Monday, August 8, 2016

പിറന്നാളാശംസകൾ ....പ്രിയപ്പെട്ട ലിസ .....

ലിസ തോമസേ ......നമ്മുടെ സൗഹൃദത്തിന് എത്ര വയസ്സായി 25 ....അല്ലെ .....നീണ്ട സൗഹൃദം .....ജന്മദിന -പുതുവത്സര കാർഡുകളിലൂടെയും,ഇൻലൻഡിലൂടെയും ....നിലനിർത്തിയ കൂട്ട് ഇപ്പോൾ ഫേസ്ബുക്കിലും Whatsapp യിലും (നാളെ ഇനി അതിനു ഏതു മാധ്യമം വരുമെന്ന് ഒരു പിടീമില്ല )എത്തി നിൽക്കുമ്പോൾ ഞാൻ ചിന്തിക്കുകയാണ്.ആരാണ് എനിക്ക് നീ ... ഞാൻ ഇങ്ങനെ നിലനിർത്തിയ ബന്ധം നമ്മുടേത് മാത്രമാണ് ...നിന്നെ വിട്ടു കളയുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ....എന്താണെന്നോ ആ ഇഷ്ടം ...ബുദ്ധിമുട്ടുകൾക്കിടയിലും ..ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ എനിക്ക് കിട്ടാത്ത സ്നേഹവും കരുതലും കിട്ടിയത് നിന്നിൽ നിന്നായിരുന്നു ഒന്നുമില്ലായ്മയിൽ നിന്നും വന്നിരുന്ന എന്നെ നീ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി കണ്ടിരുന്നത് എന്റെ മനസ്സിൽ നിന്നും മായുന്നില്ല ...

നിന്റെ അലൂംമിനിയം പെട്ടിയും ഭംഗിയായി ചൊട്ടയിട്ട പുസ്തകവും എന്നെ കൊതിപ്പിച്ചിരുന്നു 4 കുട്ടികളുള്ള വീട്ടിലെ ഇളയതായ എനിക്ക് എന്നും പഴയ ബാഗ് ആണ് കിട്ടിയിരുന്നത് ,,നീ വീട്ടിലെ മൂത്ത കുട്ടിയല്ലേ , പിന്നെ ഞാൻ ശബരിമലക്ക് പോകാൻ മാലയിട്ടപ്പോൾ അന്നത്തെ ബുദ്ധിയില്ലായ്മയിൽ ഞാൻ പറഞ്ഞു നോൺ കഴിച്ചാൽ എന്നെ തൊടരുതെന്നു ...നീ എന്നെ തൊടാൻ നോൺ ഒഴിവാക്കിയത് ഞാൻ എന്റെ അമ്മയോട് പറഞ്ഞു അഭിമാനിച്ചിരുന്നു എന്റെ അന്നത്തെ വെളുത്ത 2 കൊമ്പുകെട്ടി വെച്ച ,പഠിക്കാൻ മിടുക്കിയും,സുന്ദരിയുമായ കൂട്ടുകാരി നീ ആയിരുന്നു.കേരളത്തിൽ വരാൻ പോകുന്ന എയർപോർട്ട് എന്ന കല്യാണി കുട്ടി ടീച്ചറുടെ ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞത് നീ ആയിരുന്നു നെടുമ്പാശ്ശേരി ,അവിടെനിന്നും നീ വിമാനമിറങ്ങി നീ എന്റെ മകന് കൊടുത്ത റോബോട്ട് അവനിന്നും ഏറെ പ്രിയപ്പെട്ടതാണ് ട്ടാ ..

നിന്റെ പോരായ്മാകൾക്കിടയിൽ നിന്നും കൊണ്ട് നീ ബി ടെക് എടുത്തു നിന്റെ ആ വളർച്ച എനിക്കും ഒരുപാടു പ്രചോദനം തന്നിട്ടുണ്ട് ലിസ.... എന്റെ വീട്ടിൽ നിറം കുറഞ്ഞവൾ ഞാനായിരുന്നു എന്റെ മൂത്ത ചേച്ചി വെളുത്തു സുന്ദരിയായിരുന്നു 1 ഇൽ പഠിക്കുമ്പോൾ എന്റെ വിചാരം വലുതായി വരുമ്പോൾ ഞാൻ ചേച്ചിടെ പോലെ വെളുക്കും എന്നായിരുന്നു ,എന്റെ ആ അബദ്ധ ചിന്താഗതി നീ തിരുത്തിയതാണ് അന്നെന്റെ മനസ്സിൽ നീ പതിപ്പിച്ച ആഘാതം, നീ അന്നേ ബുദ്ധിമതി ആയിരുന്നല്ലോ,വിജയലക്ഷ്മി ടീച്ചറും ,സനിൽ മാഷും ,എല്ലൻ കോലി ഫാത്തിമ ടീച്ചറും ,നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കല്യാണിക്കുട്ടി ടീച്ചറും പഠിപ്പിച്ച ക്ലാസ്സുകളിലെ ചില ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു ....പറഞ്ഞാൽ തീരാത്ത ഓര്മയുണ്ട് ...എഴുതി മായ്ക്കാൻ പറ്റാത്തതും ....ടൈപ്പ് ചെയ്യാൻ നേരമില്ലാത്തതിനാൽ നിർത്തട്ടെ ....

കല്യാണിക്കുട്ടി ടീച്ചർ കൊണ്ട് തരാറുള്ള ചുവന്ന ചെമ്പകത്തിന്റെ മണവും ,നീ സ്ലേറ്റ് മായ്ക്കാൻ കൊണ്ട് വന്നിരുന്ന ബബ്ലൂസ് നാരങ്ങേടെ തൊലിടെ മണവും കേൾക്കുമ്പോൾ എന്റെ നൊസ്റ്റാൾജിയ ഉണരും ...ഇന്നും എന്റെ കൂടെ സുഹൃത് വലയങ്ങൾ ആവോളം ഉണ്ടെങ്കിലും അന്നും, ഇന്നും,നീ ആണ് എന്റെ പ്രിയപ്പെട്ടവൾ ........ലവ് യു ഡാർലിംഗ് ...ഒരു നൊസ്റ്റാൾജിക് ജന്മദിന ആശംസകൾ

1 comment:

സുധി അറയ്ക്കൽ said...

കൊള്ളാം.നല്ലത്‌.