സുഡാനിനെ കണ്ടിട്ട് 2 വാക്കു എഴുതാതിരിക്കാൻ വയ്യ
ചിരിക്കാനും ചിന്തിക്കാനും കരയിക്കാനുമുള്ള അനുഭവമായി സുഡാനി ....
ഫുട്ബോൾ ബേസ്ഡ് സിനിമയാണെന്ന് കരുതി സൗബിന്റെ ആയതോണ്ട് ചിരിക്കാൻ വകയുണ്ടാകും എന്ന് കരുതി പോയതാ ....പക്ഷെ അതിനേക്കാൾ വലുതായി മനുഷ്യത്വ ത്തിൽ മുങ്ങി നിൽക്കുന്ന സിനിമയാണിത് ...ഏതു ഭൂഖണ്ഡത്തിൽ നിന്നായാലും മതം ,വസ്ത്രം ,ഭക്ഷണം,ഭാഷ എന്നിവ വ്യത്യസ്തമായാലും മനുഷ്യ സ്നേഹം എന്നാൽ എന്താണെന്ന് കാണിച്ചു തരുന്നു വെറും രണ്ടു മണിക്കൂറിനുള്ളിൽ ഈ സിനിമ ....സുഡാനി ഫ്രം നൈജീരിയ ....
ഫുട്ബോൾ ബേസ്ഡ് സിനിമയാണെന്ന് കരുതി സൗബിന്റെ ആയതോണ്ട് ചിരിക്കാൻ വകയുണ്ടാകും എന്ന് കരുതി പോയതാ ....പക്ഷെ അതിനേക്കാൾ വലുതായി മനുഷ്യത്വ ത്തിൽ മുങ്ങി നിൽക്കുന്ന സിനിമയാണിത് ...ഏതു ഭൂഖണ്ഡത്തിൽ നിന്നായാലും മതം ,വസ്ത്രം ,ഭക്ഷണം,ഭാഷ എന്നിവ വ്യത്യസ്തമായാലും മനുഷ്യ സ്നേഹം എന്നാൽ എന്താണെന്ന് കാണിച്ചു തരുന്നു വെറും രണ്ടു മണിക്കൂറിനുള്ളിൽ ഈ സിനിമ ....സുഡാനി ഫ്രം നൈജീരിയ ....
.sudu വിനു വെള്ളത്തിന്റെ വിലയറിയാം നമ്മൾ പാഴാക്കി കളയുന്ന വെള്ളത്തിന്റെ വില കണ്ടവൻ കലിതുള്ളുന്നതെന്തിനാണെന്നു പോലും മനസ്സിലാകാതെ മാനേജരുടെ കൂട്ടുകാരൻ ,മാനേജരും മനുഷ്യത്വം എന്നതാണെന്നറിയുന്നതു അവന്റെ രണ്ടു ഉമ്മമാരിലൂടെയും ,sudu വിലൂടെയും കൂടിയാണ്...
.sudu ആ വലിയ ശരീരം വെച്ച് കരയണകണ്ടിട്ടു എന്റെ മോൻ പറയേണ് വെണ്ണേലുണ്ണിയാണോ സുടുന്നു ....അത് ഞാൻ അവൻ കരയുമ്പോൾ കളിയാക്കണ പേരാ ....SUDU ന്റെ അമ്മൂമ്മ മരിച്ചപ്പോഴും അവനു വേണ്ടി ഉമ്മമാർ നടത്തുന്ന പ്രാർത്ഥനകൾ കണ്ടപ്പോളും നമ്മുടെ ഭക്ഷണം അവൻആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോഴും SUDU ന്റെ നൊമ്പരങ്ങൾ വിവരിക്കുമ്ബോഴും കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു .അതിനിടയിൽ ചിരിച്ചു ചിരിച്ചു ഞാനിന്നു മരിക്കും എന്നുള്ള മോന്റെ കമന്റ്സ് കേട്ടപ്പോൾ എനിക്കും തോന്നി ഇതിലെ തമാശകൾ അടക്കി നിർത്താൻ പറ്റാത്ത ചിരി സമ്മാനിക്കുന്നുണ്ടെന്നു ....സാമുവേൽ എന്ന പേര് കേട്ട് അപ്പ ഇതാർന്നോ നിന്റെ പേര് അപ്പ സ്യൂട് ന്നല്ല എന്നുള്ള ഉമ്മാടെ ചോദ്യം ചിരിപ്പിച്ചു ...നീ അവരെപ്പോലെ ഞങ്ങൾക്കും SUDU ആണ് ...അയൽക്കാരി ഉമ്മ റോക്ക്സ് ..അവരൊക്കെ നാടകനടികളാണെന്നു കെട്ട്യോൻ പറഞ്ഞു അവരുടെ ഭാഗ്യം പൗളി ചേച്ചിടെതു പോലെ വയസ്സാംകാലത്തായിരിക്കും തെളിഞ്ഞിരിക്കുന്നത് ..ഇനീം കുറെ സിനിമകളിൽ അവരെ കാണാൻ പറ്റട്ടെ എന്ന്നാശിക്കുന്നു ..കഴിവുള്ളവർ സമയം വരുമ്പോൾ ശോഭിക്കും എന്നതിനുദാഹരണം ആണ് ഇവരെപ്പോലുള്ളവർ ...പുതുമുഖങ്ങളുടെ അഭിനയം ആണെന്ന് തോന്നിപ്പിക്കാതെ അഭിനയിച്ചു വിസ്മയിപ്പിച്ച എല്ലാര്ക്കും അഭിനന്ദനങ്ങൾ..
ഒരു കുറവ് തോന്നിയത് മാനേജർക്ക് ഒരു കൂട്ട് കിട്ടേണ്ടതായിരുന്നുഎന്നുള്ളതാണ് ഉമ്മയെയും രണ്ടാം വാപ്പയെയും കൂടി യോജിപ്പിച്ചപ്പോൾ വീണ്ടും കണ്ണ് നനഞ്ഞു തന്റെ വേദന മാത്രമല്ല മറ്റുള്ളോർക്കും വേദന ഉണ്ടെന്നു മാനേജരെ പഠിപ്പിച്ചു കൊടുത്തു SUDU ....കൂട്ടായ്മയിലൂടെ sudune അവർ കൈ വീശി യാത്രയാക്കുമ്പോൾ എനിക്കും തോന്നി കൈവീശാൻ .....SUDU ഞങ്ങൾ മലയാളികളും നിന്നെ മനസ്സിലേറ്റുകയാണെന്ന് സിനിമക്കു കിട്ടിയ കയ്യടികൾ മനസ്സിലാക്കി തന്നു ...കുഞ്ഞു സിനിമകൾ എങ്ങിനെയാണ് വലിയ വിജയങ്ങൾ ആകുന്നതെന്നു ....
സംവിധായകൻ സക്കറിയക്കും ഈ കുഞ്ഞു സിനിമക്ക് പ്രൊഡ്യൂസർമാർ ആകാൻ ധൈര്യം കാണിച്ച സമീർ താഹിറിനും ഷൈജു ഖാലിദ് നും തകർപ്പൻ കയ്യടികൾ ...............
.മലയാള സിനിമയിലെ മാറ്റത്തിന്റെ പ്രതിധ്വനിയുടെ മാറ്റുകൂട്ടുന്ന സിനിമകൾക്കിടയിൽ മുന്നിൽ നിൽക്കട്ടെ സുഡാനി ഫ്രം നൈജീരിയ
1 comment:
നല്ല സിനിമ ആണ് 🌹
Post a Comment