പ്രിയ കൂട്ടുകാരെ നിങ്ങള്‍ എല്ലാവരും ലോഡ് ഷെഡിംഗ് ആസ്വദിക്കുന്നുണ്ടോ ? ഞാന്‍ ലോഡ്
ഷെഡിംഗ് ഇല്ലാതെ എന്ത് ആഘോഷം എന്ന മാനസികാവസ്ഥയിലാണ് .......... ആ സമയത്തു
അമ്മക്ക് സീരിയലിനെ കുറിച്ചുള്ള ആശങ്ക ആയിരിക്കും ..... ഞാന്‍ ഈ വക സീരിയല്‍
മഹാമഹത്തില്‍ പങ്കെടുക്കാത്തത് കൊണ്ടു എനിക്കതിന്റെ ആവലാതികള്വേവലാതികള്
അറിയത്തില്ല ..... ഞാന്‍ എപ്പോളും ഇപ്പോള്‍ തിരക്കില്‍ തന്നെ ദൈവമേ ഞാന്‍ എങ്ങനെ ഈ
തിരക്കില്‍ അകപെട്ടു എന്ന് ഇടയ്ക്ക് ആലോചിക്കും ..പഠിക്കുമ്പോള്‍ എപ്പോളും ഞാന്‍ തിരക്കില്ലാത്ത
കുട്ടി ആയിരുന്നു ... ഹോം വര്‍ക്ക് അല്ലാതെ ഒന്നും പഠിക്കില്ല ...പിന്നത്തെ പഠിപ്പൊക്കെ പരീക്ഷയുടെ
തലേ ദിവസം തലകുത്തിനിന്നു . അന്ന് വായിക്കാന്‍ ബുക്സ് എടുക്കാന്‍ ലൈബ്രറി യിലേക്ക് ഓടുമ്പോള്‍
അമ്മ ..പഠിക്കാനുള്ളത് വായിക്കനവള്ക്ക് നേരമില്ല ഓടുന്നുണ്ട് അവള് ബുക്ക് എടുക്കാന്‍ എന്ന്
പറയും ... ഞാന്‍ എന്താണാവോ ഇങ്ങനെ ?ചമ്മി മഹാറാണി പഠിക്കുന്ന ബുക്കിനു മുന്പില്
തപസ്സിരിക്കുമ്പോള്‍ ഞാനും താപസ്സിലായിരിക്കും എം ടി യോ മാധവി കുട്ട്യോ എന്റൊപ്പം കാണും ...
പഠിക്കുന്ന പുസ്തകതിനോട് എനിക്ക് അലര്‍ജി ആണ് അത് മാര്‍ക്ക് കിട്ടാന്‍ പഠിക്കുന്നു എനിക്കപ്പോള്‍
ഇഷ്ടം കഥയോടും നോവലിനോടും ആയിരുന്നു ....ഇന്നിപ്പോള്‍ ആ എനിക്ക് ഒരു ബുക്ക് വായിക്കാന്‍
ഒരു വേണം ഇപ്പോള്‍ നോവലുകള്‍ അല്ല ഞങ്ങളുടെ ഒരു നല്ല ക്ലയന്റ് നല്ല പുസ്തകങ്ങള്‍
തരും നല്ല ചിന്തകള്‍ തരുന്ന ബുക്കുകള്‍ പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടപ്പോള്‍ അതും എന്നെ ഒരു
വായനക്കാരിയാക്കി .ഇപ്പോള്‍ കറന്റു പോകുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഒന്നും മിണ്ടാതെ
നിശബ്ധയായിരിക്കും അല്ലെങ്കില്‍ മഴ ഉള്ളപ്പോള്‍ ഇരുട്ടത്ത് പെയ്യുന്ന മഴകണ്ടിരിക്കും ഓല വീടിന്റെ ആ
ഓല തുമ്പിലൂടെ വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാനെന്നറിയാമോ പണ്ടു ഞാന്‍ അതില്‍
കടലാസ്സ് വന്ചികള് ഉണ്ടാക്കി കളിക്കുമ്പോള്‍ ആ വന്ചിയില് യാത്രക്കരനാക്കി ഉറുംബിനെ
പിടിച്ചിടും അപ്പോള്‍ ഞാന്‍ വിചാരിക്കും ഈ മഴ നൂലുകള്‍ ആ ഉറുമ്പുകള്‍ക്ക് വെള്ളച്ചാട്ടം
കുറച്ചു സമയത്തു മാത്രമുള്ള വെള്ള ചാട്ടം ,മഴ കാണാന്‍ ഒറ്റക്കിരിക്കുമ്പോള്‍ അമ്മ വന്നു ഇടയ്ക്ക് ചില
പരതൂഷണങ്ങള് പറയും അതും കേട്ടിരിക്കാനും ഒരു സുഖം ഉണ്ട് അത് പുറത്തു കാണിക്കാതെ ഞാന്‍
പറയും അമ്മക്ക് അമ്മയുടെ കാര്യം നോക്കിയാല്‍ പ്പോരെ നോനിയും പറഞ്ഞു നടന്നോ പിന്നെ
ഞാന്‍ നോനി ഒന്നും പറയാറില്ല ഉള്ള കാര്യങ്ങളെ പറയുന്നുല്ലുന്നു ....ഓക്കേ ഞാന്‍ സമ്മതിച്ചു
കൊടുക്കും പിന്നെ ബഹളങ്ങള്‍ ഇല്ലാത്ത ചീവിടിന്റെ ഒച്ച മാത്രം കേള്‍ക്കുന്ന ഒരു സമയം ഇപ്പോള്‍
ലോഡ് ഷെഡിംഗ് സമയം മാത്രം ഞങ്ങള്‍ക്കിപ്പോള്‍ ബഹളങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല
എന്നായിട്ടുണ്ട് അടുത്ത് മെയിന്‍ റോഡ് ,പിന്നെ തൊട്ടടുത്ത് ഐസ് പ്ലാന്റ് ഇതില്‍ രണ്ടും ഇല്ലാത്ത
അവസ്ഥ ആ ഭീകരമായ നിശ്ശബ്ദത എനിക്കിഷ്ടമല്ല ആര്‍ക്കും അതെന്തോ വളരെ ഭയാനകം
ആണ് ..നിശ്ശബ്ദത അര മണിക്കൂര്‍ നല്കുന്ന സര്‍ക്കാരിനു നന്ദി ആ അര മണിക്കൂര്‍ ഞങ്ങള്‍ക്ക്
നിശ്ശബ്ദത ആസ്വധിക്കല്ലോ .... പിന്നെ പാട്ടു കേള്‍ക്കും ബഹളങ്ങള്‍ ഇല്ലാത്ത "ശരറാന്തല്‍ പൊന്നും
പൂവും വാരിചൂടും " "മഞ്ഞില്‍ കുറുകുന്ന " "അല്ലിയിളം പൂവോ ഇല്ലി മുളം തേനോ " "പുളിയിലഖ്ാരയൂലും
പുടവ ചുറ്റി " ഈ വക പാട്ടുകള്‍ കേള്‍ക്കും നല്ല രസമാണ് അങ്ങിനെ ഇരിക്കാന്‍ കറന്റ് വരുമ്പോള്‍ ഭീമാകാരന്‍ മെഴുകുതിരിയെ ഞാനും ശിവ (ചേച്ചിയുടെ മകന് )യും ഊതി കെടുത്തി "ഹാപ്പി ബര്‍ത്ത്
ഡേ ടൂ യു " പാടി ഞാന്‍ ഫുഡ് അടിക്കാന്‍ പോകും പിന്നെ പത്തു മണി ആകാതെ എന്റെ കയ്യില്‍
റിമോട്ട് കിട്ടില്ല ഇടി മുഴക്കി ആരംഭിക്കുന്ന സീരിയല്‍ മഴ ഭക്തിസാന്ദ്രമായി അവസാനിച്ചാല്‍ എനിക്ക് പാട്ടുംചിരിക്കുടുക്കേം കാണാം അര മണിക്കൂര്‍ അതിന് ശേഷം ആണ് വായന ... പന്ത്രണ്ടു
maniyaakum ഉറങ്ങാന്‍ ഒരു ബ്ലോഗില്‍ ഉറങ്ങാന്‍ ഉള്ള വഴികള്‍ വായിച്ചു ഉറക്കം വരുമ്പോള്‍ ഉറങ്ങിയാല്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുമോ ആവോ ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നു അഞ്ചു മിനിട്ട് കഴിഞ്ഞാല്‍ ഉറങ്ങും പിന്നെ ആറു മണി വരെ കണ്ണ് തുറക്കില്ല എല്ലാവര്ക്കും അത്രേംസമയം എന്നെ കൊണ്ടു സമാധാനം കൊടുക്കാന്‍ കഴിയുന്നുണ്ട്
നോനി മീന്‍സ് പരദൂഷണം ''
പിന്നെ ഈ സീരിയലുകളില്‍ നായികമാര്ക്കാനല്ലേ നായകന്മാരെക്കാള് സാമര്‍ത്ഥ്യം, എന്തോ എനിക്കങ്ങനെ തോന്നി ആണുങ്ങള് പൂച്ചകളെ പ്പോലെ പെണ്ണുങ്ങള് പുലികളും ....
26 comments:
{{{{{{{{{[ o }}}}}}}}}}}}}}}}}}}
ഇത്തവണ ഞാനാണല്ലോ തേങ്ങയുടച്ചത്..
അതേയ് പിരീ ലോഡ് ഷെഡിംഗ് സമയം എനിക്കിപ്പോള്‍ സ്വപ്നം കാണാനുള്ള സമയമാണ്..അത്രയും സമയം വായിക്കണ്ടാ.മക്കളെ പഠിപ്പിക്കണ്ടാ.. അടുക്കളയില്‍ മേയണ്ടാ.. വെറുതേ ഇറയത്ത് പോയിരുന്നു ആ ഇരുട്ടില്‍ ആരും കാണാതെ ഓരോന്നാലോചിച്ചിരിക്കും
പണ്ടാരുന്നേല്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്ത് എല്ലാരും കൂടെ ഉറക്കെ പാട്ടു പാടാന്‍ ആയിരുന്നു ആ സമയം ഉപയോഗിച്ചിരുന്നത്.മെന്‍സ് ഹോസ്റ്റലിലെ ചേട്ടന്മാര് അല്ലിയാമ്പല്‍ കടവും പാടി പെട്രോമാക്സ് ഒക്കെ ആയി ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൂടെ വരും..ആ സമയത്ത് ആണു പെണ്‍കുട്ടികള്‍ കുറുക്കന്മാരെ വെല്ലുന്ന രീതിയില്‍ കൂവുന്നത്.. ബോയ്സിനെ കേട്ടോ..അല്ലാതെ പകല്‍ വെട്ടത്ത് ആണുങ്ങളെ കൂവാന്‍ പറ്റുമോ..
ഹോ അതൊക്കെ ഒരു സുവര്‍ണ കാലം..!!!
പിരിക്കുട്ടിയുടെ പിരി ഇപ്രാവശ്യം ഇത്തിരി ടൈറ്റായല്ലോ.
ലോഡ് ഷെഡിംഗിന്റെ സമയത്ത് എന്റെ ഹോബി അപ്പറത്തെ വീട്ടിലെ കുഞ്ഞിപിള്ളാരെ വിളിച്ച് കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരി നാളത്തിനുള്ളിലൂടെ എന്റെ കൈ വിരല്‍ അങ്കടും ഇങ്കടും ചലിപ്പിക്കുന്നതു കാണിച്ചു കൊടുക്കും. എന്റെ തീ കൊണ്ടുള്ള ഈ അഭ്യാസം കണ്ട് അവര്‍ എന്നെ ആരാധനയോടെയും അത്ഭുതത്തോടെയൂം നോക്കും. പിന്നെ അവര്‍ക്ക് കറന്റ് വരണ വരെ പ്രേതത്തിന്റെ കഥകള്‍ പറഞ്ഞു കൊടുക്കും.
ഇനിയും പോരട്ടെ പിരിചിന്തകള്......
ഹയ് പിരു,
നല്ല ഒാർമ്മപ്പെടുത്തൽ...പവർക്കട്ടിന്റെ സമയത്ത്, ഞങ്ങൾ കുട്ടികൾ ടോർച്ചുമായി മുറ്റത്തിറങ്ങും. അയൽ പക്കത്തെ കുട്ടികൾ അവരുടെ വീട്ട് മുറ്റത്തും. പിന്നിട് പരസ്പരം ടോർച്ച് തെളിച്ച് അതിന്റെ വെട്ടം ചെന്നു പതിക്കുന്ന ആളിന്റെ പേരും അവർ കണിക്കുന്ന വസ്തുക്കളുടെ പേരും ഉച്ചത്തിൽ വിളിച്ചുപറയും...തെറ്റിയാൽ കടം ഉണ്ട്..അങ്ങനെ ഇരുട്ടിലും ഞങ്ങൾ തിമർത്ത് കളിച്ചിരുന്നു....
ഇനി ഇപ്പോൾ നാട്ടിൽ പുതിയ കളികൾ വല്ലതും ഇറങ്ങി കാണുമോ ആവോ???
ഹായ്..ഇതുകൊള്ളാലോ...ഈ പവര്‍കട്ട്....പണ്ടു,കറന്റ് പോയാല്‍ കാന്താരി ചേച്ചി പറയുന്നതു പോലെ സ്വപ്നം കാണലായിരുന്നു മെയിന്‍ പരിപാടി...അല്ലെങ്കില്‍ ഞാനും അമ്മയും കൂടി അന്താക്ഷരി കളി...അയല്‍ക്കാരൊക്കെ ഹൃദയം തുറന്നു പ്രാര്‍തഥിച്ചു കാണും,ദൈവമേ,വേഗം ഒന്നു കറന്റ് വന്നിരുന്നെന്കില് ഇവറ്റെടെ "കേകയും,കാകളിയും" അടങ്ങുന്ന തൊണ്ട കീറ് കേള്‍ക്കണ്ടല്ലോ എന്ന്..!!ങാ..അതൊരു കാലം..!!
ഇവിടെ വന്നതില്‍ പിന്നെ ഒരു കറന്റ് കട്ട് അനുഭവിച്ചിട്ടില്ല.എന്തൊക്കെ പറഞ്ഞാലും,ആ ഒരു അര മണിക്കൂര്‍..ഇരുട്ടില്‍ നിന്നുള്ള സ്വപ്നലോകത്തേയ്ക്കുള്ള സഞ്ചാരം.. അത് ഒരു അനുഭൂതി തന്നെയായിരുന്നു കേട്ടോ..
പവര്‍കട്ട് വളരെ ഉപയോഗമുള്ള ഒരു കലാപരിപാടിയായാണ് എനിയ്ക്കും ബോധ്യപ്പെട്ടത്.
കാരണങ്ങള്‍ പലത്..
1. നേരും നെറിവും സംസ്കാരവുമില്ലാത്ത സീരിയലുകളുടെ വിഭ്രാന്തി അല്പമെങ്കിലും കുറയുമല്ലോ സ്ത്രീജനങ്ങള്‍ക്ക് (നേരും നെറിവും പറയാന്‍ പ്രധാനകാരണം, ഈ സീരിയലുകളില്‍ ഒരെണ്ണത്തില്‍ പോലും ഒരു കഥാപാത്രം പോലും നേരും നെറിവും ഉള്ളവരല്ല. ഒന്നുകില്‍ മുന്‍പ് കാമുകന്റെ കുട്ടിയുണ്ടായിരിക്കും, അല്ലെങ്കില്‍ വിവാഹം ചെയ്ത ശേഷം വേറെ ബന്ധം കാണും, അങ്ങനെ അങ്ങനെ.. എല്ലാം ഒരു ഹറാം പെറപ്പുകള്)
2. വീട്ടില്‍ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ടി.വി യും മറ്റ് പരിപാടികളുമായി ആളുകള്‍ തിരക്കായതിനാല്‍ പരസ്പരം സംസാരിക്കാന്‍ ഇല്ലാതായ സമയം ഈ പവര്‍കട്ട് വഴി തിരികെ ലഭിച്ചിരിക്കുന്നു. മുഖം കണ്ടില്ലെങ്കിലും, വിശേഷങ്ങള്‍ സംസാരിക്കാന്‍ ഈ സമയം ഉത്തമം.
3. സുഹൃത്തുക്കള്‍ തമ്മില്‍ ജോലിയുടെയും ജീവിതത്തിന്റെയും തിരക്കുകളാല്‍ ആശയവിനിമയവും സുഖാന്വേഷണങ്ങളും കുറഞ്ഞിരിക്കുന്നു. ഈ പവര്‍കട്ട് സമയം , ഇത്തരം ഫോണ്‍ വിളികളും സൗഹൃദവര്ത്തമാനങ്ങളും തിരിച്ച് വന്നിരിക്കുന്നു.
ജയ് ജയ് പവര്‍കട്ട്...
ഓർമ്മവക്കുമ്പോഴൊന്നും എന്റെ കൊച്ചു നാട്ടിൽ കറന്റെത്തിയിട്ടില്ല. പിന്നെ എത്തിയപ്പോൾ പവർകട്ടെന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാക്കിയപ്പോഴേക്കും നാട് വിട്ടു. കാരണം കറണ്ട് വന്നിട്ടും വെളിച്ചക്കൂടുതൽ കാരണം മണ്ണെണ്ണ വിളക്ക് കത്തിച്ച് രാത്രി കഴിച്ച് കൂട്ടിയ ഒരു പാവം നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ഇവിടെയാണങ്കിൽ ആ സാധനം തീരെയില്ലന്ന് പറയാം. പിന്നെ എന്നെങ്കിലും നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ മാത്രം അനുഭവിക്കുന്ന പവർകട്ടിനെ കുറിച്ച് എന്ത് പറയാൻ.
പവറ് കട്ട് ഒരോറ്മ:- നാട്ടില്‍ ലീവിന് ചെന്ന സമയം. രണ്ട് യുവമിധുനങ്ങള്‍ കോലായില്‍ കസേരയില്‍ സംസാരിച്ചിരിക്കെ, “അതാ..കറന്റ് പോയി”
%$#$പ്പഢപ്പ്...ടോറ്ച്ചും കൊണ്ട് വന്നപ്പോള്‍ മുറ്റത്തു നിന്നും ഒരാള്‍ എണീക്കുന്നു. മറ്റവള് അകത്തേക്ക് ഒരോട്ടം. എന്റെ നീല്‍ കമല്‍ കസേര കാലൊടിഞ്ഞ് കിടക്കുന്നു.
നരിക്കുന്നന്റെ വാക്കുകള്‍ക്ക് ഒരടിവരകൂടി ചേറ്ത്ത് കൊണ്ട്. ഒഎബി.
എന്നാലും ആ അര മണിക്കൂര്‍ കഷ്ടം തന്നെയാ എനിക്ക്...
പവര്‍കട്ടിനും വന്നു വന്നു ശനിദശയായി. സൂര്യനെ പോലും വെല്ലുന്ന എമര്‍ജന്‍സി ലാമ്പുകളുടെ കാലമല്ലെ
ഇപ്പോള്‍. അതുകൊണ്ട് പവര്‍കട്ടിന്റെ സമയം ഒരു ആഘോഷമാക്കി മാറ്റുവാന്‍ പലര്‍ക്കും കഴിയുന്നില്ല.
പവര്‍കട്ടിനെ സ്നേഹിക്കുന്ന നമ്മളെല്ലാവരും ചേര്‍ന്നു രാത്രിയില്‍ 7നും 9നും ഇടയ്ക്കു അരമണിക്കൂര്‍
ലൈറ്റ് ഓഫ് ചെയ്ത് പവര്‍കട്ടിനോട് കൂറ് പ്രഖ്യാപിക്കേണ്ടതല്ലേ അനിയത്തീ...
സസ്നേഹം ഇക്കാക്ക
കൊള്ളാം പിരീ ലോഡ്ഷെഡിങ് ചിന്തകള്‍.
"ആണുങ്ങള് പൂച്ചകളെ പ്പോലെ പെണ്ണുങ്ങള് പുലികളും"
സംഗതി പിടികിട്ടിയില്ലല്ലേ പെണ്ണുങ്ങളെ ചുമ്മാ ഒന്നു പൊക്കി വെച്ചു കൊടുക്കുന്നതാ.സീരിയലു മൊതലാളിക്കു കാശുകിട്ടണ്ടെ അതിനു പെണ്ണുങ്ങളീ കുന്തം കാണണ്ടേ അതിന് ഒരു ചെറിയ സുയിപ്പീര് പരിപാടി.ആണുങ്ങളൊക്കെ എന്തിനു കൊള്ളാം പെണ്ണുങ്ങളേ നിങ്ങളല്ലേ താരങ്ങള്‍ എന്നൊരു സൂചനയും.
എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരു സമയമായിരുന്നു, പവര്‍ കട്ടിന്റെ അര മണിക്കൂര്‍. പക്ഷേ ഇപ്പോള്‍ കുറേ വീടുകളിലെങ്കിലും, ഇന്വെര്ട്ടറുമൊക്കെ ആയില്ലേ?
കൊള്ളാം.. നല്ല പരീക്ഷണങ്ങള്‍.. ഞാനാണേല് ലോഡ് ഷെഡിങ് ആയാല്‍ ക്യാമറയെടുത്ത് ഇരുട്ടത്തെ ഫോട്ടോയെടുപ്പ് പരീക്ഷണങ്ങളാ.. മെഴുകുതിരി.. കെടുത്തുമ്മ്പോ വരുന്ന പുക etc etc :)
ഇടയ്ക്ക് ഒരു പവര്‍കട്ട് നല്ലതാണ്. സൂര്യോദയം ചേട്ടന് പറഞ്ഞതു പോലെ ഒരേ വീട്ടിലെ ആണെങ്കിലും എല്ലാവരും തമ്മിലുള്ള ബന്ധം ഒന്നുകൂടി മെച്ചപ്പെടുന്നത് പവര്‍ കട്ടിന്റെ സമയത്താണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഞങ്ങളുടെ നാട്ടിലും ടി.വി. സീരിയലിന്റെ ബഹളങ്ങളും അടുക്കള പണിയുടെ തിരക്കുകളും മാറ്റി വച്ച് വീട്ടിലെ പെണ്ണുങ്ങളും പഠനവും കുസൃതിയും മാറ്റി വച്ച് കുട്ടികളും ജോലി തിരക്കുകളുമെല്ലാം മാറ്റി വച്ച് ആണുങ്ങളും എല്ലാം ഒരുമിച്ച് വിശ്രമിച്ചു കൊണ്ട് സംസാരിച്ചിരിയ്ക്കുന്നത് കറന്റ് കട്ടിന്റെ ഇടവേളകളിലാണ്.
ലോഡ് ഷെഡിംഗ് ഇപ്പൊ അരിയാറെ ഇല്ല... ആ സമയം മിക്കവാറും ഒഫിസില്‍ ആയിരിക്കും. പിന്നെ ഇവിടെ (ബാംഗ്ലൂരില്‍) ലോഡ് ഷെഡിംഗ് അങിനെ ഇല്ല. പന്ഡു സ്കൂളില്‍ ആയിരുനപ്പൊ ലോഡ് ഷെഡിംഗ് മെഴുകുതിരി കത്തിച്ചു കളിക്കാനുള്ള സമയം ആയിരുന്നു :-)
പുരുഷന്മാർ മാത്രം ഉള്ള ഒരു സീരിയൽ ആരുകാണും ഫ്രീ കൊമ്മെർഷ്യൽ ടൈം നിർമ്മതാവ്
വീട്ടിൽ കൊണ്ട്പോയി പുഴുങ്ങി തിന്നണൊ പരസ്സ്യം വേന്മേങ്കിൽ പെണ്ണുങ്ങൾ കാണണം പുരുഷനു വേണ്ടി വിൽക്കുന്ന ഒരു ഉൽപന്നം പോലുമില്ലല്ലോ
സ്ത്രീയെ നീ യാണീ
വിപണി നിയന്ദ്രിക്കുന്നതു
നീ തന്നെയല്ലോ ഉൽപന്നവും
ഉപഭോക്താവും
എന്താ എന്റെ പിരീക്കുട്ടി.... ഇത്ര കടന്ന ചിന്തകള്‍
ലോഡ് ഷെഡിങ് കുറച്ചൊക്കെ വേണം ശരിയാണു.
പിന്നെ, എന്റെ കഥ ത്രേസ്സ്യാക്കുട്ടി എഴുതിയാല്‍ നന്നായി എന്നു കമന്റെഴുതിയത് എനിക്ക് സങ്കടമായി കേട്ടോ. അത്രക്കും മോശമായിരുന്നല്ലെ?
പിരിക്കുട്ടീ..........,
ഒരു വെടിക്കുള്ള മരുന്നൊക്കെ കയ്യില്‍ വച്ചാണല്ലേ നടപ്പ്.നന്നായി എഴുതീട്ടൊ..
കൊള്ളാം,...നന്നായിട്ടെഴുതീലൊ..?
oh load..gimmee shedding..
:)
പിരി ഇളകാതെ നോക്കുക.. ഇപ്പൊ സ്മിജ എന്നൊരു കുട്ടി പിരിയിള്കി നടക്കുന്നുണ്ട്. മാന്താന്‍ വേണ്ടി മാത്രം. പിന്നെ നാട്ടില്‍ ക്രിത്യ സമയം പാലിക്കുന്ന ഒന്നേയുള്ളൂ.. അതീ ലോഡ് ഷെഡ്ഡിംഗ് ആണ്.
പോസ്റ്റ് കൊള്ളാം. ഇഷ്ടപ്പെട്ടൂ.
കൊള്ളാം നന്നായിട്ടുണ്ട്
VERY GOOD. SOME DIFFERENT AND GOOD LANGUAGE ALSO.. I LIKE YOUR WRITING STYLE.. KEEP IT UP..
BEST OF LUCK
പിരിക്കുട്ടി..
ഇടക്ക് നല്ല ബോധം വരുമല്ലെ.. നല്ലൊരു പോസ്റ്റ്..!
ലോഡ് ഷെഡിംഗ് വരുമ്പോള്‍ വീട്ടീലെ ഉള്ള അംഗങ്ങള്‍ ഒത്തുചേര്‍ന്ന് നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുക. സൈക്കിള്‍ സ്റ്റാന്റിലിട്ട് ഡൈനാമൊ കറക്കി നാലുവശത്തേക്കും വെളിച്ചമടിക്കുക. കടയില്‍ പോകാനുണ്ടെങ്കില്‍ കട്ട് സമയത്ത് ടോര്‍ച്ചും കൊണ്ട് പോകുക. അങ്ങിനെ പോകുമ്പോള്‍ മിക്യവീടിന്റെ മുന്‍വശത്തും വീട്ടുകാര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയും അതിലെ ചില കാര്യങ്ങള്‍(പരദൂഷണം) പതുങ്ങിയിരുന്ന് കേള്‍ക്കുക ഇതൊക്കെയായിരുന്നു ആ സമയം ഞാന്‍ കഴിച്ചുകൂട്ടിയത്.
എന്തായാലും ഒരു കാര്യം ഉറപ്പാണ് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ലേഡ് ഷെഡ്ഡിംഗ് ഒരു ലിങ്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഉറക്കം വരാനുള്ള വഴികള്‍,നന്ദി
പവര്‍ക്കട്ട് കള്ളന്മാരുടെ മാത്രം ഇഷ്ടവിനോദ സമയമാണെന്നല്ലേ ഞാന്‍ കരുതിയത്.ഇപ്പൊ ദേ പിരിക്കുട്ടിയും.
Post a Comment