Thursday, October 16, 2008

നാണി അമ്മൂമ്മ

എന്റെ നാണി അമ്മൂമ്മ ... നാണി അമ്മൂമ്മ എന്റെ ആരായിരുന്നു .... അമ്മൂമ്മ ഞാന്‍ എന്നും ഇഷ്ടപ്പെടുന്ന എന്റെ അമ്മൂമ്മ ...സ്വന്തം അമ്മൂമ്മ പണം ഉള്ള മകന്റെ മക്കളെ മാത്രം സ്നേഹിച്ചപ്പോള്‍ പാവപ്പെട്ട ഞങ്ങളെ സ്നേഹിച്ച അമ്മൂമ്മ ..അതാണ് എനിക്കെന്റെ നാണി അമ്മൂമ്മ ...എന്നാലും ഇന്നു ഞാന്‍ എന്റെ സ്വന്തം അമ്മൂമ്മയെയും സ്നേഹിക്കുന്നു നന്നായി ഇടയ്ക്ക് അമ്മൂമ്മയ്ക്ക്‌ കഴിക്കാന്‍ പറ്റുന്ന വല്ലതും വാങ്ങി കൊടുത്തും ചിലപ്പോള്‍ പൈസ കൊടുത്തും ഇപ്പോള്‍ എന്തോ ഞങ്ങളെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ...തറവാട്ടില്‍ ആണ് താമസമെങ്കിലും ദിവസവും വീട്ടില്‍ വരും ചായ കുടിക്കാന്‍ ..ഉച്ചക്ക് അമ്മയുടെസ്പെഷല്‍ മീന്‍കറി വാങ്ങിക്കാന്‍ ...വൈകിട്ട് ഞങ്ങള്‍ തന്നെ ചൂടു കഞ്ഞി കൊണ്ടു കൊടുക്കും അത് കൊണ്ടുപോകാന്‍ ഞാന്‍ എങ്ങാനും വൈകിയാല്‍ എന്നോട് ചോദ്യാവലി ആരംഭിക്കും ...മോള്‍ വരാന്‍ വൈകിയോ ? അച്ഛന്‍ വന്നില്ലേ? ഇങ്ങനെ കുറെ ..ഇപ്പോള്‍ ആള്‍ക്ക് വല്ലാത്ത വിഷമം ആണ് അതിന് എല്ലാം അറിയണം ..അത് അവിടെ ആരും വല്ലതും ചോദിച്ചാല്‍ മറുപടി പറയില്ലത്രേ ,ഈ പരാതിക്ക് ശേഷം ഞാന്‍ എല്ലാത്തിനും വിശദമായ മറുപടി കൊടുക്കാറുണ്ട് ..പിന്നെ അമ്മൂമ്മ കൈ കൊണ്ടു തൊട്ടാല്‍ അവര്‍ പിന്നെ ഒന്നും കഴിക്കില്ല എന്റെ കൈ കറുത്ത് ഇരിക്കുവല്ലേ അതെങ്ങാനും കഴിച്ചാല്‍ വെളുത്തിരിക്കുന്നവര്‍ എങ്ങാനും കറുത്ത് പോയാലോ ? ഞാന്‍ ആ കറുത്ത പെന്കൊച്ചു ആയതിനാല്‍ അമ്മൂമ്മ കഴിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്നു എടുത്തു തന്നാലും ഞാന്‍ കഴിക്കും ഇനി എന്റെ വക പരാതിക്ക് ഇട നല്കണ്ടാല്ലോന്നു കരുതും ... ഞാന്‍ ഇതിനെ പറ്റി പാപ്പന്റെ മക്കളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും അമ്മൂമ്മയ്ക്ക്‌ മിണ്ടുന്നത് അറിയണം അപ്പോള്‍ പിന്നെ ചോദിച്ചാല്‍ മിണ്ടില്ല ..പ്രശ്നം കഴിഞ്ഞില്ലേ ? പിന്നെ അടുത്തത് അമ്മൂമ്മ ക്ക് തീരെ വൃത്തിയില്ല എപ്പോളും കയ്യില്‍ അഴുക്കുണ്ടാകും അത്രേ ...ഞാന്‍ ഒന്നും മിണ്ടില്ല ... എന്നാലും ഇടയ്ക്ക് പറയാറുണ്ട് എടി വയസ്സായവരുടെ കയ്യിലെ പ്രാക്ക് മേടിക്കെന്ടന്നു ...പണ്ടു അമ്മൂമ്മയെ ഞാന്‍ നല്ല ചീത്ത പരയാരുണ്ടാത്രേ ..അച്ഛന്‍ കുടിച്ചു ബഹളം ഉണ്ടാക്കി എന്നറിഞ്ഞാല്‍ അമ്മൂമ്മ രണ്ടു കിലോമീറ്റര്‍ നടന്നു പണ്ടത്തെ ഞങ്ങളുടെ വീട്ടിലെത്തി അമ്മയെ ചീത്ത പറയും അപ്പോള്‍നാലുവയസ്സില്‍ നടക്കുന്ന ഞാന്‍ പറയും അത്രേ എന്റെ അമ്മയെ ചീത്ത പറയാനാണോ നിങ്ങള്‍ വരുന്നതു ഇവിടന്നു പോയ്ക്കൊന്നു ..അന്നേ കുരുത്തം കെട്ടതായിരുന്നു ഞാന്‍ ഇന്നും പക്ഷെ ഇന്നു കുരുത്തം കെട്ട സ്വഭാവം പുറത്തു വരുന്നതു ശരിയല്ലാത്ത കാര്യം കണ്ടാല്‍ മാത്രം ...


ഞാന്‍ പറഞ്ഞു പറഞ്ഞു കാട് കയറി എന്റെ നാണി അമ്മൂമ്മ ആരാണെന്നു വെച്ചാല്‍ ഞങ്ങളുടെ പഴയ വീടിനടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മൂമ്മ ...കൂട്ടിനു ആടും കുട്ടികളും പൂച്ച കുട്ടികളുംമാത്രംഏകദേശം ഒരു എഴുപതു വയസ്സുണ്ടാകും നാലടി ഉയരം ഒട്ടും വണ്ണം ഇല്ല ഞാന്‍ അമ്മൂമ്മയെ കാണുമ്പോള്‍ ഉമ്ബിക്കുട്ടി എന്നെ വിളിക്കൂ അമ്മൂമ്മക്ക് ഒരു മകളെ ഉള്ളു അതിന്റെ കെട്ടിയോന്‍ ഭയങ്കര സാധനം ആണത്രെ അമ്മൂമ്മയെ തിരിഞ്ഞു നോക്കില്ല ആരും അമ്മൂമ്മയ്ക്ക്‌ ബന്ധുക്കള്‍ ഞങ്ങള്‍ ഒക്കെ തന്നെ ആണ് അമ്മൂമ്മ അപ്പുറത്തെ വീട്ടില്‍ വീട്ടു പണി ചെയ്തൊക്കെ ആണ് ആ കൊച്ചു ജീവിതം നയിച്ചിരുന്നത്‌ . അമ്മൂമ്മ ഞങ്ങള്ക്ക് ഗോതമ്പ് മണികള്‍ വറുത്തു തരും നല്ല രസംമാണ് അത് കഴിക്കാന്‍ .ഇന്നു ഗോതമ്പ് വറുത്തത് കാണുമ്പൊള്‍ ഞാന്‍ ആദ്യ0 ആലോചിക്കുന്നത്‌ നാണി അമ്മൂമ്മയെ ആണ് ...


നാണി അമ്മൂമ്മയുടെ ഒറ്റമുറി വീട് ഓല മേഞ്ഞതും തറ ചാണകം മെഴുകിയത് ആണ് ആ വീടിനു വരാന്ത ഇല്ല ഒരു മുറി കുഞ്ഞു മുറി ആ മുറിയില്‍ നിറയെ ഇരുട്ട് ആണ് ഞാന്‍ ആകെ കണ്ടിട്ടുള്ളത് ഒരു പായ ഒരു മണ്ണെണ്ണ ജഗും പിന്നെ രണ്ടു വിളക്കുകളും മാത്രം ... പിന്നെ അമ്മൂമ്മ കിടക്കുന്നത് നടിലകത്തു ആണ് ഒരു കുഞ്ഞു കട്ടില്‍ ഉണ്ടവിടെ അതിലാണ് അമ്മൂമ്മ കിടക്കുന്നത് രാത്രി കൂട്ട് അമ്മൂമ്മ യുടെ കുറിഞ്ഞിപ്പൂച്ച മാത്രം ....നല്ല പ്രായത്തില്‍ ആ മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ചതാകും ഇപ്പോള്‍ തീര്ത്തും അനാഥ ..പിന്നെ എനിക്കതിനെ പറ്റി കൂടുതല്‍ ഒന്നും അറിയത്തുമില്ല ..അമ്മ പറഞ്ഞു കുറച്ചറിയാം അത്ര തന്നെ ..പിന്നെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടന്ന് വീടുമാറി അച്ഛന്റെ ഗള്ഫ് യാത്രക്ക് വേണ്ടി ആ സ്ഥലം വിറ്റു.പിന്നെ അവിടെ അടുത്ത് അമ്മായിയുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെ ക്കയറും ഓരോ പ്രാവശ്യം ചെല്ലുമ്പോഴും എന്റെ ഉമ്ബികുട്ടി വലുതായല്ലോ എന്ന് പറയും ...

രണ്ടാമത്തെ ചേച്ചിക്കും ചേട്ടനും വളരെ ഇഷ്ടമായിരുന്നു നാണി അമ്മൂമ്മയെ ചേച്ചിടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാനും അവളും അവിടെ പ്പോയിരുന്നു അന്ന് തിരക്കായത് കാരണം അമ്മൂമ്മയുടെ ഗോതമ്പ് വറുത്തത് കൊറിക്കാന്‍ പറ്റിയില്ല ...അമ്മൂമ്മയ്ക്ക്‌ അവള്‍ പൈസ കൊടുത്തപ്പോള്‍ ഞാന്‍ കരുതി എനിക്ക് ജോലി കിട്ടീട്ടു ഞാനും കൊടുക്കും എന്ന് അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ..പിന്നെ എന്റെ ഒരു കൂടുക്കാരിയുടെ വീട് അവിടെ അടുത്തായിരുന്നു ഇടയ്ക്ക് അവളുടെ അടുത്ത് നോട്സ് വാങ്ങാന്‍ പോകുമ്പോള്‍ അമ്മൂമ്മയുടെ അടുത്തും കയറും പിന്നെ
എനിക്കൊരു ചെറിയ ജോലി കിട്ടി.......

അവളുടെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ എന്നോട് നിനക്കിങ്ങോട്ടു വന്നൂടെ എന്ന് ചോദിച്ചു ഞാന്‍ ഞായറാഴ്ച വരാം അപ്പോള്‍ നാണി അമ്മൂമ്മ യുടെ അടുത്തും കയറാമല്ലോ എന്ന് പറഞ്ഞപ്പോള്‍ ,അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു .. അതിന് നാണി അമ്മൂമ്മ മരിച്ചല്ലോ എന്ന് ഞാന്‍ വിഷമത്തോടെ ചോദിച്ചു ഒന്നു അറിയിക്കായിരുന്നില്ലേ? നിനക്കു എന്ന്

അവളും വീട്ടില്‍വന്നപ്പോള്‍ ആണത്രെ അറിഞ്ഞത് ...ഞാന്‍ ആകെ ഗ്ലൂമി ആയി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയും ആരോ പറഞ്ഞു അറിഞ്ഞിരുന്നു എന്നോട് പറയാന്‍ മറന്നു പോയത്രേ ..


കഷ്ടം എനിക്കംമൂമ്മയെ അവസാനമായി ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ലല്ലോ ,ഒരു ചെറിയ സഹായം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ ചില ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ പറ്റാത്തതില്‍ ഒന്നു കൂടി.....................വയ്യയിരുന്നത്രേ ഒരു ദിവസം നേരം വെളുത്തു പുറത്തു കാണാതായപ്പോള്‍ ആരോ കയറി നോക്കിയപ്പോള്‍ മരിച്ചു കിടക്കുനത് കണ്ടത്രെ പാവം മരിക്കാന്‍ നേരം ഒരു തുള്ളി വെള്ളം പോലുംകിട്ട്യിട്ടുണ്ടാകില്ല പാവത്തിന്........... മരിച്ചതിനു ശേഷം ആ മകള്‍ വന്നെന്നും ആ പറമ്പ് വിറ്റു എന്നും അറിഞ്ഞു ...മനുഷ്യരൊക്കെ ഇങ്ങനേം ആകുമോ പറമ്പ് എഴുതി കൊടുക്കഞ്ഞിട്ടത്രേ അതിനെ ഇത്രേം നാള്‍ നോക്കാഞ്ഞത്‌ .................
മനുഷ്യരുടെ ഓരോ കാര്യങ്ങളെ ...നാം കൊടുക്കുന്നതെ നമുക്കു തിരിച്ചു കിട്ടു അല്ലെ ...
എന്റെ നാണി അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെയാകും ദൈവത്തിനു ഏറ്റവും അടുത്ത് .....