ ......സ്വന്തം ജീവിതത്തെ
ബലി കൊടുക്കുന്ന ഇവര്‍ക്ക് ആലോചന ബുദ്ധി ഇല്ലേ ? ആരും
പരസ്പരം ക്ഷമിക്കാതെ ഈ കൊലപാതക പരമ്പര നില്കുമോ? ആര്ക്കറിയാം ജനങളിലേക്ക് അധികാരം എന്നുള്ളതുകൊണ്ട് എന്താണാവോ
ഉദേശിക്കുന്നത് ?രാജഭരണം ആകുന്നതാകും ഇതിലും ഭേദം (ചുമ്മാ കാച്ചിയതാണ് )


ഇതിന്റെ ഭാഗമായി ഞാന്‍ കണ്ടവ... അറിഞ്ഞവ ..




ബുധൻ


രാഷ്ട്രീയ നേതാവ് കൊല്ലപെട്ടതറിഞ്ഞ അക്രമികള്‍ വടിയും
കുന്തവുമായി വന്നു കടകള്‍ അടപ്പിച്ചു
ബസ്സ് തടഞ്ഞു ...വീട്ടില്‍ പോകാന്‍ പറ്റാത്തവണ്ണം ഉച്ചക്ക് ഒന്നേ
മുപ്പതോട് കൂടി അപ്പ്രതീക്ഷിത ഹര്‍ത്താലില്‍ (അപ്പോളും ആള്‍
മരിച്ചിരുന്നില്ലത്രേ ...മൂന്നേ കാലിനാണ് മരിച്ചതെന്ന്
(ന്യൂസില്‍ കണ്ടു) അഞ്ചു കിലോമീറ്റര്‍ നടന്നാണ് കുട്ടികളും
ജോലിക്കാരും വീട്ടിലേക്കു  പോയത് ......


വ്യാഴം


അന്ന് ഇന്ത്യ മൊത്തം ഹര്‍ത്താല്‍ ആയിരുന്നു ....അതിനിടയില്‍ പരേതന്റെ വിലാപ യാത്രക്കിടയില്‍ ഇരുപതുവയസ്സില്‍ കുറവുള്ള പിള്ളേര്‍ സോഡാ കട തള്ളിപോളിച്ചുപൈസയും സോഡയും എടുത്തു കൊണ്ടു പോയി....സോഡാ കുപ്പികള്‍ ചില്ലുകള്‍ എന്നിവ പിറ്റേന്ന് ഓഫീസില്‍ നിന്നു,പെറുക്കി കളയേണ്ടി വന്ന ഒരാളാണ് ഞാന്‍ ..ചില്ലിട്ട ഓഫിസുകള്‍ ഒന്നിലും ഇടപെടാതെ നിന്ന അവ ചില്ലിട്ടതാണ് എന്നതുകൊണ്ട്മാ ത്രം തല്ലിത്തകര്‍ത്തു ...ഇതു കണ്ട ഞങ്ങളുടെ ഒരു client
പോലീസില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പോലീസ് ഒന്നും ചെയ്യില്ലാന്ന്
പറഞ്ഞു അവര്‍ എല്ലാം തകര്‍ക്കുകയാണ് പോലീസിന് ഒന്നിനും
പറ്റില്ലത്രേ ...


ഇങ്ങനെ ആണോ? ക്രമസമാധാന പാലകര്‍ ചെയ്യേണ്ടത്?
ദൈവമേ ഇതു വായിച്ചു ആരുമെന്റെ നേരെ വടിവാളുമായിവരല്ലേ?
ഞാന്‍ ഒരു പാവം പിരി അല്ലെ?
അങ്ങനെ ഞങ്ങളുടെ ചില്ല് ഓഫീസ് അവര്‍ തകര്‍ത്തു ....


അക്രമങ്ങള്‍ കൊടുങ്ങല്ലുരിനെ ഭീതിയില്‍ നിര്ത്തുന്നു ......





വെള്ളി

അന്ന് വ്യാപാരികളുടെയുംബസ്സുകാരുടെയും ഹര്‍ത്താല്‍ ....


മൂന്നു ദിവസം പണിമുടക്ക്‌ കൊണ്ടു കഞ്ഞി കുടി മുട്ടിയ ഒരുപാടു

കുടുംബങ്ങള്‍ ഉണ്ടിവിടെ .....
ആക്രമങ്ങള്‍ പ്രമാണിച്ച് നിരോധന ഉത്തരവ് കലക്ടറുടെ ...



ശനി

ആളുകള്‍ അന്നാണ് കൊടുങ്ങല്ലൂര്‍ കാണുന്നെ ബുധനാഴ്ചക്ക്
ദിവസത്തിന് ശേഷം .....
ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസ് ആണ് .....


അവിടവിടെ പ്രശ്നങ്ങള്‍ ഇപ്പോളും ഉണ്ട് .....






ഈ ഹര്‍ത്താല്‍ എന്നെങ്കിലും  എടുത്തു കളയുമോ സര്‍ക്കാര്‍ ....
പൊതു ജനങ്ങളെ ഇത്രയധികം ബുധിമുട്ടിക്‌ുന്ന വേറൊന്നില്ല ....
അതെങ്ങനെ കൊല്ലത്തില്‍ നൂറു ഹര്‍ത്താല്‍ ഉണ്ടേല്‍ മലയാളിക്ക്
വേറൊന്നും വേണ്ടതായിട്ടുണ്ട് ..

ഹര്‍ത്താലും ഉത്സവം ആകുന്ന മലയാളികളെ ഹര്‍ത്താലിന്റെ തലേ
ദിവസം ബിവരെജസിലെ തിരക്ക് കാണുമ്പൊള്‍ അറിയാം .....
ഇതുമൂലം ഒരു ദിവസത്തെ നഷ്ട കണക്കുകള്‍ ..പെട്ടി കട അടക്കം
ഒരു ലേഖനത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി ..ആരെ കുറ്റം
പറയണം അറിയില്ല ..സ്വയം നന്നാവുക അല്ലെ ?


കൊടുങ്ങല്ലൂര്‍ ഒരു കണ്ണൂര്‍ ആകുകയാണ് അതോ ആക്കുകയോ ?

ഇവിടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പാറി പറക്കട്ടെ


.    .............എന്റെ പ്രാര്ത്ഥന ....................