Wednesday, May 21, 2008

മങ്ങയണ്ടി പായസ പിരിയിളക്കം


പിന്നെ നഴ്സറി കഥ പറഞ്ഞപ്പോള ഓര്‍ത്തത്...........ഒരു വലിയ സംഭവം നടന്നു മഞ്ഞളിപ്പള്ളി നഴ്സറിയിൽ പഠിക്കുമ്പോൾ എന്‍റെ ഒരേയൊരു ചേട്ടനാണ് ഇതിലെ വില്ലന്‍ അവന്‍ അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്നു ഞാന്‍ പാവം കുട്ടി ,ചേച്ചിയും ചേട്ടനും സ്കൂളില്‍ പോകുമ്പോള്‍.....അടുത്ത വീടിലെ ഷാനിബ യെയും വിളിച്ചു ഇങ്ങനെ കരയുമായിരുന്നു ......... അന്ന് എന്നില്‍ ഒരു കവിഹൃദയം ഉണ്ടയിരു‌നു........... "അയ്യോ ശനിബാ ഓടി വായോ ..... കളിക്കാന്‍ ആരുമില്ലേ ..... ഏട്ടനും ചേച്ചിയും സ്കൂളില്‍ പോയേ ....." ഇതായിരുന്നു ആദ്യത്തെ സൃഷ്ടി ....(എന്‍റെ ഓര്‍മയിലുള്ളത്) പിന്നെ ഇതൊന്നുമാല്ലട്ടോ പറയന്‍ വന്നത് പണ്ടൊക്കെ (ഇപ്പോളും ഉണ്ട് ) മാങ്ങയണ്ടിയുടെ പരിപ്പുകൊണ്ട് പായസം വെക്കുയിരുന്നു.....നല്ല രസമാന്ട്ട അതിന്.എല്ലാവര്കും പ്രത്യേകിച്ച് എനിക്ക് അത് വളരെ ഇഷ്ടമാന്യിരുന്നു.അങ്ങിനെ ഒരു ദിവസം അമ്മ അതുണ്ടാക്കി വെച്ചു അപ്പോള്‍ കുമാരന്‍ മാമന്‍ വന്നു......... മാമന് കൊടുക്കാന്‍ അമ്മ പത്രത്തില്‍ എടുത്തു ചൂടാറാൻ ടേബിള്‍ ഫാനിന്റെ താഴെ കൊണ്ടു വച്ചു..അതിനൊപ്പം തന്നെ എനിക്കും  ചേട്ടനും എടുത്തു...ടീ സ്പൂണ്‍ മാമന്റെ പാത്രത്തിൽ ഉണ്ടായിരുന്നു  ഞാനും ചേട്ടന് ഒരുമിച്ചു ടീ സ്പൂണ്‍ എടുക്കാന്‍ അടുക്കളയിലേക്കു ഓടി ഞാനായിരുന്നു സ്വല്പം മുന്നില്‍ അവിടെ ടീസ്പൂണ്‍ ഒരെണ്ണം മാത്രമെ കാണാന്‍ ഉണ്ടായിരുന്നുള്ളു ഞാന്‍ അതെടുകാന്‍ കൈ നീട്ടിയതും  ഒരു തട്ടുകിട്ടിയതും മാത്രമെ ഓര്‍മ ഉള്ളു പിന്നെ "വീണു കിടപ്പിതൂ ധരണിയില്‍ "എന്നപോലെ ഞാന്‍ ചെന്നു വീണതോ  മാങ്ങണ്ടി പായസത്തില്‍ അവിടെ ഒരു വലിയ പാത്രത്തില്‍ അമ്മ പായസം ചൂടാറാൻ  ഒഴിച്ച് വച്ചിട്ടെ ഉണ്ടായിരുന്നുള്ളു.എന്‍റെ കുഞ്ഞു കല്‍ ആ തിളച്ച പായസത്തില്‍ അകപ്പെട്ടു .......മാമന്‍ വന്നു പോകിയപ്പോള്‍ തുടമുതല്‍ പാദം വരെ പൊള്ളി .അയ്യോ അച്ചാ എന്ന് വിളിച്ചു കരച്ചില്‍ തുടങ്ങി അന്നൊക്കെ ഞാന്‍ അമ്മയെ അല്ല അച്ഛനെ വിളിച്ചേ കരയു ...പിന്നെ അമ്മ കുറെ നേരം എന്‍റെ കാല്‍ വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.....പിന്നെ ഹോസ്പിറ്റലില്‍ പോയി മര്നുന്നൊക്കെ വാങ്ങി പിന്നെ ഡെയിലി കുത്തി വെക്കാന്‍ പോകും ഒരു കമുകിന്‍ പാള പോലത്തെ ബലൂണ്‍ പോലായി എന്‍റെ കാല്.അത് പോകുന്നത്  വരെ ഞാന്‍ അനുഭവിച്ച ആ അസഹനീയമായ സുഖം ഇപ്പോളും ആലോചിക്കുമ്പോള്‍ കുളിര് കോരും പിന്നെ എന്‍റെ      ചേട്ടന് കിട്ടിയ ചീത്ത യെ പറ്റി ആലോചികുമ്പോള്‍ ഒരു സമാധാനം.ഇപ്പോളും ഉണ്ട് ആ പാടുകള്‍ എന്‍റെ കാലില്‍ പുള്ളിപുലി പോലെ...പാവം ഞാന്‍ അല്ലെ ?


കുറിപ്പ് : പിന്നീട് ഇതു വരെ ഈ പായസം കുടിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല പിന്നെ അത് കൊണ്ടുഎന്‍റെ അമ്മ ഒരു അപ്പം ഉണ്ടാക്കും അതും നല്ല tasty ആണ് ട്ടോ

നഴ്സറിപ്പിരി ......


പ്രണയ പിരികള്‍ (നേഴ്സറിപ്പിരി )
പ്രണയ പ്പിരികള്‍ ആയിക്കോട്ടെ ആദ്യം ........................ കാരണം ഈ ചെറിയ പ്രായത്തിനിടയില്‍ ഇടവും കൂടുതല്‍ എക്സ്പീരിയന്‍സ് അതിനാണ് ...............................വെയ്റ്റ് ആദ്യമായി നഴ്സറിയില്‍ പോകുന്നതിന്റെ തിരക്കിലായിരുന്നു അന്ന് പിരികുട്ട്യും ചമ്മികുട്ട്യും(എന്‍റെ ഇളയച്ഛന്റെ മകള്‍ എന്‍റെ എല്ലാ വേണ്ടതീനങ്ങള്‍ക്കും പാതി സപ്പോര്‍ട്ട് ..............പിന്നെ അവള്‍ ഒരു ഒതുക്കക്കുട്ടി ആണ് നല്ല കുട്ടി .............) ചമ്മികുട്ടി അമ്മ കുട്ടിആയതിനാല്‍ രാവിലെ തുടങ്ങി മടി ...........അമ്മയെ വിട്ടു പോകേണ്ടേ ................ പക്ഷെ എനിക്കെന്തോ ഭയങ്കര ഇഷ്ടം .................പ്രേമം അപ്പോളെ തുടങ്ങിയിരുന്നുട്ടോ .......................................... കാരണം അമ്മായിടെ മോന്‍ രാവിലെ തന്നെ ഒരു സൂചന തന്നിരുന്നു സതീശേട്ടന്‍ പറഞ്ഞിരുന്നു കരയാതെ ക്ലാസ്സില്‍ ഇരുന്നാല്‍ ജീരക മിട്ടായി വാങ്ങി തരാമെന്ന് .......................... റെഡി ആയി അവിടെ ചെന്നു ആകെ കരച്ചിലും ബഹളവും തന്നെ........ എനിക്ക് ദേഷ്യം വന്നു....................... സതീശേട്ടന്‍ പറഞ്ഞതു മറന്നു പോയപോലെ ........ ജീരക മിട്ടായി പോയിട്ട്‌ ഒരു തുണ്ടു ജീരകം പോലും വാങ്ങിച്ചിട്ടില്ല ഇപ്പോള്‍ ഞങ്ങളെ അവിടെ ആക്കി പുള്ളികാരന്‍ പോകേം ചെയ്യും ഹും എനിക്കാണേല്‍ സങ്കടം കുമിഞ്ഞു കൂടി കരച്ചില്‍ വരുന്നുണ്ടായിരുന്നു (ഇപ്പോളും അങ്ങനെ തന്ന്നെയട്ടോ) അപ്പോള്‍ അവിടത്തെ ആ ന്ജീളികൊണ്ടിരിക്കുന്ന പില്ലെര്കിട്ടു രണ്ടെണ്ണം കൊടുക്കാന്‍ തോന്നി അപ്പോളേക്കും ഒരു സംഗീതം ...................അത് പോഴിയുന്നതോ. ? ചമ്മികുട്ട്യുടെ വായില്‍ നിന്നും അപ്പോളേക്കും സതീശേട്ടന്‍ മിട്ടായിക്കാര്യം വീണ്ടും ഓര്‍മവന്നെന്നു തോന്നുന്നു അതൊക്കെ പറഞ്ഞിട്ടും നോ രക്ഷ അവള്‍ക്കണേല്‍ എങ്ങുമില്ലാത്ത അമ്മ്മേനെ കാണണം അത്രേ .............................. അവളുടെ കരച്ചില്‍ കണ്ടാല്‍ പ്രസവിച്ചപ്പോലെക്ക് അമ്മയുടെ അടുത്തുനിന്നും എടുത്തു കൊണ്ടു വന്ന പോലെ അപ്പോള്‍ സതീശേട്ടന്‍ പറഞ്ഞു നീ പിരികുട്ടിനെ നോക്കു അവള്‍ മിണ്ടുന്നു പോലുമില്ല നല്ല കുട്ട്യായി നില്‍കുന്നു ....... അതുകേട്ട് ഒന്നു പോന്തിയെന്കിലും എനിക്ക് ദേഷ്യം വന്നു ഒന്നു വേഗം മിട്ടായി വാങ്ങി വാ എന്നാണ് വായില്‍ വരുത്താന്‍ ശ്രമിച്ചു ,,,,,,,,,,,,,,, ഏതായാലും ഹാജര്‍ ഒക്കെ നോക്കി ടീച്ചര്‍ നാളെ വന്നാല്‍ മതിയെന്ന് പറഞ്ഞു .................. അങ്ങനെ എന്‍റെ ജീരക മിട്ടായി പ്രേമം തുടങ്ങിയ സ്ഥലത്തു വച്ചു തന്നെ അവസാനിച്ചു................. ഇതു അന്നെനിക്ക് ജീരക മിട്ടായികിട്ടാതാക്കി തീര്‍ത്ത സര്‍വോപരി പഠനത്തില്‍ മാത്രം അല്പം മുന്നിലും ബാക്കി എല്ലാ കാര്യങ്ങള്‍ക്കും മടിച്ചി കോതയായി തീര്‍ന്ന ഇപ്പോള്‍ ഹസ്ബണ്ടിനോപ്പം കുവൈറ്റില്‍ നീണാള്‍ വാഴുന്ന ചമ്മി മഹാറാണിക്ക് സമര്‍പ്പിക്കുന്നു ............................