Friday, November 28, 2008

പ്രാര്‍ത്ഥിക്കാന്‍അല്ലെ നമുക്കു കഴിയൂ പ്രാര്‍ത്ഥിക്കാം ഇന്ത്യക്ക് വേണ്ടി

.........ഉറ്റവരുടെ വിയോഗത്തില്‍ വിലപിക്കുന്ന ബന്ധുക്കള്‍ ...,,,,,,,,,,
......................... .. സ്ഫോടനത്തില്‍ തകര്‍ന്ന വാഹനം ...............

ഈ ചോരപ്പാടുകള്‍ മനസ്സില്‍ ഉണര്‍ത്തുന്നത് ?




പിഞ്ചു പൈതങ്ങളെ പ്പോലും വെറുതെ വിടാത്ത തീവ്രവാദം ......ആര്‍ക്കുവേണ്ടി എന്തിന് വേണ്ടി


ഭീകരന്റെതെന്നു കരുതുന്ന ഫോട്ടോ ......(നിനക്കും ഇല്ലേ ഒരു കുടുംബം )




.. ........ താജ് പുകയുന്നു


പ്രിയരേ പ്രാര്‍ഥിക്കാം നമുക്കു ഞെട്ടലോടെ ഓരോരുത്തരും അറിഞ്ഞ ഈ ഭീകര ആക്രമങ്ങളില്‍
കൊല്ലപ്പെട്ടവര്‍ക്കും ജീവന്‍ പോലും പണയം വച്ചു പോരാടുന്ന സൈനികര്‍ക്കും

ബന്ധികള്‍ ആക്കപ്പെട്ടവരുടെ മോചനത്തിന് വേണ്ടി , ഇപ്പോളും മുഴങ്ങുകയാണ്

വെടിയൊച്ചകള്‍ ആദ്യമായി കാണുകയാണ് ഇങ്ങനൊരു സംഭവം ഇന്ത്യയില്‍ .....
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചകളെ കുറിച്ചു തര്‍ക്കങ്ങള്‍ നില നില്‍ക്കുമ്പോളും
പ്രാര്‍ത്ഥിക്കാം നമുക്കു ഇന്ത്യക്കായി ..................


........ജയ് ഹിന്ദ്‌ ..............










































26 comments:

ശ്രീ said...

:(

ജിജ സുബ്രഹ്മണ്യൻ said...

പ്രാര്‍ഥിക്കാം പിരീ..പക്ഷേ പ്രാര്‍ഥന പോലും ദൈവങ്ങള്‍ കേള്‍ക്കുന്നില്ലല്ലോ

വികടശിരോമണി said...

പ്രാർത്ഥന മാത്രം പോര പിരിക്കുട്ടീ.മാനവികതയുടെ സന്ദേശം,സ്നേഹത്തിന്റെ സന്ദേശം നാട്ടിലാകമാനം വ്യാപിക്കേണ്ട സമയമാണിത്.ആരോഗ്യകരമായൊരു ദേശീയബോധവും.അതിന് നമ്മളാലാവുന്നതെല്ലാം ചെയ്യേണ്ടിയിരിക്കുന്നു.(പിരിക്കുട്ടിയുടെ ഈ പോസ്റ്റും അങ്ങനെയൊരു പ്രവൃത്തി തന്നെ.)

ഏകാന്ത പഥികന്‍ said...

മതം മനുഷ്യനെ അന്ധനാക്കുന്നു...

smitha adharsh said...

athe..namukkum praarthikkaam..allathenthu cheyyaan kazhiyum..

paarppidam said...
This comment has been removed by the author.
paarppidam said...

പ്രാർഥിക്കുവാൻ മാത്രമല്ല പ്രവർത്തിക്കുവാനും നമുക്ക് കഴിയണം.രാഷ്ടീയക്കാർ വോട്ടിനു വേണ്ടി മാനം വിൽക്കുന്നു.പട്ടാളക്കാരൻ നാടിനു വേണ്ടി ജീവൻ നൽകുന്നു.ധീര ദേശാഭിമാനികളായ പട്ടാളക്കാരുടേ ജീവിതം കുരുതികൊടുക്കുവാൻ , അവരുടെ കുടുമ്പങ്ങളെ കണ്ണീരിലേക്ക് അയക്കുവാൻ നമുക്കാകില്ല.

ബന്ധികളെ രക്ഷിക്കുവാൻ സ്വന്തം ജീവൻ തൃണവൽക്കരിച്ചും പട്ടാളക്കാരൻ തീവ്രവാദികളോടേറ്റുമുട്ടുവാൻ പോകുമ്പോൾ രാഷ്ടീയക്കാരൻ വോട്ടുണ്ടാക്കുവാനുള്ള തത്രപ്പാടിൽ ആയിരുന്നു.ഇതു കണ്ട് പ്രതികരിക്കുവാൻ കഴിയാത്തവർക്ക് പ്രാർഥിക്കുവാൻ മാത്രം എന്തവകാശം?

yousufpa said...

ആരാ പറഞ്ഞേ മതമാണ്‍ ഇതിനൊക്കെ ഉത്തരവാദി എന്ന്.?.ഇതൊക്കെ ഇസ്രായേലിന്റെ ഒരു തരം കളിയല്ലേ..
ഇന്ത്യ സാമ്പത്തീകമായി മുന്നോട്ട് കുതിക്കുന്നത് അത്ര രുചിക്കാത്തതിന്റെ ദഹനക്കേടാണ്‍ പാശ്ചാത്യര്‍ക്ക്...

Anonymous said...

അതേ piri ..പ്രാര്‍ഥിക്കാം...

അജയ്‌ ശ്രീശാന്ത്‌.. said...

ഒരു വശത്ത്‌ തങ്ങളുടെ ജീവന്‌ പുല്ലുവില പോലും
കൊടുക്കാതെ പോരാടാനിറങ്ങിയ
ഹേമന്ത്‌ കാര്‍ക്കറെ, വിജയ്‌ സലാസ്കര്‍, പ്രകാശ്‌,
സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ എന്നിവരെപ്പോലുള്ള
പോരാളികള്‍....

മറുവശത്ത്‌ ധനസഹായവാഗ്ദാനവും
അക്രമത്തെ അപലപിച്ചുള്ള
പ്രസ്താവനകളുമായി
രാഷ്ട്രീക്കാരെന്ന വര്‍ഗ്ഗം...
പാക്കിസ്ഥാന്റെ ഐ എസ്‌ ഐയുടെ
പങ്കുണ്ടെന്നറിഞ്ഞിട്ടും
നേരെ നിന്ന്‌ ഒരു പ്രസ്താവനപോലും
നടത്താന്‍ ധൈര്യപ്പെടാത്ത
പ്രധാനമന്ത്രി.....
ആഭ്യന്തരകാര്യം നോക്കാന്‍
ഫാഷന്‍ഷോയ്ക്കിടയില്‍
സമയം കണ്ടെത്താത്ത പാട്ടീല്‍....
നാടിന്‌ വേണ്ടി ജീവന്‍ വെടിഞ്ഞ
മലയാളി മേജറിന്റെ വീടുവരെ
പോയി ഒന്നാശ്വസിപ്പിക്കാന്‍
പോലും സമയമില്ലാത്ത
നമ്മുടെ സംസ്ഥാനത്തെ
ഇരുകാലി മന്ത്രിമാര്‍....

എല്ലാം കാണാനും കേള്‍ക്കാനും
മാത്രം വിധിക്കപ്പെട്ട്‌ പ്രതികരിക്കാന്‍
ശക്തിയില്ലാതെ പിരിയിളകാത്ത
നിനക്കൊപ്പം ഈ ഞാനും...
അല്ലാതെന്തുചെയ്യാന്‍.....

സുമയ്യ said...

സഹോദരീ...ഞാനിവിടെ തന്നെയുണ്ട്.ച്ചിരി തിരക്കിലായിരുന്നു. കെട്ടിയോന്റെ വരവും കുട്ടികള്‍ടെ പരീക്ഷയും ..എല്ലാം കൂടി.....
പണിപ്പുരയിലാണ്‌.

mayilppeeli said...

കുറെ നിരപരാധികളുടെ ജീവനെടുത്തുകൊണ്‌ട്‌, കുറേപ്പേരെ അനാഥരാക്കിക്കൊണ്‌ട്‌ ,ആരെന്തുനേടുന്നു.....ആര്‍ക്കാണിതില്‍ ലാഭം.....?

മുസാഫിര്‍ said...

സര്‍വത്ര സര്‍വ്വോത്തം സുരക്ഷ എന്നതാണ് നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ക്രെസ്റ്റില്‍ എഴുതിയിരിക്കുന്നത്.അവര്‍ക്ക് അതിനുള്ള സൌകര്യങ്ങള്‍ നമ്മുടെ ഗവണ്മെന്റ് ചെയ്തു കൊടുക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Nachiketh said...

പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയോ............ഒരു പൌരനെന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരം സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും വേണ്ട രീതിയില്‍ ചെയ്തു തീര്‍ക്കുന്നുവെങ്കില്‍ ...

ഗീത said...

ആ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു പിരിക്കുട്ടീ.

ഇനിയുള്ള കാലത്ത് സ്കൂള്‍തലത്തില്‍ തന്നെ മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും മതചിന്തയുടെ നീചത്വത്തെ കുറിച്ചും ഒക്കെ വിവരിക്കുന്ന പാഠങ്ങള്‍ നിര്‍ബന്ധമായും സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുരുന്നുകളുടെ മനസ്സ് കുറച്ചെങ്കിലും മാറ്റിയെടുക്കാനായാല്‍ അത്രയുമായി.

ആദര്‍ശ്║Adarsh said...

അതേ പിരീ പ്രാര്‍ത്ഥിക്കാം ..ഒരു ഭീകരാക്രമണമോ ,ജവാന്റെ വീര മൃത്യുവോ ,അതുമല്ലെങ്കില്‍ മേജര്‍ രവിയുടെ പട്ടാള സിനിമയോ കാണുമ്പോള്‍ തോന്നേണ്ടതല്ല ദേശസ്നേഹം ... രക്തത്തില്‍ യഥാര്‍ത്ഥ രാജ്യസ്നേഹം അലിഞ്ഞു ചേര്‍ന്ന ഒരു പുതു തലമുറയുടെ ജനനത്തിനായി പ്രാര്‍ത്ഥിക്കാം ...

വിജയലക്ഷ്മി said...

praarthhana parihaaramaayengil ennaagrahikkunnu.....
nalla postu mole....

Chullanz said...

പ്രാറ്‍ത്ഥന മാത്റമല്ലേ പറ്റു എന്നറിയാം എന്നാലും .... നമ്മളൊക്കെ എത്ര നിസ്സഹായരാണല്ലെ? വെറുതെ സിനിമ കാണുന്ന പോലെ കണ്ടിരിക്കും. വീണ്ടും ഇത്‌ വിസ്മ്രിതിയിലേക്കു പോകും. പഴയ അക്രമങ്ങള്‍ക്കും പറ്റിയതിതല്ലേ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിയാകനായി!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആ പിശാച്ന്റെ ഫോട്ടോ ഇട്ട് ബ്ലോഗിനെ കളങ്കപ്പെടുത്തല്ലേ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിശാചെന്നു പറഞ്ഞത് ആ ഭീകരന്റെ ഫോട്ടോ ആണ്‌ പിരീ... മറ്റൊന്നും ഉദ്ധേശിച്ചില്ലാ ....സത്യായിട്ടും;) ... ആര്‍ക്കേലും എതിരഭിപ്രായമുണ്ടോ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മീരാജാസ്മിന്‍ സ്മാര്‍ട്ടല്ലെ പിരീ... സ്വന്തം മുഖത്തെക്കാള്‍ സുന്ദരം മറ്റൊരു മുഖാന്നു സമ്മതിക്കാനുള്ള ഈ വിശാല മനസ്സ്... ശ്ശൊ... ഗണ്ണില്‍നിന്നും ഗ്ഗണ്ണീരിറ്റുന്നൂ :)...

അപരിചിത said...

:(

prarthikkam...dukhikkam...karayaam...pinneyum prarthikkaam !!

:(

വരവൂരാൻ said...

വെറുതെ ഇങ്ങിനെ പ്രാർത്ഥിക്കാം വെറുതെ മാത്രം

Kavitha sheril said...
This comment has been removed by the author.
സൂത്രന്‍..!! said...

പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു