Thursday, May 5, 2016

"precaution is better than cure "

കൊല്ലങ്ങൾക്ക് ശേഷം ഒരു പോസ്റ്റ്‌ .....ഇവിടെ ആരുമില്ലെന്നറിയാം...എന്നാലും ഇടാതെ വയ്യ ....
                .


                                     "precaution is better than cure "
                  

ജിഷയുടെ ദാരുണ മരണം...........സോദരി കാരുണ്യം ആഗ്രഹിക്കുന്ന സമയത്ത് ആരും കണ്ടില്ല നിന്റെ വിഷമങ്ങൾ ...നിന്റെ മരണശേഷം എന്തൊക്കെ വാഗ്ദാനങ്ങൾ .....ആരെങ്കിലും വിഷമം മാറ്റാൻ വരുമെന്ന് നീ ആഗ്രഹിചിട്ടുണ്ടാകും.....ആരും വന്നില്ല ,,,,,നിന്റെ മരണം വേണ്ടി വന്നു നിന്റെ ,നിന്നെ പ്പോലുള്ളവരുടെ ,വിഷമങ്ങളും ദുരിതങ്ങളും ലോകം അറിയാൻ ....................
 ഇങ്ങനെയൊക്കെ പറ്റിയിട്ടു നഷ്ട പരിഹാരം കൊടുത്തിട്ട് കാര്യമില്ല ....വരാതെ നോക്കണം ...

ഇതുപോലെ ചെറിയ വീട്ടില് മൂന്നു പെൺമക്കളുമായി കഴിഞ്ഞവൾ ആണ് എന്റെ അമ്മ ...ഇതുപോലെ പേടിക്കേണ്ടി വരാതിരുന്നത് അച്ഛൻ സഹോദരൻ എന്നീ തണലുകൾ ഉള്ളതിനാലാണ് ........ഇന്നത്തെക്കാലത്ത് ആണില്ലെങ്കിൽ ആ വീട്ടില് സുരക്ഷ ഇല്ല .....വാർഡ്‌ അടിസ്ഥാനത്തിൽ ഇതൊക്കെ നോക്കി സഹായം ചെയ്തു കൊടുക്കാൻ മേമ്പര്മാരോക്കെ ശ്രമിച്ചാൽ ഈ ഫണ്ടോക്കെ ഉപയോഗ്യ യോഗ്യമാക്കാം അതിനു ആര്ക്കൊക്കെ താല്പര്യം ഉണ്ട് ...


.ഒരു whatsapp തമാശ വായിച്ചു കഴിഞ്ഞ ദിവസം പൊതുജനം കഴുത തന്നെ എന്ന് തോന്നും ........ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കള്ളൻ രാജാവിന്റെ മുന്പിൽ ഹാജരാക്കപെട്ടു.
രാജാവ് കള്ളന്റെ മുന്പിൽ രണ്ട് ശിക്ഷകൾ വച്ചു.
ഒന്നുകിൽ കള്ളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം. അതല്ലെങ്കിൽ നൂറ് അടി വാങ്ങണം. എന്നാൽ ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിർത്തുകയാണെങ്കിൽ ശിക്ഷ ആദ്യം മുതൽ വീണ്ടും അനുഭവിക്കണം. അതായിരുന്നു വ്യവസ്ഥ.
സവോള കഴിക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് തോന്നിയ കള്ളൻ സവോള കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് സവോളകൾ കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കള്ളൻ സഹികെട്ടു.
ഇതിനേക്കാൾ എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കള്ളൻ അടി മതി എന്ന് രാജാവിനോട് പറഞ്ഞു. അങ്ങനെ ഭടന്മാർ അടി തുടങ്ങി. കുറച്ച് അടികൾ കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കള്ളൻ സവോളയുടെ നീറൽ ഒക്കെ മറന്നു. കള്ളൻ രാജാവിനോട് കേണു... എനിക്ക് അടി വേണ്ടായേ...! ഞാൻ സവോള തന്നെ തിന്നോളാം...! അങ്ങനെ കള്ളൻ വീണ്ടും ആദ്യം മുതൽ സവോള തിന്നാൻ തുടങ്ങി. കുറേ സവോള കഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാൻ പറ്റാതായപ്പോൾ കള്ളനു തോന്നി അടി തന്നെയാണ് കൂടുതൽ നല്ലതെന്ന്.....!
ഈ കള്ളൻ ഒരു മണ്ടനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...??
എങ്കില് അറിയുക...!
ഈ കള്ളൻ ഒരു പ്രതീകമാണ്. ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....!
അഞ്ചു വർഷം യു ഡി എഫ് ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും എൽ ഡി എഫ് ആയിരുന്നു കുറച്ചൂടെ ഭേദം എന്ന്.
അങ്ങനെ നമ്മൾ എൽ ഡി എഫിന് വോട്ട് കൊടുക്കും. എൽ ഡി എഫ് ഭരിച്ച് അഴിമതികൊണ്ടും വർഗീയത കൊണ്ടും മടുക്കുന്പോൾ നമ്മുക്ക് തോന്നും യു ഡി എഫ് തന്നെയായിരുന്നു ഇതിനേക്കാൾ നല്ലതെന്ന്....!
നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....
എന്നാൽ ആ കള്ളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്
ക്ക് നമ്മളോട് തോന്നുന്നുണ്ടാവുക. ‪#‎മണ്ടന്‬.
.
Think and vote😂
...................................


ഒരു സംഭവം നടക്കുമ്പോൾ ഉണ്ടാകുന്ന ഈ വക പോസ്റ്റുകൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഭരിക്കുന്നവർ വിചാരിച്ചാൽ ഇതൊക്കെ ഒരു പരിധി വരെ കുറയ്ക്കാം ......അതിനു പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമം കൊണ്ട് വരണം ...ഒരു വീട് പണിയാൻ കൊടുക്കുന്ന തുക വളരെ കുറവാണ് 2009 ...എന്റെ വീട്ടിൽ കിട്ടിയിരുന്നു 75000 പഞ്ചായത്തിൽ നിന്നും അത് ഒരു base മാത്രം ബാക്കി എന്റെ സഹോദരൻ ഗൾഫിൽ പോയത് കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു ....എല്ലാവര്ക്കും അത് ഉപയുക്തമാക്കാൻ ഒരു വീടുണ്ടാക്കാൻ മിനിമം ഒരു 5 ലക്ഷമെങ്കിലും കൊടുക്കണം ഇപ്പോൾ, തുക കൂടിയിട്ടുണ്ടെന്ന് തോന്നുന്നു ...


 ഈ സംഭവം ഒക്കെ ഉൾക്കൊണ്ട്‌ കൊണ്ട് പുതിയ ഭരണം കയ്യിൽ കിട്ടുന്നവർ എന്തെങ്കിലും ചെയ്യുമെന്നു നമുക്ക് പ്രത്യാശിക്കാം ..അതോ മീഡിയ ഈ സംഭവം വിട്ടു മറ്റൊന്നിലേക്കു പോകുമ്പോൾ ഇതെല്ലാം വിസ്മ്രിതിയിലാകുമോ  ?????....."എല്ലാം മലര്പൊടിക്കാരന്റെ സ്വപ്നം" പോലെ ആവാതിരുന്നാൽ മതി .....

3 comments:

സുധി അറയ്ക്കൽ said...

ഇടത്തേക്കാലിലെ മന്ത്‌ വലത്തേക്കാലിലേയ്ക്ക്‌ മാറ്റുന്നത്‌ പോലെ നമ്മൾ മലയാളികൾക്ക്‌ വേറേ ഓപ്ഷനില്ലല്ലോ!!ഉണ്ടായാൽ തന്നെ നമുക്ക്‌ മാറാനും കഴിയില്ല.കാരണം മലയാളികൾ പ്രബുദ്ധരും,കുശാഗ്രബുദ്ധിശാലികളുമല്ലേ?!?!?!?!?!!

പിരിക്കുട്ടി said...

option ഒക്കെ ഉണ്ട് ...........AAP പോലുള്ള മൂവെമെന്റ്റ് വരുമ്പോൾ ഡല്ഹി ജനത ചെയ്തത് പോലെ സപ്പോർട്ട് ചെയ്യുക അവര്ക്ക് അവരുടെതായ അജണ്ട ഉണ്ട് ....അഴിമതിക്കാരെ പിടിച്ചു പുറത്താക്കാൻ പാര്ടികകത്തു തന്നെ right to recall

Shahid Ibrahim said...

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.