Wednesday, July 9, 2008

ഒരു കൊടുങ്ങല്ലുര്‍ക്കാരിയുടെ വിലാപം





എന്നോട് ക്ഷമിക്കണേ കൂട്ടുകാരെ .......
അബദ്ധത്തില്‍ പോസ്റ്റ് ആയതാണ് ......

പിന്നെ കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂര്‍ നടന്ന
രാഷ്ട്രീയ കൊലപാതകവും അതിനോടനുബന്ധിച്ചു നടന്ന
അതിക്രമങ്ങളും നിങ്ങള്‍ പത്രത്തിലൂടെ അറിഞ്ഞിരിക്കുമല്ലോ ?



രാഷ്ട്രീയം പറയാന്‍ ഞാന്‍ ആളല്ല എങ്കിലും ഈ സമീപ വാസി ആയ
എനിക്കിതൊക്കെ കണ്ടിട്ടുണ്ടായ ധാര്‍മിക രോഷം കടിച്ചമര്‍ത്തുക
അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല ....ഇന്നത്തെ തലമുറ ഈ പാര്ട്ടി
എന്ന് കേള്‍കുമ്പോള്‍ ആവേശം കൊള്ളുന്നത്‌ എന്തിനാണെന്ന്
എനിക്കറിയില്ല . ഈ കൊലപാതകത്തിലൂടെ പാര്ട്ടിക്ക്
ബലി ദിനവും ഹര്‍ത്താലും നടത്താം എന്നാല്‍ ആ വീട്ടുകാരുടെ നഷ്ടം
എന്നും നഷ്ടമായി നില നില്‍ക്കില്ലേ ?




മന്ത്രിമാരുടെയും MEDIAS ന്റെയും അനുശോചനങ്ങള്‍ കേവലം
ഒരാഴ്ച നീളും ...ഇതിലൂടെ ചെറുപ്പക്കാര്‍ക്ക് നഷ്ടമാകുന്നത്
അവരുടെ ജീവിതം തന്നെ അല്ലെ?ഇതെല്ലാം ഞാന്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ചോദ്യങ്ങള്‍മാത്രം ....എല്ലാവരും ഇതൊക്കെ ആലോചിക്കുന്നുണ്ടാകും അല്ലെ?പാര്‍ട്ടികള്‍ ഈ അക്രമങ്ങള്‍ പ്രോത്സാഹി പ്പിക്കുന്നു
അവര്‍ക്കൊന്നുഒന്നും സംഭവിക്കില്ല അനുഭവിക്കുന്നതോ അണികള്‍
എന്നറിയപ്പെടുന്ന പാവം ചെറുപ്പക്കാര്‍ ......സ്വന്തം ജീവിതത്തെ
ബലി കൊടുക്കുന്ന ഇവര്‍ക്ക് ആലോചന ബുദ്ധി ഇല്ലേ ? ആരും
പരസ്പരം ക്ഷമിക്കാതെ ഈ കൊലപാതക പരമ്പര നില്കുമോ? ആര്ക്കറിയാം ജനങളിലേക്ക് അധികാരം എന്നുള്ളതുകൊണ്ട് എന്താണാവോ
ഉദേശിക്കുന്നത് ?രാജഭരണം ആകുന്നതാകും ഇതിലും ഭേദം (ചുമ്മാ കാച്ചിയതാണ് )


ഇതിന്റെ ഭാഗമായി ഞാന്‍ കണ്ടവ... അറിഞ്ഞവ ..




ബുധൻ


രാഷ്ട്രീയ നേതാവ് കൊല്ലപെട്ടതറിഞ്ഞ അക്രമികള്‍ വടിയും
കുന്തവുമായി വന്നു കടകള്‍ അടപ്പിച്ചു
ബസ്സ് തടഞ്ഞു ...വീട്ടില്‍ പോകാന്‍ പറ്റാത്തവണ്ണം ഉച്ചക്ക് ഒന്നേ
മുപ്പതോട് കൂടി അപ്പ്രതീക്ഷിത ഹര്‍ത്താലില്‍ (അപ്പോളും ആള്‍
മരിച്ചിരുന്നില്ലത്രേ ...മൂന്നേ കാലിനാണ് മരിച്ചതെന്ന്
(ന്യൂസില്‍ കണ്ടു) അഞ്ചു കിലോമീറ്റര്‍ നടന്നാണ് കുട്ടികളും
ജോലിക്കാരും വീട്ടിലേക്കു  പോയത് ......


വ്യാഴം


അന്ന് ഇന്ത്യ മൊത്തം ഹര്‍ത്താല്‍ ആയിരുന്നു ....അതിനിടയില്‍ പരേതന്റെ വിലാപ യാത്രക്കിടയില്‍ ഇരുപതുവയസ്സില്‍ കുറവുള്ള പിള്ളേര്‍ സോഡാ കട തള്ളിപോളിച്ചുപൈസയും സോഡയും എടുത്തു കൊണ്ടു പോയി....സോഡാ കുപ്പികള്‍ ചില്ലുകള്‍ എന്നിവ പിറ്റേന്ന് ഓഫീസില്‍ നിന്നു,പെറുക്കി കളയേണ്ടി വന്ന ഒരാളാണ് ഞാന്‍ ..ചില്ലിട്ട ഓഫിസുകള്‍ ഒന്നിലും ഇടപെടാതെ നിന്ന അവ ചില്ലിട്ടതാണ് എന്നതുകൊണ്ട്മാ ത്രം തല്ലിത്തകര്‍ത്തു ...ഇതു കണ്ട ഞങ്ങളുടെ ഒരു client
പോലീസില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പോലീസ് ഒന്നും ചെയ്യില്ലാന്ന്
പറഞ്ഞു അവര്‍ എല്ലാം തകര്‍ക്കുകയാണ് പോലീസിന് ഒന്നിനും
പറ്റില്ലത്രേ ...


ഇങ്ങനെ ആണോ? ക്രമസമാധാന പാലകര്‍ ചെയ്യേണ്ടത്?
ദൈവമേ ഇതു വായിച്ചു ആരുമെന്റെ നേരെ വടിവാളുമായിവരല്ലേ?
ഞാന്‍ ഒരു പാവം പിരി അല്ലെ?
അങ്ങനെ ഞങ്ങളുടെ ചില്ല് ഓഫീസ് അവര്‍ തകര്‍ത്തു ....


അക്രമങ്ങള്‍ കൊടുങ്ങല്ലുരിനെ ഭീതിയില്‍ നിര്ത്തുന്നു ......





വെള്ളി

അന്ന് വ്യാപാരികളുടെയുംബസ്സുകാരുടെയും ഹര്‍ത്താല്‍ ....


മൂന്നു ദിവസം പണിമുടക്ക്‌ കൊണ്ടു കഞ്ഞി കുടി മുട്ടിയ ഒരുപാടു

കുടുംബങ്ങള്‍ ഉണ്ടിവിടെ .....
ആക്രമങ്ങള്‍ പ്രമാണിച്ച് നിരോധന ഉത്തരവ് കലക്ടറുടെ ...



ശനി

ആളുകള്‍ അന്നാണ് കൊടുങ്ങല്ലൂര്‍ കാണുന്നെ ബുധനാഴ്ചക്ക്
ദിവസത്തിന് ശേഷം .....
ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസ് ആണ് .....


അവിടവിടെ പ്രശ്നങ്ങള്‍ ഇപ്പോളും ഉണ്ട് .....






ഈ ഹര്‍ത്താല്‍ എന്നെങ്കിലും  എടുത്തു കളയുമോ സര്‍ക്കാര്‍ ....
പൊതു ജനങ്ങളെ ഇത്രയധികം ബുധിമുട്ടിക്‌ുന്ന വേറൊന്നില്ല ....
അതെങ്ങനെ കൊല്ലത്തില്‍ നൂറു ഹര്‍ത്താല്‍ ഉണ്ടേല്‍ മലയാളിക്ക്
വേറൊന്നും വേണ്ടതായിട്ടുണ്ട് ..

ഹര്‍ത്താലും ഉത്സവം ആകുന്ന മലയാളികളെ ഹര്‍ത്താലിന്റെ തലേ
ദിവസം ബിവരെജസിലെ തിരക്ക് കാണുമ്പൊള്‍ അറിയാം .....
ഇതുമൂലം ഒരു ദിവസത്തെ നഷ്ട കണക്കുകള്‍ ..പെട്ടി കട അടക്കം
ഒരു ലേഖനത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി ..ആരെ കുറ്റം
പറയണം അറിയില്ല ..സ്വയം നന്നാവുക അല്ലെ ?


കൊടുങ്ങല്ലൂര്‍ ഒരു കണ്ണൂര്‍ ആകുകയാണ് അതോ ആക്കുകയോ ?

ഇവിടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പാറി പറക്കട്ടെ


.    .............എന്റെ പ്രാര്ത്ഥന ....................





24 comments:

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

അല്ല പിപ്പിരീ പോസ്റ്റെവിടെ?

ഭരണിപ്പാട്ടാണോ എങ്കില്‍ ദേ കാതില്‍ പറഞ്ഞാമതി ട്ടോ

vishnu വിഷ്ണു said...

പറഞ്ഞ് പറ്റിച്ചതാണോ ?.....................

smitha adharsh said...

കൊടുങ്ങല്ലൂര്‍കാരി, മനുഷ്യനെ ഇങ്ങനെ വടിയാക്കരുത്‌..!!

G.MANU said...

വായനക്കാരാണു ബ്ലോഗ് എഴുത്തുകാരുടെ ശക്തി..
അവരെ ഇങ്ങനെ കളിപ്പിക്കാതിരിക്കുക..
ചിലരെങ്കിലും വെറുപ്പാക്കി മാറ്റും

രസികന്‍ said...

പിരിക്ക് കളിക്കിടയിൽ അല്പം കാര്യമെഴുതാനും അറിയാം
രാഷ്ട്രീയക്കാരുടെ പിരിയിളക്കം മാറിയ ഒരു നാട് നമുക്ക് വെറുതെ സ്വപ്നം കാണാൻ മാത്രമെ കഴിയൂ

Kaithamullu said...

പിരീ,
എന്റെ അനിയന്റെ ഭാ‍ര്യ അവിടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. പാവം, എന്ത് ചെയ്യാനാ? ഒരു ഡിഫിക്കാരനോട് പറഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ ഭക്ഷണം എത്തിച്ചൂ, മൂന്ന് ദിവസോം.

OAB/ഒഎബി said...

പിരി മുറുക്കിയ ഒരു പോസ്റ്റ്.
ഭാവുകങ്ങള്‍.

പ്രിയത്തില്‍ ഒഎബി.

ഭക്ഷണപ്രിയന്‍ said...

"അന്ന് വ്യാപാരികളുടെയുംബസ്സുകാരുടെയും എസ് എന്‍ ഡി പി യുടെയും ഹര്‍ത്താല്‍ ...."

ഒരു പാര്‍ട്ടിയുടെ മാത്രം പേരെടുത്തു പറഞ്ഞതു ശരിയായില്ല.

ജിജ സുബ്രഹ്മണ്യൻ said...

എന്തു ചെയ്യാനാ പിരീ.. നമ്മുടെ നാട് ഇങ്ങനെ ആയി പോയി..ഇനി എന്നാണ് നമ്മള്‍ നന്നാവുക.ഇത്ര നാളും കണ്ണൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ പേടി ആയിരുന്നു.ഇപ്പോള്‍ ദേ കൊടുങ്ങല്ലൂരും..പാര്‍ട്ടിക്കു കുറെ രക്ത സാക്ഷികളെ കിട്ടും..നഷ്ടങ്ങള്‍ എന്നും അവരുടെ കുടുംബങ്ങള്‍ക്ക് മാത്രം.

Typist | എഴുത്തുകാരി said...

എനിക്കു്, എന്നല്ല, എല്ലാര്‍ക്കും മനസ്സില്‍ തോന്നിയതു്,പിരിക്കുട്ടി ഉറക്കെ പറഞ്ഞിരിക്കുന്നു.
പിന്നെ,ഇപ്പോള്‍ നമ്മള്‍ മലയാളികള്‍, ഹര്‍ത്താലും ഒരു ആഘോഷമാക്കി മാറ്റിയമട്ടാണു്.

vishnu വിഷ്ണു said...

പ്രിയ പിരീ......
അഭിപ്രായങ്ങള്‍ ഉറക്കെ പറയുക....
അതിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ഫലവുമുണ്ടാവും
ആര്‍ ചെയ്തു എന്നതിനേക്കാള്‍ എന്തു ചെയ്തു എന്ന ചോദ്യം ഉയര്ത്തുന്നവരുടെ കൂട്ടായ്മയ്ക്കേ ഇതിനെ ഇല്ലാതാക്കാന്‍ കഴിയൂ.........

തേങ്ങാ ഉടച്ചതിന്‍ ഒരു സ്പെഷ്യല്‍ താങ്ക്സ്

smitha adharsh said...

പിരിക്കുട്ടി,ആള് മഹാ കേമിയും,പുലിയും ആണല്ലോ..? മിടുക്കി...ഇങ്ങനെ വായില്‍ തോന്നുന്നതൊക്കെ എപ്പോഴും എഴുതിയങ്ങു പോസ്റ്റ് ആക്കി ഉറക്കെ ചോദിക്കണം കേട്ടോ...എന്നാലെന്കിലും,നമ്മുടെ ഒക്കെ ഉള്ളിലിരിപ്പ് നാലാള് അറിയട്ടെ...ഇതില്‍ കൂടുതല്‍ നമുക്കു എന്ത് ചെയ്യാനാ?നമ്മുടെ നാട്ടില്‍ ബന്ദും,ഹര്‍ത്താലും കൂടി കൂടി വരുന്നു..അതിന് കാരണം നമുക്കു അറിയാതെആയും വരുന്നു.... എഴുത്ത് നിറുത്തണ്ട..ഇനിയും വരാം.

ഒരു സ്നേഹിതന്‍ said...

ഇവിടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പാറി പറക്കട്ടെ എന്റെ പ്രാര്ത്ഥന ...
അത് തന്നെയാണ് എന്റെയും പ്രാര്ത്ഥന...
പക്ഷേ എന്ന്....!!!!

ബഷീർ said...

ജന ജീവിതം സ്തംഭിപ്പിക്കാനും സ്വൈര്യ ജീവിതം തകര്‍ക്കാനും മാത്രം കഴിയുന്ന അക്രമ സമരങ്ങളും ഹര്‍ത്താലുകളും കൊണ്ട്‌ നമ്മുടെ നാട്‌ അങ്ങിനെ പൂത്തുലയുകയല്ലേ.. ആരുടെ പിരിയും അഴിഞ്ഞു പൊകും.. രാഷ്ടീീയക്കാരും മതം രാഷ്ടീയമാക്കിയവരും എല്ലാം കൂടി എവിടെകൊണ്ട്‌ ചെന്നെത്തിക്കുമോ ?

yousufpa said...

നാം ഓരൊരുത്തരും നന്നാവാത്തിടത്തോളം ഇതൊക്കെ ഇനിയും അരങ്ങേറും.എന്തിനധികം നീതിപീഠം വരെ ഇത്തരം പ്രക്രിയകള്‍ക്ക് കൂട്ടാണ്.വഴിയെ പോകുന്നവന്‍ തീവ്രവാദിയും പിന്നെ ഇല്ലാത്ത കുറ്റവും അവനു ചാര്‍ത്തിവിടും.
ഇത്തരം കളികള്‍ കൊണ്ടാണ് രാഷ്ട്രീയം നില നിലനില്‍ക്കുന്നത്.സത്യം എന്താണെന്ന് ലോകം മുഴുക്കെ അറിയാം.എന്നാല്‍ ഇതിന്‍റെ പിന്നില്‍ വലിയ ചരടുകള്‍ വലിക്കുന്ന കരങ്ങളുണ്ട്.ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് കരഗതമാണല്ലൊ ‘വീരാങ്കുട്ടി‘(പണം)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പിരിക്കുട്ടി,ഭാവുകങ്ങള്‍.

Anonymous said...

RSS introduced a new union called SF (SMART FRIENDS) and the guys in the SFare only college students. Their aim is to love muslim girls.. SF member aims to destroy atleast one muslim girl’s life n diz is the order of RSS.. Beware of SF.. Plz Frwd to muslim parents and muslim students.

നിരക്ഷരൻ said...

കൊടുങ്ങലൂ‍ര്‍ ഒരു കണ്ണൂര്‍ ആകാതിരിക്കട്ടെ. വല്ലപ്പോഴും അതിലേ കടന്നുപോകാറുള്ള ഒരു അയല്‍നാട്ടുകാരനാണ്(മുനമ്പം) ഈയുള്ളവനും.

Anil cheleri kumaran said...

ശക്തമായി പ്രതിഷേധിക്കുന്നു..

എന്താപ്പാ..
കണ്ണൂരെന്താ
അത്രക്കു മോശാണോ???

പൊറാടത്ത് said...

കൊടുങ്ങല്ലൂര്‍ ഒന്ന് തൊഴാന്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു... ഇനി എപ്പോഴാണാവോ‍ തരപ്പെട്വാ..??!!

--xh-- said...

ആ wednesday എന്റെ അഛനും അമ്മയും കൊടുങ്ങല്ലൂര്‍ ഉ്‍ഡായിരുന്നു. അവര്‍ പറഞു അറിഞു അവിടെ നടന്ന അടി. നമ്മുടെ നാടും കണ്ണൂരിന്റെ പാത പിന്തുടരുനതു കാണുബൊ ഒരു ദുഖം.
ആളുകള്‍ക്ക് വിവേകം ഇല്ലെന്‍ക്കില്‍ എന്തു ചെയ്യും? ഈശ്വരൊ രക്ക്ഷിതു.

(ഈ വിശാലമായ ലോക‍തില്‍ ഒരു സഹ നാട്ടുകാരിയെ കണ്‍ടതില്‍ സന്തൊഷം)

അസ്‌ലം said...

rathike avar(
yellavarum)vallathum parayatte
nammude avastha namukkalee ariyu....!ezhuthanirikkumbolayirikkum valla illatha joliyum undavunne alle piri
ningalude saoukarya manusarichu ezhuthuka
thanks
aslam

ജെ പി വെട്ടിയാട്ടില്‍ said...

എവിടെ നോക്കിയാലും പിരിക്കുട്ടി തന്നെ....
പിരിക്കുട്ടിയെ കാണുമ്പോള്‍.... നോക്കാതെ വിടാറില്ല....
ത്രിശ്ശൂര്‍ വരുമ്പോള്‍ കാണുമല്ലോ.....