Monday, May 4, 2009

പിരിക്കുട്ടിയുടെ ഒന്നാം പിറന്നാള്‍
എന്റെ ബ്ലോഗ്ഗിനും ഒരു വയസ്സാകാന്‍ പോകുന്നു എന്റെ പിറന്നാള്‍ തന്നെ ഞാന്‍ ആഘോഷിക്കാറില്ല പിന്നല്ലേ ബ്ലോഗ്ഗിന്റെ പിറന്നാള്‍ .... മലയാള മാസത്തില്‍ പിറന്നാള്‍ വരുന്നതു കൊണ്ടു ഞാന്‍ മിക്കപ്പോഴും എന്റെ പിറന്നാള്‍ അറിയാറില്ല അല്ലെങ്കിലും ഒരു പിറന്നാളിലോക്കെ എന്തിരിക്കുന്നു അല്ലെ ? ഭൂമിക്കു ഭാരമായി ഒരു ജന്മം കൂടി വന്നു ചേര്‍ന്നതിന്റെ ഓര്മ പുതുക്കാന്‍ ..... ബ്ലോഗ്ഗില്‍ ഞാന്‍ ഒരു പോസ്റ്റു പോലും മര്യാദ ക്ക് ഇട്ടിട്ടില്ല ഓരോ കോമാളിത്തരങ്ങള്‍ എന്നെ എനിക്ക് തന്നെ തോന്നുന്നുള്ളൂ എന്റെ പോസ്റ്റുകള്‍ കണ്ടിട്ട് ...എന്നാലും ഇപ്പോള്‍എനിക്ക് നല്ല നല്ല ബ്ലോഗ്ഗുകള്‍ ഒക്കെ വായിച്ചു വായിച്ചു നന്നായി എഴുതണം എന്ന് തോന്നി തുടങ്ങി പിന്നെ എല്ലാവരും നന്നായി എഴുതാനും പറയുന്നു എനിക്കിങ്ങനെ എഴുതി ശീലമില്ലാത്തതിനാല്‍ വര്ത്തമാനം പറയുന്ന പോലെയേ എഴുതാന്‍ പറ്റൂ നന്നായി എഴുതണം എന്ന് ഒരു തീരുമാനം എടുത്തിരുന്നു ... അതുകൊണ്ട് പുതു വര്‍ഷത്തില്‍ പുതുതായി ഒന്നും എഴുതാന്‍ പറ്റിയില്ല ... സമയവും തീരെ ഇല്ല ജോലി തിരക്കിനിടയിലുള്ള ഈ എഴുത്ത് തുടരാന്‍ ആകുമോ എന്നറിയില്ല എന്നാലും ഉള്ള സമയത്തിനിടയില്‍ കുഞ്ഞു കുഞ്ഞു പോസ്റ്റുകള്‍ ഇടാന്‍ ഞാന്‍ ശ്രമിക്കുന്നു ഈ ബൂലോഗത്തിന്റെ ഒരു ചെറിയ ഭാഗം ആകാന്‍ തന്നെ കഴിഞ്ഞത് ഭാഗ്യം ...


ബ്ലോഗിലെ പുലികളുടെ പോസ്റ്റുകള്‍ തന്നെ കാണുമ്പോള്‍ എന്റെ ഈ മണ്ടന്‍ പോസ്റ്റുകള്‍ക്ക്‌ കമന്റ് ഇടാനും ആരെങ്കിലും ഒക്കെ വരുന്നതില്‍ സന്തോഷം നിങ്ങളുടെ കമന്റുകള്‍ ഒക്കെ തന്നെ ആണ് വീണ്ടും എഴുതാനുള്ള പ്രചോദനം തരുന്നത് ബ്ലോഗ്ഗില്‍ന്റെ പിറന്നാള്‍ ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു ..... എന്നാലും എല്ലാവര്‍ക്കും എന്റെ നന്ദി .....ഒരു കൊല്ലം വരെ എത്തിയല്ലോ ബ്ലോഗ്ഗില്‍ പിന്നെ ദൈവത്തിനും എനിക്ക് ഇത്രേം സൗകര്യം ഒക്കെ ഉണ്ടല്ലോ നന്നായി എഴുതുന്ന ബ്ലോഗ് എന്താണെന്ന് അറിയാത്ത ഒരു പാടു പേരുണ്ട് ഈ ലോകത്ത് അവര്‍ക്കൊക്കെ അവരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ നമ്മുടെ ഈ ബൂലോകം ഇനിയും കൂടുതല്‍ ജനകീയമാകണം ...ഈ ബൂലോകത്ത് ഒരു കുഞ്ഞു പിരിക്കുട്ടി ആയി നിലനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു ഒപ്പം ദൈവത്തിനോട് നന്ദി പറയുകയും ചെയ്യുന്നു ... എല്ലാവരും സദ്യ കഴിച്ചിട്ട് പോയാല്‍ മതി കേട്ടോ ........


33 comments:

ബിന്ദു കെ പി said...

പിരിക്കുട്ടിയ്ക്ക് പിറന്നാളാശംസകൾ...
മനസ്സിൽ ആഗ്രഹിക്കുന്നതുപോലെതന്നെ എഴുതാൻ സാധിക്കട്ടെ...നല്ല നല്ല പോസ്റ്റുകൾ കൊണ്ട് ഈ ബ്ലോഗ് നിറയട്ടെ...

ശിവ said...

ആശംസകള്‍.....സദ്യ നന്നായി....

നന്ദകുമാര്‍ said...

onnaam pirannaal aasamsakal.. :)

(madi kalanju nannaayi ezhuthaan nokku)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സദ്യക്കു വിളിച്ചിട്ട് സദ്യ എവിടെ ?????
ബര്‍ത്ഡേ ബംപ്സ് ഒരു 15 എണ്ണം... സദ്യയില്ലാത്തോണ്ടാ എണ്ണം കൂട്ട്യേ !

:: niKk | നിക്ക് :: said...

പിരികുട്ടീടെ പിരി ഇളക്കിയതും ഇളകിയതുമായ സംഭവ കുതന്ത്രങ്ങളൊന്നും നോം അറിഞ്ഞതേയില്ല!

എന്നിരുന്നാ‍ലും, പി കുട്ടിയുടെ ബ്ലോഗിന്റെ ഹെഡര്‍ ഇമേജ് ഇഷ്ടമായ് :-)

മുസാഫിര്‍ said...

ഒരു വര്‍ഷമേ ആയുള്ളു ? ഒരു പാട് വര്‍ഷമായ പോലെ തോന്നുന്നു.ആശംസകള്‍.

girishvarma balussery... said...
This comment has been removed by the author.
girishvarma balussery... said...

സദ്യ കഴിച്ചു .. ആശംസകള്‍ നേരുന്നു..... സമ്മാനം തരാന്‍ ഇപ്പോള്‍ ഒന്നും കയ്യില്‍ ഇല്ല ..

|santhosh|സന്തോഷ്| said...

ബ്ലോഗിനു പിറന്നാളാശംസകള്‍..
ഇനിയെങ്കിലും നന്നായി കാര്യമായിട്ടെന്തെങ്കിലും എഴുതു. ബൂലോഗം പുറകിലുണ്ട്.

(മുസാഫിറേ, ചുമ്മാ വിടുവായത്തം പറയാതെ.. പുകഴ്ത്തുന്നതിനും ഒരു അതിരു വേണ്ടേ.. ഒരു വര്‍ഷമായി തോന്നുന്നില്ല പോലും. അതിനു പിരിക്കുട്ടി എത്രകണ്ടു/എമ്മാതിരി പോസ്റ്റുകളാണാവോ പബ്ലിഷ് ചെയ്തിരിക്കുന്നത്?!) :) ചുമ്മാ :) :)

സുമയ്യ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍....

ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതുമ്പോഴേ അതിന് ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളു. ഓരോ എഴുത്തുകാരുടേയും രചനകള്‍ വേറിട്ട് നില്‍ക്കുന്നതിന്‍റെ കാരണം വ്യത്യസ്തമായ രചനാപാടവം ആണ്.നമ്മള്‍ നമ്മുടേതായ ശൈലിയില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളിലൂടെ വിഹരിക്കണം.അപ്പോഴെ നമ്മുടേതായ സ്ഥാനം നിലനിര്‍ത്താന്‍ കഴിയൂ.....
നന്നായി എഴുതാന്‍ കഴിയും പിരിക്കുട്ടിക്ക്.എല്ലാ വിധ ഭാവുകങ്ങളും.....

യൂസുഫ്പ said...

ബൂലോഗത്ത് സജീവമാകൂ..ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കൂ....

തറവാടി said...

ആശംസകള്‍ , തറവാടി/ വല്യമ്മായി

ഹരീഷ് തൊടുപുഴ said...

ഒന്നാം പിറന്നാളാശംസകള്‍..

കണ്ണനുണ്ണി said...

പിറന്നാളാശംസകള്‍... പക്ഷെ സദ്യയില്‍ പുളിസ്സെരിക്കിതിരി ഉപ്പു കൂടിട്ടോ.. എങ്കിലും.. ഇഞ്ചി കറി കേമായി...

Rare Rose said...

പിരീസേ..,ഇപ്പോഴാ ഒന്നാം പിറന്നാളായ കാര്യം അറിഞ്ഞതു...ഒരു വയസ്സുകാരന്‍ ബ്ലോഗിനു പിറന്നാളാശംസകള്‍ ട്ടോ..കൃത്രിമത്വമില്ലാത്ത നിഷ്കളങ്കമായ ഒരുപാട് പോസ്റ്റുകള്‍ ഇനിയുമെഴുതാന്‍ പിരിക്ക് പറ്റട്ടെ ട്ടോ..:)

Anonymous said...

piri........

ആശംസകള്‍.

കുഞ്ഞന്‍ said...

പെരുത്ത് ആശംസകള്‍..!


എന്നാലും കുത്തരിച്ചോര്‍ തന്നില്ലല്ലൊ.!!!!!

SajnChristee said...

ഈശ്വരാ കാത്തുരക്ഷിക്കണെ!
ആശംസകള്‍!!!

poor-me/പാവം-ഞാന്‍ said...

congrats. I too have some thing to share with you some thing on Mughal theatre knock at my blog please...
http;//manjalyneeyam.blogspot.com
With warm regards Poor me

hAnLLaLaTh said...

വൈകിയ പിറന്നാള്‍ ആശംസകള്‍... :)

കുമാരന്‍ | kumaran said...

ഞാനൊരു ആശംസ ഇടാൻ മറന്നു പോയൊ!!
ഏതായാലും പിരിക്കുട്ടി എന്ന നരിക്കുട്ടിക്ക്
ഒന്നാം പിറന്നാൾ ആശംസകൾ!!

ജെപി. said...

ബിലേറ്റഡ് പിറന്നാള്‍ ആശംസകള്‍........

കാന്താരിക്കുട്ടി said...

പിറന്നാളിന്റെ കാര്യം അറിയാൻ ഞാൻ വൈകിപ്പോയി.എങ്കിലും പിറന്നാളാശംസകൾ

കാന്താരിക്കുട്ടി said...

പിറന്നാളിന്റെ കാര്യം അറിയാൻ ഞാൻ വൈകിപ്പോയി.എങ്കിലും പിറന്നാളാശംസകൾ

Sureshkumar Punjhayil said...

Vaikiya pirannal ashamsakal... Aayiram varsham jeevanundakatte ee bloginu...!!!

VEERU said...

enthutta joli...share ne kurichu vishalamanaskanodu chodichu kandu... ikkaaryathil enikkum chila piriyilakkam undee... indiabulls lum Appolo yilum online demat account undu..nattil thriprayaraduthaanu veedu avide online trading sevanam nadathunnatharellammanu ennarinjaal kollaam..

Anonymous said...

പിരിച്ചേച്ചീ,
എല്ലാ പോസ്റ്റും വായിച്ചു. ഒത്തിരിഇഷ്ടായി.ഒത്തിരി.:)

കൊച്ചു മുതലാളി said...

ഏവ്.... വയറു നിറഞ്ഞു.

പിറന്നാളാശംസകള്‍...

ലതി said...

പിരിക്കുട്ടീ,
ഞാന്‍ ഒത്തിരി വൈകി.
എങ്കിലും പിറന്നാളാശംസകള്‍ .
ഇനിയും ഒരുപാട് നല്ല പോസ്റ്റുകള്‍ പോരട്ടെ.

ഗോപക്‌ യു ആര്‍ said...

ഒരു വയസ്സനായി അല്ലേ...
കണ്ടാല്‍ പറയില്ലാട്ടൊ...

poor-me/പാവം-ഞാന്‍ said...

bltd wishes!

jayanEvoor said...

പിറന്നാളാശംസകള്‍..!
പിരിയിളകിയ ആമ്തഗീതങ്ങള്‍ ഇനിയും ഒഴുകട്ടെ ഇതിലെ....!

ആദര്‍ശ്║Adarsh said...

ഇങ്ങനെയൊരു കാര്യം ഇപ്പോഴാണ്‌ അറിഞ്ഞത് ...ആശംസകള്‍.. പിരീ .