Wednesday, May 21, 2008

മങ്ങയണ്ടി പായസ പിരിയിളക്കം


പിന്നെ നഴ്സറി കഥ പറഞ്ഞപ്പോള ഓര്‍ത്തത്...........ഒരു വലിയ സംഭവം നടന്നു മഞ്ഞളിപ്പള്ളി നഴ്സറിയിൽ പഠിക്കുമ്പോൾ എന്‍റെ ഒരേയൊരു ചേട്ടനാണ് ഇതിലെ വില്ലന്‍ അവന്‍ അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്നു ഞാന്‍ പാവം കുട്ടി ,ചേച്ചിയും ചേട്ടനും സ്കൂളില്‍ പോകുമ്പോള്‍.....അടുത്ത വീടിലെ ഷാനിബ യെയും വിളിച്ചു ഇങ്ങനെ കരയുമായിരുന്നു ......... അന്ന് എന്നില്‍ ഒരു കവിഹൃദയം ഉണ്ടയിരു‌നു........... "അയ്യോ ശനിബാ ഓടി വായോ ..... കളിക്കാന്‍ ആരുമില്ലേ ..... ഏട്ടനും ചേച്ചിയും സ്കൂളില്‍ പോയേ ....." ഇതായിരുന്നു ആദ്യത്തെ സൃഷ്ടി ....(എന്‍റെ ഓര്‍മയിലുള്ളത്) പിന്നെ ഇതൊന്നുമാല്ലട്ടോ പറയന്‍ വന്നത് പണ്ടൊക്കെ (ഇപ്പോളും ഉണ്ട് ) മാങ്ങയണ്ടിയുടെ പരിപ്പുകൊണ്ട് പായസം വെക്കുയിരുന്നു.....നല്ല രസമാന്ട്ട അതിന്.എല്ലാവര്കും പ്രത്യേകിച്ച് എനിക്ക് അത് വളരെ ഇഷ്ടമാന്യിരുന്നു.അങ്ങിനെ ഒരു ദിവസം അമ്മ അതുണ്ടാക്കി വെച്ചു അപ്പോള്‍ കുമാരന്‍ മാമന്‍ വന്നു......... മാമന് കൊടുക്കാന്‍ അമ്മ പത്രത്തില്‍ എടുത്തു ചൂടാറാൻ ടേബിള്‍ ഫാനിന്റെ താഴെ കൊണ്ടു വച്ചു..അതിനൊപ്പം തന്നെ എനിക്കും  ചേട്ടനും എടുത്തു...ടീ സ്പൂണ്‍ മാമന്റെ പാത്രത്തിൽ ഉണ്ടായിരുന്നു  ഞാനും ചേട്ടന് ഒരുമിച്ചു ടീ സ്പൂണ്‍ എടുക്കാന്‍ അടുക്കളയിലേക്കു ഓടി ഞാനായിരുന്നു സ്വല്പം മുന്നില്‍ അവിടെ ടീസ്പൂണ്‍ ഒരെണ്ണം മാത്രമെ കാണാന്‍ ഉണ്ടായിരുന്നുള്ളു ഞാന്‍ അതെടുകാന്‍ കൈ നീട്ടിയതും  ഒരു തട്ടുകിട്ടിയതും മാത്രമെ ഓര്‍മ ഉള്ളു പിന്നെ "വീണു കിടപ്പിതൂ ധരണിയില്‍ "എന്നപോലെ ഞാന്‍ ചെന്നു വീണതോ  മാങ്ങണ്ടി പായസത്തില്‍ അവിടെ ഒരു വലിയ പാത്രത്തില്‍ അമ്മ പായസം ചൂടാറാൻ  ഒഴിച്ച് വച്ചിട്ടെ ഉണ്ടായിരുന്നുള്ളു.എന്‍റെ കുഞ്ഞു കല്‍ ആ തിളച്ച പായസത്തില്‍ അകപ്പെട്ടു .......മാമന്‍ വന്നു പോകിയപ്പോള്‍ തുടമുതല്‍ പാദം വരെ പൊള്ളി .അയ്യോ അച്ചാ എന്ന് വിളിച്ചു കരച്ചില്‍ തുടങ്ങി അന്നൊക്കെ ഞാന്‍ അമ്മയെ അല്ല അച്ഛനെ വിളിച്ചേ കരയു ...പിന്നെ അമ്മ കുറെ നേരം എന്‍റെ കാല്‍ വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.....പിന്നെ ഹോസ്പിറ്റലില്‍ പോയി മര്നുന്നൊക്കെ വാങ്ങി പിന്നെ ഡെയിലി കുത്തി വെക്കാന്‍ പോകും ഒരു കമുകിന്‍ പാള പോലത്തെ ബലൂണ്‍ പോലായി എന്‍റെ കാല്.അത് പോകുന്നത്  വരെ ഞാന്‍ അനുഭവിച്ച ആ അസഹനീയമായ സുഖം ഇപ്പോളും ആലോചിക്കുമ്പോള്‍ കുളിര് കോരും പിന്നെ എന്‍റെ      ചേട്ടന് കിട്ടിയ ചീത്ത യെ പറ്റി ആലോചികുമ്പോള്‍ ഒരു സമാധാനം.ഇപ്പോളും ഉണ്ട് ആ പാടുകള്‍ എന്‍റെ കാലില്‍ പുള്ളിപുലി പോലെ...പാവം ഞാന്‍ അല്ലെ ?


കുറിപ്പ് : പിന്നീട് ഇതു വരെ ഈ പായസം കുടിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല പിന്നെ അത് കൊണ്ടുഎന്‍റെ അമ്മ ഒരു അപ്പം ഉണ്ടാക്കും അതും നല്ല tasty ആണ് ട്ടോ

13 comments:

Rare Rose said...

പിരിക്കുട്ടീ..,എഴുത്ത് കൊള്ളാട്ടോ...:)
അന്നത്തെ വികൃതിക്കാലം ഓര്‍മ്മിപ്പിക്കാനായി ആ പുള്ളിപ്പാടുകള്‍ അവിടെ കിടന്നോട്ടെ..പിന്നെ എന്താ ഇടക്കൊക്കെ english കൂട്ടിക്കലര്‍ത്തുന്നത്..??

ഫസല്‍ ബിനാലി.. said...

ഒറ്റവലിക്ക് പായസം കുടിച്ച് തീര്‍ക്കും കണക്കെ ഒറ്റശ്വാസത്തിന്‍ എല്ലാം പറഞ്ഞു തീര്‍ത്തു ല്ലെ?

ബഷീർ said...

പരീക്കുട്ടി എന്ന് കേട്ടിട്ടുണ്ട്‌.. പിരിക്കുട്ടി...പരീക്കുട്ടിടെ ആരെങ്കിലുമാണോ ?

പിന്നെ ഇതെന്താണു ?
ഒരു കമുകിന്‍ പല പോലത്തെ ബലൂണ്‍ പോലായി എന്‍റെ കാല് !!
(കറുപ്പു പോലത്തെ പച്ച പോലുള്ള മഞ്ഞ ? )

പായസം എനിക്കിഷ്ടമാണു .. പക്ഷെ...
മാങ്ങയണ്ടിപ്പായസം ആദ്യായിട്ട്‌ കേള്‍ ക്കുയാണ്‌

തനിയെ said...

പിരിക്കുട്ടീ .. സം ഗതി കൊള്ളം ..പക്ഷേ ആകെ പിരിയിളകി പോയി.. ഫസല്‍ പറഞപോലെ ഒറ്റവലിക്ക് പായസം ​കുടിച്പോലെ ആയി.

Dinu said...

aaaakraantham kattenda vilambi tharam ennu parayunnathu ithanu koche

Sherlock said...

ഭയങ്കര പാവം :)

ഞാനും ഒരു ഇടിയന്‍ ചേട്ടന്‍ ആയിരുന്നു :)

qw_er_ty

യാരിദ്‌|~|Yarid said...

പിരിക്കുട്ടീ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അക്ഷരതെറ്റ് ഒരുപാടു കാണുന്നു.ഇതു നല്ലതല്ല.കഴിയുന്നിടത്തോളം അക്ഷരതെറ്റ് മാറ്റാന്‍ നോക്കണം. ഇങ്ങനെ എഴുതികഴിഞ്ഞാല്‍ ഇനിയും അങ്ങനെ മാത്രമെ എഴുതുള്ളു. അതോണ്ട് അക്ഷരതെറ്റ് കഴിയുന്നിടത്തോളം വരാതെ ശ്രദ്ധിക്കുക.

തലക്കെട്ടില്‍ തന്നെ അക്ഷരതെറ്റ്..
ഞാന്‍ കുറ്റം പറയുന്നതാണെന്നു വിചാരിക്കരുത്...:) എന്നാല്‍ പിന്നെ ചറപറാന്നെഴുതിക്കോളു..

OAB/ഒഎബി said...

ആ കാല്‍ മുക്കിയ പായസം പിന്നെ അരാ കുടിച്ചു തീറ്ത്തെ?.ഇനി ബാക്കിയുള്ള പിരികളൊക്കെ ലൂസാക്കി വിട്ടോളൂ..ഞങ്ങള്‍ മുറുക്കിത്തരാലൊ.
ഭാവുകങ്ങള്‍.

ശ്രീ said...

കുട്ടിക്കാലത്തെ ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്. പഴയ കുറേ സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചു. നന്ദി.

പിന്നെ,അക്ഷരത്തെറ്റുകള്‍ കുറേക്കൂടി ശ്രദ്ധിയ്ക്കൂ.

ഇതു ചിലപ്പോള്‍ ഉപകാരപ്പെടും.

കുഞ്ഞന്‍ said...

സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യം വായിച്ചത് പരീക്കുട്ടീന്നാ..

എന്തായാലും അത്രയല്ലെ പറ്റിയൊള്ളൂ..സമാധാനിക്കൂ പായസത്തില്‍ മുഖമടിച്ചാണു വീണതെങ്കില്‍...!

സുഗതരാജ് പലേരി said...

നന്നായിട്ടുണ്ട്‌. പായസവും വീഴ്ചയുമൊന്നുമല്ല. എഴുത്ത്‌. Keep it up.

എല്ലാരും പറഞ്ഞപോലെ അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കണം.

ഗോപക്‌ യു ആര്‍ said...

paayasam ittiri kitto?

പൊറാടത്ത് said...

ഈ മാങ്ങയണ്ടി കൊണ്ടുള്ള അട കിട്ടുമായിരുന്നു, പണ്ട്, പെരിഞ്ഞനത്തുള്ള വല്ല്യമ്മേടെ വീട്ടില്‍ പോകുമ്പോള്‍..പിന്നെ, ഇരുമ്പന്‍പുളിയിട്ട് വെച്ച, ചാളകൂട്ടാന്‍ കൂട്ടിയുള്ള ഊണ്, അവിടുത്തെ, ഏറ്റവും വയസ്സായ, എല്ലാവരും ചെറ്യേമ്മ എന്ന് വിളിയ്ക്കുന്ന മുത്തശ്ശിയുമൊത്ത്, പെരിഞ്ഞനം ‘ദേവി’യില്‍ ഒരു സെകന്റ് ഷോ..

ഇത് ഓര്‍മ്മിപ്പിച്ചതിന് ഒരുപാട് നന്ദി, പിരീ