Tuesday, May 27, 2008

എന്‍റെ ബാല്യം (ദുഃഖ മയം )


ഞാ‍ന്‍ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ പ്രത്യേകിച്ച് ബാല്യകാലസ്മരണകള്‍ ...ആ പോസ്ടന്മാരോട് അസൂയ തോന്നും കാരണം എന്‍റെ ബാല്യം എനിക്ക് വളരെ കയ്പെറിയതാണ് ഞാന്‍ ഭൂജാതയായതിനു ശേഷമാണു ഇത്രേം കഷ്ടപ്പാടെന്നു ഞാന്‍ കേട്ടിടുണ്ട് പല തവണ പലരില്‍ നിന്നും ..അതും ചെറുപ്പത്തില്‍ അതെന്‍റെ മനസ്സിനെ എത്ര വേദന തന്നു എന്നറിയുമോ ആ വാക്കുകള്‍ ഞാന്‍ അതുകൊണ്ടാകും ഇന്നും ഓര്‍ക്കുന്നത് ....







1990 ഇല്‍ ആയിരുന്നു ആ ഭയാജനകമായ കാലഘട്ടം ആരംഭിക്കുന്നത് എന്‍റെ ബാല്യവും പിന്നെ ദാരിദ്ര്യവും ....അന്ന് ഞാന്‍ നഴ്സറി യില്‍ ചേര്‍ന്നിരുന്നു..തറവാട്ടില്‍ നിന്നും മാറി താമസിച്ചു ആദ്യം വാര്‍ക്കപുരയില്‍ ആണ് ജനനം എങ്കിലും അതെന്‍റെ പബ്ലിക് പരീക്ഷകളിലെ മാര്‍ക്കു പോലെ കീഴോട്ടു പൊന്നു ...തറവാട്‌ അച്ഛന്‍ പുതുക്കി വാര്‍ത്ത കൊല്ലം ആണ് ഞാന്‍ ഭൂജാത ആയതു അമ്മ ഇപ്പോളും പറയും അച്ഛന്‍ ഗള്‍ഫില്‍ കിടന്നു അധ്വാനിച്ചത് മക്കള്‍ക്കല്ല സഹോദരങ്ങള്‍ ക്കന്നു കിട്ടിയതെന്നു.... അമ്മ പറഞ്ഞതൊന്നും അച്ഛന്‍ കേട്ടില്ല കാര്യം എന്താണെന്നുവെച്ചാല്‍ മൂത്ത ആണ്‍കുട്ടികള്‍ തറവാട്‌ നിര്‍മിക്കരുത്
അവര്‍ക്ക് അത് കൊണ്ടു നോ ഗുണം ....(മൂത്ത ചേട്ടന്മാരെ remeber dont avoid തലയിണ മന്ത്രം ഇന്‍ ദിസ് കേസ് അനുഭവം ഗുരു ) നിര്‍മ്മിച്ച് ഒരു നാല്കൊല്ലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഔട്ട്..




അത് പോട്ടെ പിന്നെ ഇപ്പോള്‍ എനിക്ക് തോന്നുന്നു അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല ..എന്‍റെ അച്ഛന്‍ ആളൊരു വില്ലന്‍ ആണേ (മനസ്സില്‍ നിറയെ സ്നേഹം ഉണ്ടെങ്കിലും ഒരു അഹങ്കാരി) അവര്‍ക്ക് സഹിക്കാതായപ്പോള്‍ ഓടിച്ചു വിട്ടതായിരിക്കും ഇപ്പോള്‍ ഞങ്ങള്‍ ആണേ സഹിക്കുന്നത് (ചുമ്മാ) ഇപ്പോളും പൊട്ടിത്തെറികള്‍ ഉണ്ട് പിന്നെ സഹിക്കാന്‍ പറ്റാത്ത ഭരണി പ്പാട്ടും എന്നെ തീരെ പിടിക്കില്ല എനിക്ക് നോ രക്ഷ ....ഹും ...
അങ്ങനെ ഞങ്ങള്‍ ഓടിട്ട വീടിലെത്തി അപ്പോലയിരുന്നു ആ പൊള്ളല്‍ മഹാമഹം ....അതിന് ശേഷം അച്ഛന്‍ രണ്ടു കാര്‍ ഒക്കെ വാങ്ങി ഡ്രൈവിങ്ങ് സ്കൂള്‍ തുടങ്ങി പണ്ടേ കുടി വീരന്‍ കുടുംമ്ബക്കാര്‍ പുറത്താക്കിയതോടെ എത്ര ഇര്ട്ടികാമോ അത്രയും കൂടി .അനുഭവിക്കേണ്ടി വന്നതോ? പാവം എന്‍റെ അമ്മ അടി ഇടി തൊഴി



നാക്കാടിഎട്ടില്‍ വച്ചു പഠനം നിര്ത്തി അവള്ക്ക് ഇടക്കിടെ ഒരു നെഞ്ച് വേദന മരുന്നും മായവും നോക്കി നോ രക്ഷ ..പിന്നെ പഠിപ്പ് നിര്തിയതോടെ അത് മാറി
എല്ലാം അവളുടെ മാനസികപ്രശ്നം ആയിരുന്നു നക്കാടി ആണെന്കിലും അവള്ക്ക് എന്‍റെ അത്രേം ഒന്നും മനക്കട്ടി ഇല്ല രാവിലെ സ്കൂളില്‍ പോയാല്‍ അച്ഛന്‍ കുടിച്ചു അമ്മയെ തല്ലിയാല്‍ ആര് രക്ഷപെടുതും പാവം അവള്‍ എട്ടാം ക്ലാസ്സു വരെറെ പടിപ്പുള്ള് എന്ന് പറഞ്ഞു അവളുടെ ഒരു കല്യാണം വരെ മുടങ്ങിയിട്ടുണ്ട് ...




അങ്ങനെ ആ കാലയളവില്‍ അച്ഛന്‍ വീണ്ടും ഗള്‍ഫില്‍ പോയി കര പിടിപ്പിക്കാന്‍ തീരുമാനിച്ചു മൂന്നു പെണ്‍കുട്ടികള്‍ അല്ലെ?അമ്മ ആ ഓടു വീട് വില്കാന്‍ സമ്മതിച്ചു പിന്നെ ഞങ്ങള്‍ ഒരു ഓല വീട്ടിലേക്ക് മാറി ..അച്ഛന്‍ അതിനിടയില്‍ കാറുകള്‍ ഒക്കെ വിട്ടിരുന്നു പഠിക്കാന്‍ വന്ന പില്ലെരന് വൈകീട്ട്‌ കാര്‍ എത്തിക്കുക ആശാന്‍ ഇപ്പോള്‍ വരും എന്ന് പറയും ആശാന്‍ ഒരു പത്തുമണി ആകും പോളെക്കും ആള്‍ എത്തും പിന്നെ ഞങ്ങളുടെ രാജു കുട്ടന്‍ (അതെന്റെ ആദ്യത്തെ പെറ്റ് ) ആണ് ഞങ്ങളെ അറിയിക്കുക ആള്‍ ഇറയത്തു കിടക്കും അല്ലെന്കില്‍ അവന്‍ വാതിലില്‍ മാന്തി കുരച്ചു അമ്മയെ ഉണര്‍ത്തും ..അങ്ങനെ ഞങ്ങള്‍ ഓല വീടെങ്കിലും ഇങ്ങനെ ഒച്ചയും ബഹളവും കെട്ട് വളര്ന്നു ...




നെക്സ്റ്റ് പോസ്റ്റില്‍ ഇതിനിടയില്‍ ഞങ്ങളുടെ ചെറിയ കുസൃതികളും ഉണ്ട്ട്ടോ പിന്നെ പോസ്ടാം ....ഇപ്പോള്‍ ഞങ്ങള്ക്ക് വീടില്ല അതാണ് ക്ലൈമാക്സ് .എന്‍റെ ഇടിയന്കുട്ടന്‍ ഈ വീക്ക്‌ ഗള്‍ഫില്‍ പോകും (ഇന്ശ അല്ലാഹു ) അപ്പോള്‍ ഉണ്ടാകുമായിരിക്കും അല്ലെ വീട് എന്‍റെ ചേട്ടന് വേണ്ടി നിങ്ങള്‍ pray ചെയ്യണേ ................

10 comments:

കുഞ്ഞന്‍ said...

പിരിക്കുട്ടി..

എല്ലാം ശരിയാകും. കഷ്ടപ്പാടുകള്‍ക്കറുതി വരും. സന്തോഷവും ഐശ്വര്യവും പ്രതാപവും (പ്രതാപന്‍ അല്ല)തിരിച്ചുവരും..!

ഈ നക്കടി എന്നത് നാക്കാടി = വായാടി ഇതാണൊ..?

പിരിക്കുട്ടി..മദ്യപാനം കാരണം എത്രെയെത്ര കുടുമ്പങ്ങള്‍ നരകിക്കുന്നു. ഇതു കണ്ടു വളരുന്ന കുട്ടികള്‍ അവരും മത്സരിച്ചു മദ്യം കഴിക്കുന്നു. എന്റെ ചില കൂട്ടുകാരെപ്പറ്റി നാട്ടുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട് “ അതെങ്ങിനെയാ ആ തന്തയുടെയല്ലെ മക്കള്‍“

പിരിക്കുട്ടി ചേട്ടന്‍ വിദേശത്തുപോയി അധ്വാനിച്ച് കഷ്ടപ്പെട്ട് നിങ്ങളെ സാമ്പത്തികമായി ഉയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന് (കുറെ കൊല്ലത്തിനു ശേഷം) തലയിണ മന്ത്രം കിട്ടിയാല്‍ അതിനെ അംഗീകരിക്കുമൊ..?

ഓരോ പോസ്റ്റ് കഴിയുമ്പോഴും അക്ഷരതെറ്റുകള്‍ കുറഞ്ഞുവരേണ്ടതാണ് പക്ഷെ..:(

പിരിക്കുട്ടി said...

കുഞ്ഞെട്ടോ ഞാന്‍ പറഞ്ഞില്ലേ ആ മന്ത്രം നല്ല കാര്യങ്ങള്‍ക്കെ ഉപയോഗിക്കാവൂ .... പിന്നെ എന്‍റെ ചേട്ടന് അതിന്റെ ആവശ്യം ഇല്ല ..ഒറ്റ മകനല്ലേ .... പിന്നെ നന്ദി എന്‍റെ ഈ അലവലാതി പിരികള്‍ വായിച്ചു കമന്റ് ഇടുന്നതിനു

പിരിക്കുട്ടി said...

പിന്നെ അക്ഷരത്തെറ്റ് അതീ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്തിട്ടാ കുറക്കാന്‍ ശ്രമിക്കുന്നുണ്ട് ചില words എന്തോരം ടിപിയാലും കിട്ടത്തില്ല അതാ

ശ്രീ said...

പിരിക്കുട്ടീ...
എല്ലാവരുടെ ജീവിതത്തിലും കാണും നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങള്‍. ഇത്തരം അനുഭവങ്ങള്‍ എല്ലാം ഭാവിയില്‍ എപ്പോഴെങ്കിലും ഗുണം ചെയ്യും എന്നു തന്നെ കരുതാം. “സംഭവിച്ചതെല്ലാം നല്ലതിന്... സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതും നല്ലതിന്... ഇനി സംഭവിയ്ക്കാനിരിയ്ക്കുന്നതും നല്ലതിന്...” എന്നാണല്ലോ.

എല്ലാം ശരിയാകും. ആശംസകള്‍!

[കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ അക്ഷരത്തെറ്റുകളുടെ കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുക. അതു പോലെ പാരഗ്രാഫ് തിരിച്ച് എഴുതുക.]

Rare Rose said...

പിരിക്കുട്ടീ..,വിഷമിക്കണ്ടാട്ടോ..ആദ്യം കുറെ വിഷമിപ്പിക്കുന്നത് ഒടുവില്‍ നന്‍മകള്‍ തരാനാണെന്നാണു ഞാന്‍ വിശ്വസിക്കുന്നു... പിരിക്കുട്ടിക്കു വേണ്ടിയും ഈശ്വരന്‍ നല്ലതു കാത്തുവെച്ചു കാണും.....ചേട്ടന്‍ വെളിയില്‍ പോയി നന്നായ് വരട്ടെ...ആശംസകള്‍....

Visala Manaskan said...

കുട്ടിക്കാലത്ത് ഇങ്ങിനെ ചെറിയ വിഷമങ്ങളൊക്കെ വേണം. എന്നാലല്ലേ ലൈഫിനൊരു ഗുമ്മുണ്ടാവൊള്ളൂ?? സ്വപ്നങ്ങളുണ്ടാവൂ!

പിന്നെ പിരീക്കുട്ടീടെ ചേട്ടന്‍ ഇപ്പോള്‍ ഗള്‍ഫുകാരനായി എന്നല്ലേ പറഞ്ഞത്? ശോ! ഇനി ചുള്ളമണി ഡും ഡും ന്ന് പറഞ്ഞ് കാശ് അയച്ചയച്ച് നിങ്ങള്‍ പിടിച്ചാ കിട്ടാത്ത സെറ്റപ്പാവാന്‍ പോകല്ലേ?

ഗള്‍ഫില്‍ പോയി ഒരു ഗ്രിപ്പൊക്കെയാവുമ്പോള്‍ പിരീക്കുട്ടിനേം കൊണ്ടുപോകും. അങ്ങിനെ ചേട്ടന്റെ കൂടെ ബി.എം.ഇല്‍ പോകുമ്പോള്‍ വഴിയില്‍ ‘എന്ത്ര ബസ് വരാത്തെ?’ എന്ന് പറഞ്ഞ് നില്‍ക്കണ എന്നേം കുറുമാനേം ഇടിവാളിനേമൊക്കെ കണ്ടാല്‍ ഒന്ന് ചവിട്ടാന്‍ പറയണേ...

പിന്നെ, പുതിയ വീടിന്റെ പെരപ്പാര്‍ക്കലിന് ഞങ്ങളെ വിളിക്കുമോ? ;)

തണല്‍ said...

ഉണ്ടാക്കിയിരിക്കുന്ന മെറ്റീരിയത്സല്ലാ ഒരു വീടിന്റെ വലിപ്പം അളക്കാനുള്ള മാധ്യമം.അതിനുള്ളില്‍ കഴിയുന്നവരുടെ മനസ്സിന്റെ മഹിമയാണ്.കാലമാകുമ്പോള്‍ കുട്ടിക്കും അതു മനസ്സിലാകും.അതുവരെ കൊച്ച് കൊച്ച് ദുഃഖങ്ങളൊക്കെ ഒരു സുഖമല്ലെ മോളെ!

ഹരീഷ് തൊടുപുഴ said...

കുട്ടീ,
ഇതൊക്കെ സത്യം തന്നെയോ!!
പിരിക്കുട്ടിയ്ക്ക് നന്മകള്‍ ലഭിക്കട്ടെ.
പ്രാര്‍ത്ഥിക്കാം നിനക്കുവേണ്ടി, ഉറപ്പായും...

മുസാഫിര്‍ said...

ചെറുപ്പത്തില്‍ കുറച്ചു കഷ്ടപ്പെട്ടാല്‍ വലുതാവുമ്പോള്‍ നല്ലവണ്ണം അധ്വാനിക്കണം , നല്ല നിലയില്‍ എത്തണം എന്നൊക്കെ തോന്നും പിരിക്കുട്ടി.അങ്ങിനെ സ്വയം വീശ്വസിച്ചു ആശയുടെ നാളം കെടാതെ സൂക്ക്ഷിക്കുക. ബാക്കിയെല്ലാം ശരിയാവും.നന്‍മ വരട്ടെ.

OAB/ഒഎബി said...

ഇങ്ങനെയൊക്കെ അല്ലെങ്കിലും ഞാനും കുറേ അനുഭവിച്ചവനാ. ഒരു മുണ്ട് ഉടുക്കാനില്ലാത്തതിനാല്‍ അഞ്ജാം ക്ലാസില്‍ തുടറ്ന്ന് പോവാന്‍ കഴിയാത്ത ഞാനൊക്കെ ദൈവ സഹായത്താലും,‍ സ്വപ്രയത്നം കൊണ്ടും ഇവിടെ വരെ എത്തിയില്ലെ. ഓറ്ക്കുന്‍പോള്‍ എല്ലാം ഒരു തമാശ. എല്ലാം ശരിയാകും എന്ന് തന്നെ വിശ്വസിക്കുക പെങ്ങളെ.
ഏട്ടന്‍ ഇങ്ങോട്ടാണ്‍ വരുന്നതെങ്കില്‍ (സഹായം ആവശ്യമെങ്കില്‍) എന്നെ വിവരം അറിയിക്കുക. നല്ലതിനായി പ്രാറ്ത്തിച്ചു കൊണ്ട്...ഒഎബി.