Tuesday, December 30, 2008
യാത്ര മൊഴി ചൊല്ലി പ്പോകുന്ന ഈ വര്‍ഷത്തിനു ....
നചികേത് പറഞ്ഞ പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു .. വേണ്ടേ ഈ വര്ഷത്തെ യാത്ര അയക്കാന്‍എന്ന് എനിക്കും തോന്നി . ഈ വര്ഷം എനിക്ക് ധാരാളം സൌഹൃദങ്ങള്‍തന്നു .....പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടു ,അതിലൂടെ ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞുഓരോരുത്തരുടെ അനുഭവങ്ങളും കഥകളും സംസാരിക്കാതിരുന്നിട്ടു കൂടി എന്നെഅവരിലേക്ക് അടുപ്പിച്ചിട്ടുണ്ട് .........
പിന്നെ ബ്ലോഗിലൂടെ ഒരുപാടു ഉപദേശങ്ങള്‍ കിട്ടി നന്നായി എഴുതാന്‍ .....
ഞാന്‍ ഒരു മടിച്ചി ആണ് അതുകൊണ്ട് സമയം എടുത്തിരുന്നു പാര തിരിക്കാനുംചിട്ടയോടും കൂടി എഴുതാനും ഒന്നും കഴിഞ്ഞിട്ടില്ല ...ഈ വരുന്ന കൊല്ലമെന്കിലുംഅങ്ങനെ ഒന്നിന് ശ്രമിക്കണം .....ഇത്രേം പറഞ്ഞാലൊന്നും തീരില്ല ഈ ബൂലോകത്തെ ക്കുറിച്ചും ബൂലോകരെ ക്കുറിച്ചും
എനിക്ക് എന്ത് സന്തോഷം ,,തരുന്നുന്ടെന്നോ ഈ ബ്ലോഗ് ഒറ്റക്കിരുന്നു ചിലപ്പോള്‍....ചിരിക്കാറുണ്ട് ചില അപാര പോസ്റ്റുകള്‍ വായിച്ചു... ഞാന്‍ വെറുതെ കുത്തിക്കുറിക്കുന്നമണ്ടത്തരങ്ങള് വായിച്ചു കമന്റ് ഇടുന്ന കുറച്ചു പേരുണ്ട് അവര്ക്കു എന്റെ പ്രത്യേക നന്ദി ....
കമന്റ് ഉണ്ടോന്നു ഇടയ്ക്ക് കേറി നോക്കുമ്പോള്‍ എനിക്ക് ചെറിയ സന്തോഷം നല്കുന്നനിങ്ങളുടെ വാക്കുകളെയും നിങ്ങളെയും ഞാന്‍ ഒരു പാടു സ്നേഹിക്കുന്നുണ്ട് ....പോകുന്ന ഈ വര്ഷം എനിക്ക് ഒരു കുഞ്ഞു നഷ്ടവും ഒരു പാടു നല്ലഅനുഭവങ്ങളും നല്‍കിയിട്ടുണ്ട് .....ഇടയ്ക്ക് ജോലിയുടെ ഇടവേളകളില്‍ ബ്ലോഗുമായി ഞാന്‍ അടുത്തതും ഇപ്പോള്‍എന്തൊക്കെയോ എഴുതാന്‍ പറ്റുന്നതും എല്ലാം ഒരു ഭാഗ്യമാണ് നഷ്ടങ്ങള്‍ ഉണ്ട് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആ വീര ജവാന്റെ നഷ്ടം ഒരു ചെറിയ ദുഖമാണ് മനസ്സില് ...എന്തിനനെന്നറിയില്ല ഇടയ്ക്ക് അതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കയറുമ്പോള്‍ഞാന്‍ കരഞ്ഞു പോകും ....പിന്നെ സ്വകാര്യമായി കുഞ്ഞു കുഞ്ഞു നഷ്ട്ടപ്പെടലുകളും
പിന്നെ പിന്നെ ഒരു പാടു സന്തോഷങ്ങള്‍ തന്നു ഈ വര്ഷം
എന്റെ ചേച്ചിക്ക് ഒരു ഉണ്ണിക്കുട്ടന്‍ ഉണ്ടായി .....എന്റെ ചേട്ടന്‍
ദുബൈയിലേക്കുപോയിഎന്റെ അച്ഛന്‍ കാര്‍ ഒരു വാങ്ങി (ഗമക്ക് പറഞ്ഞതല്ലട്ടോഅത്ഓടിച്ചു കൊണ്ടു വന്നിട്ട് കഞ്ഞി വെക്കാന്‍ അതും ഒരു കുഞ്ഞു സന്തോഷം അല്ലെ ) പിന്നെഎന്റെ കൂടുകാരികള്‍ എല്ലാം കല്യാണം കഴിച്ചു ഞാന്‍ ചോദിക്കും അമ്മേ " അപ്പുറത്തെ
വീട്ടിലെ കൊച്ചിന് പതിനെട്ടായപ്പോലെക്കും വീടും പറമ്പും വിറ്റു കെട്ടിച്ചുഎന്നെ കെട്ടിക്കാന്‍ ഉള്ള ഭാവം ഒന്നും ഇല്ലേ എന്ന് "അപ്പോള്‍ എന്റെ അമ്മപറയുംകെട്ടിക്കാം മോളെ വെയിറ്റ് ചെയ്യൂ എന്ന് ....
അങ്ങനെ ഒക്കെ ആണ് ഞാനും എന്റെ പിരികളും
.......................................................................................................... ...
പിന്നെ എന്തൊക്കെയാ വിശേഷം ....നൂറു വിശേഷങ്ങള്‍ ഉണ്ടായി
പിന്നെ ഞാനിപ്പോള്‍ ആകെ ഒറ്റപ്പെട്ടു ...ചേട്ടന്‍ പോയതോടെ അവനെ വല്ലാതെ മിസ്‌ചെയ്യുന്നുണ്ട് ...അവന്‍ പോയതോടെ ഇടി കൂടാന്‍ ആളില്ല എങ്കിലും, മൂത്ത ചേച്ചിടെ മകന്‍ ഇടയ്ക്ക് വരുമ്പോൾ അവനെ വെച്ചു അഡ്ജസ്റ്റ് ചെയ്യും ..പിന്നെ ഞായരാഴ്ച്ചകളിലെ ഹെന്നചെയ്യലും നിന്നു അവനുന്ടെന്കിലെ ഒരു രസമുള്ളൂ ... അവന്റെ നീളമുള്ള മുടി ഞാന്‍ കെട്ടിവെക്കും കുട്ടികളെ പ്പോലെ ഉച്ചിയില്‍ അത് കൊണ്ടു കൊപ്രാട്ടി കാണിച്ചു എന്നെചിരിപ്പിക്കും എല്ലാം അരികില്‍ എത്തിച്ചു കൊടുതില്ലെന്കില്‍ ഓടിച്ചിട്ട് തല്ലും ...
.
അങ്ങനെ ഒരു പാടു ഉണ്ട് ഓര്‍മിക്കാന്‍ ...അമ്മ ഓരോന്ന് പറഞ്ഞു കരയുമ്പോള്‍ ഞാന്‍ചീത്ത പറയും ...പക്ഷെ അറിയാതെ ഒറ്റക്കിരിക്കുമ്പോള്‍ അവനെ ക്കുറിച്ചോർത്തു എന്റെ കണ്ണുകളും നിറയാറുണ്ട് അറിയാതെഇതൊക്കെ ഞാന്‍ കുറിക്കുന്നു കഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ വര്ഷത്തെഓര്‍മക്കായ് .....
ഇത്രേം പറഞ്ഞു ബോറടിപ്പിചെന്കില്‍ ക്ഷമിക്കണേ .....
ഇനി വിട പറയുകായി ........ഈ വര്ഷവും ഒരുപാടു ചിരിപ്പിച്ചു കരയിച്ചു ചിന്തിപ്പിച്ചു .....നല്ലൊരു പുതു വര്‍ഷത്തിന്റെ കാലോച്ചക്ക് കാതോര്‍ത്തുകൊണ്ട് ....
ഈ ഗാനം കേള്‍ക്കു ..............
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ആഹ്ലാദകരമായ ഒരു പുതു വര്ഷം നേരുന്നു ....
Subscribe to:
Posts (Atom)