Tuesday, June 10, 2008

ആമപ്പിരി




ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുകയാണ് ചേട്ടന്‍ നാലിലും ചേച്ചി ഏഴാം ക്ലാസ്സിലും ഞങ്ങള്‍ ഒരു ദിവസം അപ്പുറത്തെ വീട് ഉണ്ടാക്കി കൊണ്ടിരിക്കുന്ന സ്ഥലത്തിരുന്നു കളിക്കുകയായിരുന്നു ഞങ്ങള്‍ എന്നുവച്ചാല്‍ ...ഞാന്‍ ഒറ്റക്ക് ചേട്ടന്‍ കൂടുകാരുടെ ഒപ്പം ചേച്ചി വേറെ പില്ലെര്സിനോപ്പം എനിക്കാണേല്‍ ആരും കൂടില്ല ശാനിബ യെ കാണാനും ഇല്ല ..എന്നെ അവരുടെ കളിക്കൊന്നും കൂട്ടില്ല ഞാന്‍ കുഞ്ഞല്ലേ? അവരാണേല്‍ നല്ല കളിയിലും ഞാന്‍ ആരേം ശ്രദ്ധിക്കാതെ ഒരു കുപ്പിടെ മൂടി ഒക്കെ എടുത്തു കൊവക്കയുടെ ഇല പറിച്ചു കുപ്പിടെ മൂടി കൊണ്ടു അമര്‍ത്തി ശ്രദ്ധയോടെ പത്തിരി പരത്തുന്ന തിരക്കിലും ..ച്ചുടനായി പരന്ന ചിരട്ട നോക്കി നടന്നു അത് കിട്ട്യപ്പോള്‍ അടുപ്പുണ്ടാക്കി ഞാന്‍ .എന്നിട്ട് പത്തിരി ചുടാന്‍ ആരംഭിച്ചു .അപ്പോള്‍ തന്നെ ഇറച്ചി കറിക്ക് വെള്ളക്ക അരിഞ്ഞു വെച്ചു ഈ പാചകം ഒക്കെ പടിപ്പിച്ചതിനു കടപ്പാട് അമ്മായിടെ മോള്‍ ബിന്ദു ചേച്ചിക്ക്


ഇന്നു ഞാന്‍ പാചകം നടക്കുന്ന സ്ഥലം കാണുന്നത് ഫുഡ് കഴിക്കാനും പിന്നെ വല്ലപ്പോഴും മാഗി ഉണ്ടാക്കാനും മാത്രം മടിച്ചി കോതയാണ് ഞാന്‍ പാചകത്തില്‍ പിന്നെ വീടിലെ എല്ലാ ജോലിം ഞാന്‍ ചെയ്യുട്ടോ . മുറ്റം അടിക്കല്‍ ,അലക്കു ;തുടക്കല്‍ ;പാത്രം കഴുകല്‍ ഇതൊക്കെ ചെയ്യും അല്ലേല്‍ പച്ച വെള്ളം തരില്ല അമ്മ . പാവം ഈ പെണ്‍കുട്ടികള്‍ അല്ലെ?


അതൊക്കെ പോട്ടെ അപ്പോള്‍ ഞാന്‍ ഇറച്ചി കറി ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ വിളിച്ചു ഇങ്ങോട്ട് വന്നെടി ഒരു സാധനം എന്ന് പറഞ്ഞു ഞാന്‍ ഓടി വന്നപ്പോള്‍ ആമ കുട്ടന്‍ ആ വീട്ടിലെ കിണറിനു ഉണ്ടാക്കിയ കുഴിയില്‍ ഞാന്‍ ഹായ് ആമ എന്ന് പറഞ്ഞു തുള്ളിച്ചാടി അപ്പോളേക്കും നിനക്കു ആമെടെ അടുത്ത് പോകണമെങ്കില്‍ പൊക്കോളൂ എന്ന് പറഞ്ഞു കുഴിയിലേക്കു ഒറ്റ തള്ള് എന്നിടവന്മാരും അവളുമാരും അവിടെ നിന്നു അറ്മാധിച്ചു ചിരിക്കുമ്പോള്‍ ഞാന്‍ മാളുട്ടി സിനിമയില്‍ മാളുട്ടി എത്തിപ്പെട്ട പോലെ നില്കുകയാണ് ..അധികം താഴ്ച ഇല്ല എന്നാലും ആ പ്രായത്തില്‍ അതെനിക്കു വലുത് തന്നെ ആയിരുന്നു...... ചേട്ടന്‍ ഉന്തിയിടല്‍ വീരന്‍ എന്നെ രക്ഷപെടുത്താം എന്നുള്ള ഉറപ്പില്‍ തള്ളി ഇട്ടതാണ്‌ പക്ഷെ പുള്ളിക്കാരന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നോ രക്ഷ ...ചേച്ചി പറഞ്ഞു എന്തുട്ടണ്ട ഇതു നീ എന്താ ഈ കാണിച്ചത് ...അവളും കൈ എത്തിച്ചു പൊക്കാന്‍ ശ്രമിച്ചു പകുതി പോലും എത്തുന്നില്ല
ഞാ‍ന്‍ ആകെ പേടിച്ചു ആമയെ അടുത്ത് കിട്ടിയിട്ടും നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് നോക്കി ചീറി പോളികുക യാണ് ചേട്ടന്‍ പറഞ്ഞു എടി പെണ്ണേ വേലാമ്പം കാണിക്കാതെ നിക്ക് രക്ഷപെടുത്താം ന്നു ആ ആമയാനെന്കില്‍ ഒച്ചയും വിളിയാട്ടും ഒക്കെ കെട്ടു തല കാണിക്കാതെ കിടക്കുന്നു ബഹളം കെട്ടു അമ്മ ഓടി വന്നു അപ്പുറത്തെ വീട്ടിലെ ചേട്ടനെ വിളിച്ചു ഒരു വിധം കരക്ക്‌ കേറ്റി.......ആമ പിരി ഉണ്ടാക്കിയ പൊല്ലാപ്പ് കണ്ടില്ലേ ഞാന്‍ ഒരു മണ്ടിയാണ് എല്ലാത്തിനും തുള്ളിച്ചാടും ഒന്നും അറിയില്ലെന്കിലും മണ്ടതി പെണ്ണ്


പിന്നെ വില്ലന്‍ ചേട്ടന് രണ്ടു തല്ലും കിട്ടി ...........പാവം എന്നെ കുഴിയില്‍ ഇറക്കിയതിന് ..........അവന്‍ എങ്ങാനും ഒരു ബ്ലോഗ് എഴുതിയാല്‍ എന്റമ്മേ ..........ആലോചിക്കാന്‍ വയ്യ .........

20 comments:

സഞ്ചാരി said...

ആമയെ പ്പോലെ തലയും കാലുമെല്ലാം അകത്തേക്കിട്ട്.

“ ഞാനൊന്നുമറിഞ്ഞില്ലേ..........

നന്നായിരിക്കുന്നു...

ഭക്ഷണപ്രിയന്‍ said...

ഈ പെണ്ണിനെ കേട്ടുന്നോന്റെ കഷ്ടകാലം തന്നെ. എല്ലാം കീറി മുരിഞ്ഞതും, ഒടിഞ്ഞതും, പോള്ളിയതും ഒക്കെയല്ലേ. മരം കയറ്റോം അടുപ്പില്‍ ചാട്ടം, കിണറ്റില്‍ ചാട്ടം ഇവയോക്കെയല്ലായിരുന്നോ പരുപാടി

ഗോപക്‌ യു ആര്‍ said...

no sign of piri in this post..only innocense...

Dinu said...

Su

Dinu said...

Onnulllaaaaaaaaaaaaaaaa

ശ്രീ said...

ചേട്ടന്‍ ഈ പോസ്റ്റ് കാണണ്ട.
;)

പാരഗ്രാഫ് തിരിച്ചെഴുതൂ...

ബഷീർ said...

ആ ആമയ്ക്കെന്തുപറ്റി .. അതിന്റെ എല്ലാ പിരിയും ഇളകിയിട്ടുണ്ടാവും

പിരി ഒരു ഓഫ്‌ ..

ശ്രീ..

പാരഗ്രാഫ്‌ തിരിയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ക്ക്‌ ഒരു കൈ സഹായം

പിരിക്കുട്ടി said...

thirikkan sramichu thiriyunnilla sreee

Kaithamullu said...

-പിന്നെ വീടിലെ എല്ലാ ജോലിം ഞാന്‍ ചെയ്യുട്ടോ . മുറ്റം അടിക്കല്‍ ,അലക്കു ;തുടക്കല്‍ ;പാത്രം കഴുകല്‍ ഇതൊക്കെ ചെയ്യും

ദാ, പിന്നെന്ത് വേണം?
(കോട്ടപ്പുറം രാജാവിന്റെ ആരാന്നാ പറഞ്ഞേ?)

ജിജ സുബ്രഹ്മണ്യൻ said...

അതാ പറയുന്നേ പെണ്‍പിള്ളെരായാല്‍ എന്നേ പോലെ അടക്കോം ഒതുക്കോം ഒക്കെ വേണം ന്നു ഹ ഹ ഹ ഒരു ആമയെ കണ്ടതിന്നാണൊ ഇത്ര തുള്ളിയെ..
ചുമ്മാതാ കേട്ടൊ ഞാന്‍ ആയിരുന്നേല്‍ ഇതിലും വലിയ ചാട്ടം ചാടിയേനെ...

കുഞ്ഞന്‍ said...

പാവം പിരിക്കുട്ടി..!

ആ ഭക്ഷണപ്രിയന്‍ പറയുന്നത് അസൂയകൊണ്ടാണെന്നേ..!

അജയ്‌ ശ്രീശാന്ത്‌.. said...

ഇത്രയ്ക്ക്‌
അടക്കോം..
ഒതുക്കോം വേണം...
ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്‌... അല്ലേ..പിരിക്കൂട്ടീ....

എന്തായാലും
ആമപ്പിരിനന്നായി...
ആ ആമയ്ക്ക്‌
എന്ത്‌ പറ്റിയോ.. ആവോ... ? :)

നന്ദു said...

നന്നായി. സ്റ്റോക്കുള്ള പിരികൾ ഇനിയും പോരട്ടെ :)
(ഞാൻ കുട്ടനല്ല വെറും നന്ദു. കുടുംബകലഹം ഉണ്ടാക്കല്ലെ !)

yousufpa said...

ഈ നിലക്ക് പോയാല്‍ ആമപ്പിരിയല്ല ആമവാതം പിടിക്കും.ചെറുപ്രായത്തില്‍ മുതുക്കാന്ന് വിളിച്ചിട്ട് കുരുത്തക്കേട് മേടിക്കണ്ട കേട്ടൊ.

Rare Rose said...

ആമപ്പിരി കൊള്ളാല്ലോ.എനിക്ക് വിഷമം ആ ആമയെക്കുറിച്ചോര്‍ത്താണു.......ആ ബഹളം മുഴുവന്‍ കണ്ടു അതിന്റെ പാതിപ്രാണന്‍ പോയിക്കാണും...:)

രസികന്‍ said...

ഇനി എന്തെല്ലാം പിരികള്‍ ഇളകാനിരിക്കുന്നു .......................

ഏതായാലും ചേട്ടന് വിവരം ഉണ്ട്

രണ്ടു അടി കിട്ടിയാലും താന്‍ ചെയ്തത് ഒരു പുണ്യമല്ലേ എന്നോര്‍ത്ത് പാവം ചേട്ടന്‍ ആശ്വസിചിട്ടുണ്ടാവണം

ബാല്യ കാല സ്മരണകള്‍ പുതുമയുണ്ടായിരുന്നു

ആശംസകള്‍

Anil cheleri kumaran said...

എന്റെ ബ്ലോഗ് ഒന്നു നോക്കാമൊ?
www.dreamscheleri.blogspot.com

ഒരു സ്നേഹിതന്‍ said...

ആമയെ കണ്ടപ്പോള്‍ ഇങ്ങനെ ,

ചേട്ടന് ആനയെ കാണിക്കാന്‍ തോന്നാത്തത് നന്നായി....

ആശംസകള്‍ ആദ്യം ചേട്ടന്, പിരിക്കുട്ടിയെ തള്ളി വിട്ടതിനു...

പിന്നെ പിരിക്കുട്ടിക്കു, ഞങ്ങള്ക്ക് രസിക്കാന്‍ ഇതിവിടെ തുറന്നെഴുതിയത്തിനു....

നിരക്ഷരൻ said...

എന്നാ‍ലും പിരീ....ഹ ഹ.

പിരിക്കുട്ടി said...

ellavarkkum nandi....

ente pottatharangal vaayichallo>?