Tuesday, December 30, 2008

യാത്ര മൊഴി ചൊല്ലി പ്പോകുന്ന ഈ വര്‍ഷത്തിനു ....





നചികേത് പറഞ്ഞ പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു .. വേണ്ടേ ഈ വര്ഷത്തെ യാത്ര അയക്കാന്‍എന്ന് എനിക്കും തോന്നി . ഈ വര്‍ഷം എനിക്ക് ധാരാളം സൌഹൃദങ്ങള്‍തന്നു .....പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടു ,അതിലൂടെ ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞുഓരോരുത്തരുടെ അനുഭവങ്ങളും കഥകളും സംസാരിക്കാതിരുന്നിട്ടു കൂടി എന്നെഅവരിലേക്ക്‌ അടുപ്പിച്ചിട്ടുണ്ട് .........
പിന്നെ ബ്ലോഗിലൂടെ ഒരുപാടു ഉപദേശങ്ങള്‍ കിട്ടി നന്നായി എഴുതാന്‍ .....
ഞാന്‍ ഒരു മടിച്ചി ആണ് അതുകൊണ്ട് സമയം എടുത്തിരുന്നു പാര തിരിക്കാനുംചിട്ടയോടും കൂടി എഴുതാനും ഒന്നും കഴിഞ്ഞിട്ടില്ല ...ഈ വരുന്ന കൊല്ലമെന്കിലുംഅങ്ങനെ ഒന്നിന് ശ്രമിക്കണം .....ഇത്രേം പറഞ്ഞാലൊന്നും തീരില്ല ഈ ബൂലോകത്തെ ക്കുറിച്ചും ബൂലോകരെ ക്കുറിച്ചും




എനിക്ക് എന്ത് സന്തോഷം ,,തരുന്നുന്ടെന്നോ ഈ ബ്ലോഗ് ഒറ്റക്കിരുന്നു ചിലപ്പോള്‍....ചിരിക്കാറുണ്ട് ചില അപാര പോസ്റ്റുകള്‍ വായിച്ചു... ഞാന്‍ വെറുതെ കുത്തിക്കുറിക്കുന്നമണ്ടത്തരങ്ങള് വായിച്ചു കമന്റ് ഇടുന്ന കുറച്ചു പേരുണ്ട് അവര്ക്കു എന്റെ പ്രത്യേക നന്ദി ....
കമന്റ് ഉണ്ടോന്നു ഇടയ്ക്ക് കേറി നോക്കുമ്പോള്‍ എനിക്ക് ചെറിയ സന്തോഷം നല്കുന്നനിങ്ങളുടെ വാക്കുകളെയും നിങ്ങളെയും ഞാന്‍ ഒരു പാടു സ്നേഹിക്കുന്നുണ്ട് ....പോകുന്ന ഈ വര്ഷം എനിക്ക് ഒരു കുഞ്ഞു നഷ്ടവും ഒരു പാടു നല്ലഅനുഭവങ്ങളും നല്‍കിയിട്ടുണ്ട് .....ഇടയ്ക്ക് ജോലിയുടെ ഇടവേളകളില്‍ ബ്ലോഗുമായി ഞാന്‍ അടുത്തതും ഇപ്പോള്‍എന്തൊക്കെയോ എഴുതാന്‍ പറ്റുന്നതും എല്ലാം ഒരു ഭാഗ്യമാണ് നഷ്ടങ്ങള്‍ ഉണ്ട് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആ വീര ജവാന്റെ നഷ്ടം ഒരു ചെറിയ ദുഖമാണ് മനസ്സില്  ...എന്തിനനെന്നറിയില്ല ഇടയ്ക്ക് അതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കയറുമ്പോള്‍ഞാന്‍ കരഞ്ഞു പോകും ....പിന്നെ സ്വകാര്യമായി കുഞ്ഞു കുഞ്ഞു നഷ്ട്ടപ്പെടലുകളും



പിന്നെ പിന്നെ ഒരു പാടു സന്തോഷങ്ങള്‍ തന്നു ഈ വര്ഷം
എന്റെ ചേച്ചിക്ക് ഒരു ഉണ്ണിക്കുട്ടന്‍ ഉണ്ടായി .....എന്റെ ചേട്ടന്‍
ദുബൈയിലേക്കുപോയിഎന്റെ അച്ഛന്‍ കാര്‍ ഒരു വാങ്ങി (ഗമക്ക് പറഞ്ഞതല്ലട്ടോഅത്ഓടിച്ചു കൊണ്ടു വന്നിട്ട് കഞ്ഞി വെക്കാന്‍ അതും ഒരു കുഞ്ഞു സന്തോഷം അല്ലെ ) പിന്നെഎന്റെ കൂടുകാരികള്‍ എല്ലാം കല്യാണം കഴിച്ചു ഞാന്‍ ചോദിക്കും അമ്മേ " അപ്പുറത്തെ
വീട്ടിലെ കൊച്ചിന് പതിനെട്ടായപ്പോലെക്കും വീടും പറമ്പും വിറ്റു കെട്ടിച്ചുഎന്നെ കെട്ടിക്കാന്‍ ഉള്ള ഭാവം ഒന്നും ഇല്ലേ എന്ന് "അപ്പോള്‍ എന്റെ അമ്മപറയുംകെട്ടിക്കാം മോളെ വെയിറ്റ് ചെയ്യൂ എന്ന് ....

അങ്ങനെ ഒക്കെ ആണ് ഞാനും എന്റെ പിരികളും
.......................................................................................................... ...

പിന്നെ എന്തൊക്കെയാ വിശേഷം ....നൂറു വിശേഷങ്ങള്‍ ഉണ്ടായി
പിന്നെ ഞാനിപ്പോള്‍ ആകെ ഒറ്റപ്പെട്ടു ...ചേട്ടന്‍ പോയതോടെ അവനെ വല്ലാതെ മിസ്‌ചെയ്യുന്നുണ്ട് ...അവന്‍ പോയതോടെ ഇടി കൂടാന്‍ ആളില്ല എങ്കിലും, മൂത്ത ചേച്ചിടെ മകന്‍ ഇടയ്ക്ക് വരുമ്പോൾ  അവനെ വെച്ചു അഡ്ജസ്റ്റ് ചെയ്യും ..പിന്നെ ഞായരാഴ്ച്ചകളിലെ ഹെന്നചെയ്യലും നിന്നു അവനുന്ടെന്കിലെ ഒരു രസമുള്ളൂ ... അവന്റെ നീളമുള്ള മുടി ഞാന്‍ കെട്ടിവെക്കും കുട്ടികളെ പ്പോലെ ഉച്ചിയില്‍ അത് കൊണ്ടു കൊപ്രാട്ടി കാണിച്ചു എന്നെചിരിപ്പിക്കും എല്ലാം അരികില്‍ എത്തിച്ചു കൊടുതില്ലെന്കില്‍ ഓടിച്ചിട്ട്‌ തല്ലും ...

.
അങ്ങനെ ഒരു പാടു ഉണ്ട് ഓര്‍മിക്കാന്‍ ...അമ്മ ഓരോന്ന് പറഞ്ഞു കരയുമ്പോള്‍ ഞാന്‍ചീത്ത പറയും ...പക്ഷെ അറിയാതെ ഒറ്റക്കിരിക്കുമ്പോള്‍ അവനെ ക്കുറിച്ചോർത്തു  എന്റെ കണ്ണുകളും നിറയാറുണ്ട് അറിയാതെഇതൊക്കെ ഞാന്‍ കുറിക്കുന്നു കഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ വര്ഷത്തെഓര്‍മക്കായ്‌ .....

ഇത്രേം പറഞ്ഞു ബോറടിപ്പിചെന്കില്‍ ക്ഷമിക്കണേ .....
ഇനി വിട പറയുകായി ........ഈ വര്ഷവും ഒരുപാടു ചിരിപ്പിച്ചു കരയിച്ചു ചിന്തിപ്പിച്ചു .....നല്ലൊരു പുതു വര്‍ഷത്തിന്റെ കാലോച്ചക്ക് കാതോര്‍ത്തുകൊണ്ട് ....

ഈ ഗാനം കേള്‍ക്കു ..............

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ആഹ്ലാദകരമായ ഒരു പുതു വര്ഷം നേരുന്നു ....

41 comments:

പകല്‍കിനാവന്‍ | daYdreaMer said...

വിഷമങ്ങളും വേര്‍പിരിയലുകളും മറവിയെന്ന പുസ്തകത്തിലേക്ക് തല്‍കാലം മാറ്റിയെഴുതാം ...
പ്രിയ സുഹൃത്തേ..പുതുവത്സരാശംസകള്‍....!!

ഹരീഷ് തൊടുപുഴ said...

പിരിക്കുട്ടീസിന് എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....

Typist | എഴുത്തുകാരി said...

പിരിക്കുട്ടിയെ എനിക്കിഷ്ടായീ,ട്ടോ.
ഒരു കാര്യം പറഞ്ഞാല്‍ പിണങ്ങില്ലല്ലോ. ഇത്തിരി അടുക്കും ചിട്ടയും ഒക്കെ ആവാം എഴുത്തിനു്.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്മ നിറഞ്ഞ പുതു വത്സരാശംസകള്‍.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിരീന്ന് പറഞ്ഞാ ഇതാണ്‍ ട്രേഡ് മാര്‍ക്ക് പിരി.
അടുക്കും ചിട്ടയും അത്രവല്ല്യ കാര്യാക്കണ്ടാന്നെ...
ചുമ്മാ എഴുതിക്കോ... നമ്മളിവിടെ എവറെഡിയല്ലെ കമന്റാന്‍!
അപ്പൊ ഏട്ടനോടും അന്വേഷണം പറയാ... പിന്നെ ഒരു പ്രേമം.. സാരല്ല്യാന്നെ... ആദ്യത്തെ ആയതോണ്ടുള്ള വിഷമമാണ്...
ശിലാവുമ്പോ ശരിയായിക്കോള്ളും! ഒരാളേം നന്നാവാന്‍ വിടില്ലാന്ന് എനിക്കു വാശ്യാ... അതോണ്ടാ...
അപ്പൊ പറഞ്ഞ പോലെ... പുതുവത്സരാശംസകള്‍...
ബ്ലോഗിടുമ്ബോഴെക്കും 101 കമെന്റ് വീഴാനാശംസിക്കുന്നൂ...

siva // ശിവ said...

എല്ലാ വിധ ആശംസകളും.....

വികടശിരോമണി said...

അടുക്കും ചിട്ടയും പരമാവധിപാലിക്കാതിരിക്കാൻ ശ്രദ്ധിക്കൂ....ജീവിതത്തെപ്പോലെ ബ്ലോഗിങ്ങിലും.പുതുവത്സരാശംസകൾ...

jayanEvoor said...

പിരിക്കുട്ടീ,

ഇങ്ങനെയൊരാളെ കണ്ടുമുട്ടിയതില്‍ സന്തോഷം.

നല്ല ഭാഷ. ഇഷ്ടപ്പെട്ടു.

പുതുവര്‍ഷം നല്ല പിരികള്‍ വരുത്തട്ടെ!

പെണ്‍കൊടി said...

പിരി പോയ കുട്ടീ... പോയ പിരികളൊന്നും തപ്പിപിടിച്ച്‌ പിരിയുള്ള കുട്ടി ആകല്ലേ ഈ വര്‍ഷം.. എനിക്കിങ്ങനുള്ള പിരിക്കുട്ടിയെയാ ഇഷ്ടം..

പിന്നെ ഞാനും ഈ വര്‍ഷമാണ്‌ ബൂലോഗത്ത് അനങ്ങി തുടങ്ങിയത്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും നമ്മള്‍ ഇപ്പൊ തന്നെ നല്ല സുഹൃത്തുക്കളല്ലേ... അങ്ങനെ എത്രയെത്ര കാര്യങ്ങളാ ഈ 2008 ഇല്‍.. !
ഇനി നമുക്കു 2009 ഉം കലക്കാം ന്നേ..

നവവത്സരാശംസകള്‍...

-പെണ്‍കൊടി...

Nachiketh said...

പിരിയിളകീച്ചാലും പറഞ്ഞാല്‍ അനുസരിയ്കുമല്ലേ...........

സ്നേഹപൂര്‍വ്വം

നചികേത്

smitha adharsh said...

ശ്ശൊ! ആ പ്രേമം പോളിഞ്ഞല്ലേ..സാരല്യ..(സത്യായിട്ടും എനിക്കറിയാമായിരുന്നു.)
വേറെ നല്ല സുന്ദരന്‍ ചെക്കന്‍ വരും ട്ടോ..തിങ്കളാഴ്ച്ച നോമ്പും,തിരുവാതിരയും ഒന്നും മുടക്കണ്ട.
എനിക്കും,എന്റെ ചേട്ടനെ മിസ് ചെയ്യാറുണ്ട്.നേരില്‍ കണ്ടാല്‍ കീരിയും,പാമ്പും ആണ് അത് വേറെ കാര്യം.
അപ്പൊ,2009 നല്ലൊരു വര്ഷം ആകട്ടെ..പിരിക്കുട്ടീ..

Anil cheleri kumaran said...

good post..
like too much..
haappy new year

Sands | കരിങ്കല്ല് said...

thanks for coming there.
I shall be back soon! :)

qwerty
_qwerty_
_qw_er_ty_

വിജയലക്ഷ്മി said...

nalla post...molkkum kudumbathhinum puthuvalsaraashamsakal!!!

സുമയ്യ said...

എപ്പോഴും എന്റെ കാര്യം തിരക്കി വരുന്ന പിരിക്കുട്ടി എവിടെ എന്നാലോചിച്ചപ്പോഴാ...അല്ല എനിയ്കെന്താ അങ്ങോട്ട് പോയാല്‍ എന്ന് തോന്നിയത്.
സത്യം പറഞ്ഞാല്‍ എന്റടുത്ത് സിസ്റ്റം ഇല്ല ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റില്‍ ചെയ്യുന്നതാണ്.

എന്തായാലും പുതുവത്സരാശംസകള്‍..

ശ്രീ said...

ഒരു ഡയറിക്കുറിപ്പ് എഴുതിയതു പോലെ ആണല്ലോ...

പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും നേരുന്നു. എഴുത്തില്‍ കുറച്ചു കൂടെ ശ്രദ്ധിയ്ക്കാം ട്ടോ.

പാറുക്കുട്ടി said...

നവവത്സരാശംസകൾ!

biju p said...

നന്മനിറഞ്ഞ പുതുവത്സരം നേരുന്നു

biju p said...

നന്മനിറഞ്ഞ പുതുവത്സരം നേരുന്നു

Bindhu Unny said...

പാര തിരിച്ച് ഒന്നും എഴുതിയില്ലേ പുതുവര്‍ഷത്തില്‍? :-)

mayilppeeli said...

പിരികുട്ടിയുടെ പോസ്റ്റ്‌ എനിയ്ക്കൊരുപാടിഷ്ടമായി......വളരെ നിഷ്ക്കളങ്കമായി കാര്യങ്ങള്‍ വിവരിച്ചിര്യ്ക്കുന്നു.....പിന്നെ മടിച്ചിയാണെന്നുള്ള കാര്യം ഈ പോസ്റ്റുവായിച്ചാല്‍ മനസ്സിലാവും....എഡിറ്റുചെയ്ത്‌ അക്ഷ്രതെറ്റുകളൊന്നും തിരുത്തിയിട്ടേയില്ല.....പിണങ്ങാന്‍ പറഞ്ഞതല്ല കേട്ടോ....

പ്രണയിയ്ക്കാത്തവരും പ്രണയനൊമ്പരമറിയാത്തവരും വളരെ കുറവാണ്‌......വല്ലപ്പോഴുമിതൊക്കെയൊന്നോര്‍ത്ത്‌ നൊമ്പരപ്പെടുന്നതിലുമൊരു സുഖമുണ്ട്‌......കണ്ണീരിന്റെ നനവുള്ള സുഖം അല്ലേ.......

പുതിയ വര്‍ഷം പിരിയിളകിയ ഈ പിരിക്കുട്ടിയ്ക്ക്‌ എല്ലാ സൗഭാഗ്യങ്ങളും നല്‍കാന്‍ ദൈവത്തോടു പ്രാര്‍ത്‌ഥിയ്ക്കുന്നു.....

പരസ്പരമീ ബ്ലോഗുകളിലൂടെ നമുക്കിനിയും കാണാം......

B Shihab said...

puthuvalsaraashamsakal!!!

വരവൂരാൻ said...

പീരി കുട്ടി ... എവിടാ സുഖമായി ഇരിക്കുന്നു എന്നു കരുതുന്നു. പുതുവർഷം നന്മകളുടേതാവട്ടെ

വീകെ said...

ആദ്യത്തെ പ്രണയമല്ലെ..
അതു പോട്ടെന്ന്..
ഒരു മൂന്നാലെണ്ണം കഴിയുമ്പോഴേക്കും ഒരെണ്ണം വേരുപിടിക്കും...വിഷമിക്കണ്ടാട്ടൊ...

എഴുതിയത് ഒന്നുകൂടി വാ‍യിക്കാനുള്ള ക്ഷമ പോലുമീല്ലാല്ലെ. അങ്ങനെയാച്ചാ...പിരിക്കുട്ടിയാവില്ലല്ലൊ....

പുതുവത്സരാശംസകൾ

PIN said...

Hi Piru How are you?
Happy New year.
Thank you for asking about me. Now I am in a different country. From Europe I went to Seoul. I will come back to Blog.
With regards,
PIN

ഗൗരിനാഥന്‍ said...

വൈകിയെങ്കിലും പുതുവത്സരാശംസകള്‍....!!

ജെ പി വെട്ടിയാട്ടില്‍ said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

മൊട്ടുണ്ണി said...

please visit & leave your comment
http://mottunni.blogspot.com/

G.MANU said...

നിഷ്കളങ്കമായ ഒരു പുതുവര്‍ഷം ആശസിക്കുന്നു..

മേരിക്കുട്ടി(Marykutty) said...

pirikutty...varan vaiky....kshamikkooooooooo

Happy New year :)

yousufpa said...

വിശേഷങ്ങള്‍ക്കിടയില്‍ വിട്ട് പോകാത്തത് ഒന്നേയുള്ളു പരസ്പരസ്നേഹം അത് വിടാതെ സൂക്ഷിക്കുക.
ജയ് ഹിന്ദ്.....

മുസാഫിര്‍ said...

പിരിക്കുട്ടി.കുറച്ച വൈകിയാണെങ്കീലും പുതുവര്‍ഷം ഒരു പാട് സന്തോഷമുള്ള അനുഭവങ്ങള്‍ സമ്മാനിക്കട്ടെ എന്നു ആശംസിക്കുന്നു.

രഞ്ജിത് വിശ്വം I ranji said...

Good work.. New yearil post ille..

Unknown said...

പിരിയെ എന്തുണ്ട് puthiyathayi?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിര്യുടെ പിരിമുറുക്യോ ??? കാണുന്നില്ലല്ലോ...

Kunjipenne - കുഞ്ഞിപെണ്ണ് said...

പിരിക്കുട്ടി...പുതുവത്സരം കഴിഞ്ഞില്ലെ

Sureshkumar Punjhayil said...

Kurachuvaikiyenkilum Ashamsakal irunnotte.

Sands | കരിങ്കല്ല് said...

ആഹാ.. കമന്റടി മാത്രേ ഉള്ളൂ അല്ലേ...

എഴുത്തു വല്ലപ്പോഴും ആണല്ലേ...

ഇത്തിരി തിരക്കിലാണേ.. സൌകര്യം പോലെ പിന്നീടൊരിക്കല്‍ വന്നു വായിക്കാം..

അതേയ്, പിരിക്കുട്ടിയെ ഒന്നു വിശദമായി പഠിച്ചുകളയാം എന്നു കരുതി വന്നതാ... :)

ഇപ്പൊ ഒന്നു കണ്ടു.. വിശദമായി പരിചയപ്പെടാന്‍ പിന്നെ വരാം

Pongummoodan said...

പുതുതായി ഒന്നും കാണുന്നില്ലല്ലൊ?

സൂത്രന്‍..!! said...

ശരിക്കും അല്‍പ്പം പിരി ഉണ്ടോ ???