Thursday, October 16, 2008

നാണി അമ്മൂമ്മ

എന്റെ നാണി അമ്മൂമ്മ ... നാണി അമ്മൂമ്മ എന്റെ ആരായിരുന്നു .... അമ്മൂമ്മ ഞാന്‍ എന്നും ഇഷ്ടപ്പെടുന്ന എന്റെ അമ്മൂമ്മ ...സ്വന്തം അമ്മൂമ്മ പണം ഉള്ള മകന്റെ മക്കളെ മാത്രം സ്നേഹിച്ചപ്പോള്‍ പാവപ്പെട്ട ഞങ്ങളെ സ്നേഹിച്ച അമ്മൂമ്മ ..അതാണ് എനിക്കെന്റെ നാണി അമ്മൂമ്മ ...എന്നാലും ഇന്നു ഞാന്‍ എന്റെ സ്വന്തം അമ്മൂമ്മയെയും സ്നേഹിക്കുന്നു നന്നായി ഇടയ്ക്ക് അമ്മൂമ്മയ്ക്ക്‌ കഴിക്കാന്‍ പറ്റുന്ന വല്ലതും വാങ്ങി കൊടുത്തും ചിലപ്പോള്‍ പൈസ കൊടുത്തും ഇപ്പോള്‍ എന്തോ ഞങ്ങളെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ...തറവാട്ടില്‍ ആണ് താമസമെങ്കിലും ദിവസവും വീട്ടില്‍ വരും ചായ കുടിക്കാന്‍ ..ഉച്ചക്ക് അമ്മയുടെസ്പെഷല്‍ മീന്‍കറി വാങ്ങിക്കാന്‍ ...വൈകിട്ട് ഞങ്ങള്‍ തന്നെ ചൂടു കഞ്ഞി കൊണ്ടു കൊടുക്കും അത് കൊണ്ടുപോകാന്‍ ഞാന്‍ എങ്ങാനും വൈകിയാല്‍ എന്നോട് ചോദ്യാവലി ആരംഭിക്കും ...മോള്‍ വരാന്‍ വൈകിയോ ? അച്ഛന്‍ വന്നില്ലേ? ഇങ്ങനെ കുറെ ..ഇപ്പോള്‍ ആള്‍ക്ക് വല്ലാത്ത വിഷമം ആണ് അതിന് എല്ലാം അറിയണം ..അത് അവിടെ ആരും വല്ലതും ചോദിച്ചാല്‍ മറുപടി പറയില്ലത്രേ ,ഈ പരാതിക്ക് ശേഷം ഞാന്‍ എല്ലാത്തിനും വിശദമായ മറുപടി കൊടുക്കാറുണ്ട് ..പിന്നെ അമ്മൂമ്മ കൈ കൊണ്ടു തൊട്ടാല്‍ അവര്‍ പിന്നെ ഒന്നും കഴിക്കില്ല എന്റെ കൈ കറുത്ത് ഇരിക്കുവല്ലേ അതെങ്ങാനും കഴിച്ചാല്‍ വെളുത്തിരിക്കുന്നവര്‍ എങ്ങാനും കറുത്ത് പോയാലോ ? ഞാന്‍ ആ കറുത്ത പെന്കൊച്ചു ആയതിനാല്‍ അമ്മൂമ്മ കഴിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്നു എടുത്തു തന്നാലും ഞാന്‍ കഴിക്കും ഇനി എന്റെ വക പരാതിക്ക് ഇട നല്കണ്ടാല്ലോന്നു കരുതും ... ഞാന്‍ ഇതിനെ പറ്റി പാപ്പന്റെ മക്കളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും അമ്മൂമ്മയ്ക്ക്‌ മിണ്ടുന്നത് അറിയണം അപ്പോള്‍ പിന്നെ ചോദിച്ചാല്‍ മിണ്ടില്ല ..പ്രശ്നം കഴിഞ്ഞില്ലേ ? പിന്നെ അടുത്തത് അമ്മൂമ്മ ക്ക് തീരെ വൃത്തിയില്ല എപ്പോളും കയ്യില്‍ അഴുക്കുണ്ടാകും അത്രേ ...ഞാന്‍ ഒന്നും മിണ്ടില്ല ... എന്നാലും ഇടയ്ക്ക് പറയാറുണ്ട് എടി വയസ്സായവരുടെ കയ്യിലെ പ്രാക്ക് മേടിക്കെന്ടന്നു ...പണ്ടു അമ്മൂമ്മയെ ഞാന്‍ നല്ല ചീത്ത പരയാരുണ്ടാത്രേ ..അച്ഛന്‍ കുടിച്ചു ബഹളം ഉണ്ടാക്കി എന്നറിഞ്ഞാല്‍ അമ്മൂമ്മ രണ്ടു കിലോമീറ്റര്‍ നടന്നു പണ്ടത്തെ ഞങ്ങളുടെ വീട്ടിലെത്തി അമ്മയെ ചീത്ത പറയും അപ്പോള്‍നാലുവയസ്സില്‍ നടക്കുന്ന ഞാന്‍ പറയും അത്രേ എന്റെ അമ്മയെ ചീത്ത പറയാനാണോ നിങ്ങള്‍ വരുന്നതു ഇവിടന്നു പോയ്ക്കൊന്നു ..അന്നേ കുരുത്തം കെട്ടതായിരുന്നു ഞാന്‍ ഇന്നും പക്ഷെ ഇന്നു കുരുത്തം കെട്ട സ്വഭാവം പുറത്തു വരുന്നതു ശരിയല്ലാത്ത കാര്യം കണ്ടാല്‍ മാത്രം ...


ഞാന്‍ പറഞ്ഞു പറഞ്ഞു കാട് കയറി എന്റെ നാണി അമ്മൂമ്മ ആരാണെന്നു വെച്ചാല്‍ ഞങ്ങളുടെ പഴയ വീടിനടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മൂമ്മ ...കൂട്ടിനു ആടും കുട്ടികളും പൂച്ച കുട്ടികളുംമാത്രംഏകദേശം ഒരു എഴുപതു വയസ്സുണ്ടാകും നാലടി ഉയരം ഒട്ടും വണ്ണം ഇല്ല ഞാന്‍ അമ്മൂമ്മയെ കാണുമ്പോള്‍ ഉമ്ബിക്കുട്ടി എന്നെ വിളിക്കൂ അമ്മൂമ്മക്ക് ഒരു മകളെ ഉള്ളു അതിന്റെ കെട്ടിയോന്‍ ഭയങ്കര സാധനം ആണത്രെ അമ്മൂമ്മയെ തിരിഞ്ഞു നോക്കില്ല ആരും അമ്മൂമ്മയ്ക്ക്‌ ബന്ധുക്കള്‍ ഞങ്ങള്‍ ഒക്കെ തന്നെ ആണ് അമ്മൂമ്മ അപ്പുറത്തെ വീട്ടില്‍ വീട്ടു പണി ചെയ്തൊക്കെ ആണ് ആ കൊച്ചു ജീവിതം നയിച്ചിരുന്നത്‌ . അമ്മൂമ്മ ഞങ്ങള്ക്ക് ഗോതമ്പ് മണികള്‍ വറുത്തു തരും നല്ല രസംമാണ് അത് കഴിക്കാന്‍ .ഇന്നു ഗോതമ്പ് വറുത്തത് കാണുമ്പൊള്‍ ഞാന്‍ ആദ്യ0 ആലോചിക്കുന്നത്‌ നാണി അമ്മൂമ്മയെ ആണ് ...


നാണി അമ്മൂമ്മയുടെ ഒറ്റമുറി വീട് ഓല മേഞ്ഞതും തറ ചാണകം മെഴുകിയത് ആണ് ആ വീടിനു വരാന്ത ഇല്ല ഒരു മുറി കുഞ്ഞു മുറി ആ മുറിയില്‍ നിറയെ ഇരുട്ട് ആണ് ഞാന്‍ ആകെ കണ്ടിട്ടുള്ളത് ഒരു പായ ഒരു മണ്ണെണ്ണ ജഗും പിന്നെ രണ്ടു വിളക്കുകളും മാത്രം ... പിന്നെ അമ്മൂമ്മ കിടക്കുന്നത് നടിലകത്തു ആണ് ഒരു കുഞ്ഞു കട്ടില്‍ ഉണ്ടവിടെ അതിലാണ് അമ്മൂമ്മ കിടക്കുന്നത് രാത്രി കൂട്ട് അമ്മൂമ്മ യുടെ കുറിഞ്ഞിപ്പൂച്ച മാത്രം ....നല്ല പ്രായത്തില്‍ ആ മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ചതാകും ഇപ്പോള്‍ തീര്ത്തും അനാഥ ..പിന്നെ എനിക്കതിനെ പറ്റി കൂടുതല്‍ ഒന്നും അറിയത്തുമില്ല ..അമ്മ പറഞ്ഞു കുറച്ചറിയാം അത്ര തന്നെ ..പിന്നെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടന്ന് വീടുമാറി അച്ഛന്റെ ഗള്ഫ് യാത്രക്ക് വേണ്ടി ആ സ്ഥലം വിറ്റു.പിന്നെ അവിടെ അടുത്ത് അമ്മായിയുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെ ക്കയറും ഓരോ പ്രാവശ്യം ചെല്ലുമ്പോഴും എന്റെ ഉമ്ബികുട്ടി വലുതായല്ലോ എന്ന് പറയും ...

രണ്ടാമത്തെ ചേച്ചിക്കും ചേട്ടനും വളരെ ഇഷ്ടമായിരുന്നു നാണി അമ്മൂമ്മയെ ചേച്ചിടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാനും അവളും അവിടെ പ്പോയിരുന്നു അന്ന് തിരക്കായത് കാരണം അമ്മൂമ്മയുടെ ഗോതമ്പ് വറുത്തത് കൊറിക്കാന്‍ പറ്റിയില്ല ...അമ്മൂമ്മയ്ക്ക്‌ അവള്‍ പൈസ കൊടുത്തപ്പോള്‍ ഞാന്‍ കരുതി എനിക്ക് ജോലി കിട്ടീട്ടു ഞാനും കൊടുക്കും എന്ന് അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ..പിന്നെ എന്റെ ഒരു കൂടുക്കാരിയുടെ വീട് അവിടെ അടുത്തായിരുന്നു ഇടയ്ക്ക് അവളുടെ അടുത്ത് നോട്സ് വാങ്ങാന്‍ പോകുമ്പോള്‍ അമ്മൂമ്മയുടെ അടുത്തും കയറും പിന്നെ
എനിക്കൊരു ചെറിയ ജോലി കിട്ടി.......

അവളുടെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ എന്നോട് നിനക്കിങ്ങോട്ടു വന്നൂടെ എന്ന് ചോദിച്ചു ഞാന്‍ ഞായറാഴ്ച വരാം അപ്പോള്‍ നാണി അമ്മൂമ്മ യുടെ അടുത്തും കയറാമല്ലോ എന്ന് പറഞ്ഞപ്പോള്‍ ,അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു .. അതിന് നാണി അമ്മൂമ്മ മരിച്ചല്ലോ എന്ന് ഞാന്‍ വിഷമത്തോടെ ചോദിച്ചു ഒന്നു അറിയിക്കായിരുന്നില്ലേ? നിനക്കു എന്ന്

അവളും വീട്ടില്‍വന്നപ്പോള്‍ ആണത്രെ അറിഞ്ഞത് ...ഞാന്‍ ആകെ ഗ്ലൂമി ആയി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയും ആരോ പറഞ്ഞു അറിഞ്ഞിരുന്നു എന്നോട് പറയാന്‍ മറന്നു പോയത്രേ ..


കഷ്ടം എനിക്കംമൂമ്മയെ അവസാനമായി ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ലല്ലോ ,ഒരു ചെറിയ സഹായം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ ചില ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ പറ്റാത്തതില്‍ ഒന്നു കൂടി.....................വയ്യയിരുന്നത്രേ ഒരു ദിവസം നേരം വെളുത്തു പുറത്തു കാണാതായപ്പോള്‍ ആരോ കയറി നോക്കിയപ്പോള്‍ മരിച്ചു കിടക്കുനത് കണ്ടത്രെ പാവം മരിക്കാന്‍ നേരം ഒരു തുള്ളി വെള്ളം പോലുംകിട്ട്യിട്ടുണ്ടാകില്ല പാവത്തിന്........... മരിച്ചതിനു ശേഷം ആ മകള്‍ വന്നെന്നും ആ പറമ്പ് വിറ്റു എന്നും അറിഞ്ഞു ...മനുഷ്യരൊക്കെ ഇങ്ങനേം ആകുമോ പറമ്പ് എഴുതി കൊടുക്കഞ്ഞിട്ടത്രേ അതിനെ ഇത്രേം നാള്‍ നോക്കാഞ്ഞത്‌ .................




മനുഷ്യരുടെ ഓരോ കാര്യങ്ങളെ ...നാം കൊടുക്കുന്നതെ നമുക്കു തിരിച്ചു കിട്ടു അല്ലെ ...
എന്റെ നാണി അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെയാകും ദൈവത്തിനു ഏറ്റവും അടുത്ത് .....











40 comments:

Typist | എഴുത്തുകാരി said...

പിരിക്കുട്ടീ, തീര്‍ച്ചയായും അമ്മൂമ്മ സ്വര്‍ഗ്ഗത്തില്‍ തന്നെയാവും. ആരും നോക്കാനില്ലാതിരുന്നതുകൊണ്ട്‌, അസുഖം വന്നു കിടക്കാതെ വേഗം മരിച്ചതും നന്നായില്ലേ?

Kaithamullu said...

പിരീ,
മനസ്സില്‍ നിന്ന് വന്ന നല്ല ഒരു പോസ്റ്റ്!
-ഏറെ ഏറെ ഇഷ്ടായി!

നാണി അമ്മൂമ്മയുടെ ആ‍ത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

വരവൂരാൻ said...

ഇങ്ങനെ എത്ര പേർ, ഒറ്റപെടുന്നവർ, കൊള്ളാം, ആശംസകൾ

siva // ശിവ said...

നാമും ഒരു നാള്‍ ഇതുപോലെ അവശരാകും...ഇതൊക്കെ കണ്ട് ...ഇതുപോലൊന്നും നമ്മുടെ വേണ്ടപ്പെട്ടവരോട് പെരുമാറാതിരിക്കാന്‍ ശ്രമിക്കാം...

--xh-- said...

ഒരു സംശയവും വേണ്‍ട - നാണി അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെ ആയിരിക്കും...

കുറച്ചു നിര്‍ത്തി നിര്‍ത്തി, ഘണ്‍റ്ടിക തിരിച്ചു എഴുതിയാല്‍ കുറച്ചു കൂടെ വായിക്കാന്‍ എളുപ്പമായേനെ...

കുഞ്ഞന്‍ said...

പിരിക്കുട്ടി..
ഇപ്പോള്‍ ബൂലോഗത്ത് ഒരു പാട് നാളയിട്ടുള്ളതല്ലെ, അതുകൊണ്ട് ഒന്നു ഖണ്ഡിക തിരിച്ചെഴുതൂ...അതുപോലെ വാചകങ്ങള്‍ അടുക്കും ചിട്ടയും വരുത്തുക.

ഗോതമ്പുമണികള്‍ വറുത്തുതരുന്ന നാണി അമ്മൂമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..

നാണിയമ്മൂമ്മയുടെ മകനെ അങ്ങിനെയങ്ങു കറ്റും പറയണൊ..? ഒരു മകനും സ്വന്തം അമ്മയെ വേദനയിലേക്കു തള്ളി വിടില്ല. ചിലപ്പോള്‍ അയാളുടെ അടുത്ത് വന്നു നില്‍ക്കാന്‍ നാണിത്തള്ളയോട് പറഞ്ഞിട്ടുണ്ടാകും അല്ലെങ്കില്‍ മറ്റു ചില കാരണങ്ങള്‍.

ഇനി അയാള്‍ ഒരു ഉത്തരവാദിത്വമില്ലാത്തവനാണെങ്കില്‍ കള്ളും കുടിച്ച് ജോലിയും വേലയും ഒന്നുമില്ലാത നടക്കുന്നയാളാണെങ്കില്‍ എന്തു കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പക്ഷെ അയാളെ നമുക്ക് കുറ്റം പറയാം അയാള്‍ ഭാര്യയും മക്കളുമൊത്ത് സുഖിച്ച് ജീവിക്കുകയാണെങ്കില്‍ അവനും ആ അവസ്ഥ വന്നുചേരും തീര്‍ച്ച. ഇത് ഇങ്ങിനെ പറയുവാന്‍‍ ഞാനും ഒരു പുത്രനായതിനാല്‍ ആ വീക്ഷണകോണില്‍ ഞാനിതിനെ കാണുന്നു ഇത് എനിക്കും ഒരു മുന്നറിയിപ്പാണ്. സ്ഥലം വിറ്റതിനെ കുറ്റമായി കാണാന്‍ പറ്റുമൊ, അയാള്‍ അതു ചെയ്തില്ലെങ്കില്‍ മറ്റു വല്ലവരും ആ സ്ഥലം കൈയ്യേറാന്‍ സാദ്ധ്യതയുണ്ട്.

Lathika subhash said...

പിരിക്കുട്ടീ,
നാണിയമ്മൂമ്മയെക്കുറിച്ചു
പറഞ്ഞപ്പോള്‍
ഞങ്ങളുടെ നാട്ടിലെ ഒത്തിരി അമ്മൂമ്മമാരെ
ഓര്‍ത്തു പോയി.
കൂട്ടത്തില്‍ എന്റെ സ്വന്തം ഇത്തയെയും.
ഇത്തയെക്കുറിച്ച് ഒരിക്കല്‍ എഴുതാം.
ഹൃദയത്തില്‍ നിന്നും വന്നത് അടുക്കും ചിട്ടയുമില്ലെങ്കിലും മനസ്സില്‍ കൊണ്ടു.

smitha adharsh said...

അല്ലെങ്കിലും ചിലപ്പോഴൊക്കെ അങ്ങനെയാണ്..നമ്മള്‍ കരുതി വയ്ക്കുന്നത് സമയത്തു എത്തിക്കാന്‍ പറ്റില്ല..നാണിഅമ്മൂമ്മ സ്വാര്‍ഗത്തില്‍ ഇരുന്നു ഈ ബ്ലോഗ് വായിച്ചു..സന്തോഷായി ...(ഇതു ഞാന്‍ ഒരു സൂത്രത്തില്‍ കൂടി അറിഞ്ഞതാ)
അപ്പൊ,പിരിക്കുട്ടീ...വിഷമിച്ചിരിക്കാതെ അടുത്ത പോസ്റ്റ് എഴുതൂ കുട്ടീ..

G.MANU said...

സ്വര്‍ഗ്ഗത്തില്‍ ആവും...

മാഹിഷ്മതി said...

പിരികുട്ടീ ‘

“ സ്വന്തം അമ്മൂമ്മ പണമുള്ള മകന്റെ മക്കളെ സ്നേഹിച്ചപ്പോള്‍.“
എവിടെയോ ഒന്നു പോറിയ പോലെ .
നല്ല പോസ്റ്റ് .

Nachiketh said...

പിരിയിളകിയതു കൊള്ളാമല്ലോ....

നന്നായിരിയ്കുന്നു

കുഞ്ഞന്‍ പറഞ്ഞതു പോലെ ഖണ്ഡികയായി എഴുതാമെങ്കില്‍ വായനയ്കു സൌകര്യമാവുമായിരുന്നു

സ്നേഹപൂര്‍വ്വം

thankam said...

nani ammomma assalayi;ithupole oru malu ammomma enikkundayirunnu;avar nangal orupadu penkuttikale vayassariyichappol ONNARA udukkan padippichu thannu;athoru lajjippikkunna ennal madhurikkunna orma aanenikku;kochu PIRIKKU onnara enthanennu ariyamo?

PIN said...

ഇതുപോലുള്ള നാണിയമ്മമാർ ജീവിത യാതാർത്ഥ്യത്തിലേയ്ക്കുള്ള ചൂണ്ടുപലകകളാണ്‌. യവ്വനത്തിൽ ഇതുപോലെ ഉള്ളവരെ അവഗണിക്കുന്നവർ വാർദ്ധ്യകയത്തിൽ തങ്ങളുടെ ഗതി ഇതിലും പരിതാപകരം ആയിരിക്കും എന്നോർമ്മിക്കുന്നത്‌ നല്ലതായിരിക്കും....

പെണ്‍കൊടി said...

ഈ ഓര്‍മകള്‍ തന്നെയല്ലെ നമുക്ക്‌ ദൈവം തന്ന അനുഗ്രഹം... ഇങ്ങനെ ഓര്‍ക്കുന്നത് തന്നെയല്ലെ നമ്മുടെ ഉള്ളിലെ നന്മയുടെ തിളക്കത്തെ മങ്ങാതെ സഹായിക്കുന്നത്‌... ..

പിരിക്കുട്ടീടെ ഇളകിയുള്ള പിരി ഒരിക്കലും വീഴാതിരിക്കാന്‍ ഇങ്ങനെ ഓരോന്നുണ്ടല്ലൊ...

ഇനിയും കാണാംട്ടോ...

സ്നേഹപൂര്‍വ്വം
-പെണ്‍കൊടി.

Indian said...

ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..

ശ്രീ said...

ഇതു പോലെ തന്നെ ആണ് നമ്മുടെ നാട്ടിലെ പ്രായമായ ഒരു വിധം എല്ലാ അമ്മൂമ്മമാരുടേയും അവസ്ഥ.

ഓ.ടോ.

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ച് കുറച്ചു കൂടി അടുക്കും ചിട്ടയും വരുത്തി എഴുതിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.

പിരിക്കുട്ടി said...

priyare

ente poleya theere adukkum chittayum illa ente postukalkku...

pinne vaayil thonniyathu pirikku post....

pinne para thiriyande...
try cheythu praanthaayappol postiyathaa...
kshamikku

GURU - ഗുരു said...

നന്‍്മയുള്ളവന്‍റെ സ്വര്‍ഗം ഇവിടെ തന്നെ പിരിക്കുട്ടീ...

രസികന്‍ said...

അമ്മൂമ്മയെക്കുറിച്ചുള്ളാ ഓര്‍മ്മകള്‍ പങ്കുവെച്ചത് നന്നായിരുന്നു പിരീ. എല്ലാവരും ഉണ്ടായിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ എത്രയോ ജ്ന്മങ്ങള്‍ കാണാന്‍ കഴിയും ആരാണു തെറ്റുകാര്‍?

[ nardnahc hsemus ] said...

പിരിക്കുട്ടീടെ സ്വന്തം പേരക്കുട്ട്യോള്‍ക്കും അവരുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റിടാനുള്ള വകുപ്പ് പിരിക്കുട്ടീം ഉണ്ടാക്കണം ട്ടാ..

പുരിഞ്ചിതാ?

:)

ഉപാസന || Upasana said...

ഗ്രാമത്തിലെ സംസാരം പോലെ അങ്ങ് വച്ച് കാച്ചിയിരിയ്ക്കുന്നു.
യാതൊരു ലക്കും ലഗാനുമില്ലാതെ.

ഇത് വായിച്ചപ്പോ എനിയ്ക്ക് എന്റെ അച്ചന്റെ തറവാടും വലിയ വല്ല്യമ്മഏയും ഓര്‍മ്മ വന്നു, ആ വല്യമ്മ ഒരു വിളിയുണ്ട് സ്വന്തം മകളെ, ഒരു പ്രത്യേക്ക് ഈണത്റ്റില്‍.

“എടീ‍ീ‍ീ സിതേഏഏഏ (സ്മിത)“ എന്ന്. നല്ല രസമായിരിക്കും കേള്‍ക്കാന്‍. സ്മിതച്ചേച്ചീടെ രണ്ട് വയസ്സുള്ള കൊച്ചും (അച്ചു) ഇപ്പോ അമ്മേനെ വിളിക്കുന്നത അമ്മൂമയേപ്പ്പോലെയാണ്. “സിതേഏഏഏ ന്ന്”

അതൊക്കെ എന്റെ പുതിയ ബ്ലോഗ് വന്നിട്ട് എഴുതണം.
പ്രിരിക്കുട്ടി ഗ്രാമ്യപ്രയോഗത്തില്‍ ഇനിയും എഴുതുക.

പിന്നെ കുടുംബപ്രശ്നങ്ങള്‍ എഴുത്തില്‍ വരണോ..? തന്റെ ഇഷ്ടം.
ആശംസകള്‍.
:-)
ഉപാ‍സന

മുസാഫിര്‍ said...

ഭയങ്കര മടിയാണ് അല്ലെ , ഈ പാരഗ്രാഫ് തിരിക്കാനും മറ്റും.എന്തായാലും എഴുത്തും നാണിയമ്മൂമ്മയേയും ഇഷ്ടമായി.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ഇന്ദു said...

സത്യമായും അമ്മൂമ്മ ദൈവത്തിനു ഏറ്റവും അടുത്ത് തന്നെയാകും...പോസ്റ്റ് ഇഷ്ടായിട്ടോ..

പിന്നെ പിരികുട്ടി...വായില്‍ തോന്ന്യതൊക്കെ അങ്ങടു പൊസ്റ്റിക്കൊള്ളു..പാര തിരിഞില്ലെങ്കിലും അടുക്കും
ചിട്ടയും ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല..ഇത്രയുമൊക്കെ എഴുതാന്‍ സാധിക്കുന്നുണ്ടല്ലൊ...

പാര തിരിക്കാന്‍ ഒട്ടും തന്നെ വശമില്ല എനിക്കു..വായില്‍ തോന്ന്യതൊക്കെ കോറിയിടുക തന്നെയാ എന്റെയും പരിപാടി..സെയിം പിച്...

അരുണ്‍ കരിമുട്ടം said...

ചെറുതായി കണ്ണൊന്നു നിറഞ്ഞു കേട്ടോ.മനസ്സില്‍ ചെറിയൊരു നൊമ്പരവും

മേരിക്കുട്ടി(Marykutty) said...

ഇങ്ങനെയും ആളുകള്‍ ഉണ്ട് ഭൂമിയില്‍...വിഷമിക്കണ്ട പിരിക്കുട്ടി,നാണിയമ്മൂമ്മയുടെ കഷ്ടപാട് അങ്ങനെയെന്കിലും തീര്‍ന്നല്ലോ.

എല്ലാരും പറഞ്ഞതു പോലെ, പാരഗ്രാഫ് തിരിച്ചു എഴുതൂ..കുറച്ചു കൂടി വായിക്കാന്‍ എളുപ്പമുണ്ടാകും :)

കുറുമാന്‍ said...

നാം കൊടുക്കുന്നതെ നമുക്കു തിരിച്ചു കിട്ടു അല്ലെ ...

അതെ പിരിക്കുട്ടി, കൊടുക്കുന്നതെ തിരിച്ചുകിട്ടൂ, വിതച്ചതേ കൊയ്യൂ.

നാണിയമ്മൂമ്മ സ്വര്‍ഗ്ഗത്തില്‍ തന്നെയാകുമെന്നേ.

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

Anil cheleri kumaran said...

പാരഗ്രാഫ് തിരിച്ചെഴുതു പിര്യേ..
അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ ...
എന്റേം പ്രാര്‍ഥന..

Kichu $ Chinnu | കിച്ചു $ ചിന്നു said...

അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെയാവും പിരിക്കുട്ടീ.. ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്. ആശംസകള്‍.

നരിക്കുന്നൻ said...

ഈ നാണിയമ്മൂമ്മയുടെ പോസ്റ്റ് അഗ്രിഗേറ്ററിൽ കണ്ട് രണ്ട് പ്രാവശ്യം ഇവിടെ വന്നപ്പോഴും എന്തോ പ്രശ്നം കാരണം പോസ്റ്റ് കണ്ടില്ല. ഇന്നാണ് വായിച്ചത്.

നാണി അമ്മൂമ്മ സ്വർഗ്ഗത്തിൽ തന്നെയാകട്ടേ.. ഈ പോസ്റ്റ് വളരെ ടെച്ചിംഗ് ആയി.

ഒരു അടുക്കും ചിട്ടയുമില്ലാതെ എഴുതിയത് കൊണ്ട് വായിക്കാൻ അല്പം ബുദ്ദിമുട്ടി.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നന്നായി.
ഈ പോസ്റ്റിന്‍ വല്ല ഇന്‍സ്പിരേഷന്സുമുണ്ടോ?
പെണ്‍കൊടീടെ അപ്പൂപ്പനും പിരീടെ അമ്മൂമ്മേം തമ്മിലറിയോ അവോ...
ന്തായാലും ഓര്‍മ്മകളിലൂടെയെങ്കിലും ഇവര്‍ ജീവിച്ചിരിക്കുന്നൂ!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...
This comment has been removed by the author.
ഗീത said...

നാം കൊടുക്കുന്നതേ നമുക്കും കിട്ടുകയുള്ളു.
നാം കൊടുക്കുന്നതു തന്നെ നമുക്കും തിരിച്ചു കിട്ടും.

ആയകാലത്ത് സ്നേഹോം ബന്ധോം ഒക്കെ പണം നോക്കി. ആവതില്ലാതവുമ്പോള്‍ മാത്രം രക്തബന്ധങ്ങളെക്കുറിച്ചൊക്കെ ഓര്‍ക്കുന്നു ചിലര്‍.
നാണി അമ്മൂമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടേ.
പിരിക്കുട്ടീ നല്ല പോസ്റ്റ്.

മാണിക്യം said...

നാണി അമ്മൂമ്മ
സ്വര്‍ഗത്തില്‍ തന്നെയാകും
ദൈവത്തിനു ഏറ്റവും അടുത്ത് ..... !!
നല്ല പോസ്റ്റ് ! വയിച്ചിട്ട് നാണിയമ്മൂമ്മ
മനസ്സില്‍ നിന്ന് പോകുന്നില്ല..

ബഷീർ said...

നന്നായി എഴുതി പിരി...

Tince Alapura said...

വാർദ്ധ്യകയത്തിന്റെ ഗ്രെഹതുരത്വം ചിന്തകളുടെ കരിമ്പാറ കെട്ടുകള്‍ക്കും മുകളില്‍ എവിടെയോ കാണമറയത്ത് എല്ലാവരെയും ഒരു പോലെ വീക്ഷിച്ചുകൊണ്ട്‌ നിലയുരപ്പിചിരിക്കുന്നു ; അതിന്റെ സ്പര്‍ശം ഏല്‍ക്കാതെ മരിക്കണമെങ്കില്‍ അത് ബാഗ്യമല്ല പകരം മരണം നേരത്തെ അവനെ അല്ലെങ്കില്‍ അവളെ റാന്ച്ചണം ; അതിനെ ആണല്ലോ അകാല മരണം എന്ന് വിശേഷിപ്പിക്കുന്നത് , എന്നാലും ഈ സത്യം അറിയാമെന്കിലും എല്ലാവരും ചിന്തിക്കുന്നത് ; തനിക്കു ഇങ്ങനെ ഒരു കാലം ഇല്ല എന്നാണു എല്ലാം കാണുന്നവന്‍ എല്ലാവരെയും ഒരേ പോലെ വിധിക്കും . പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതുക

:: niKk | നിക്ക് :: said...

“നാം കൊടുക്കുന്നതെ നമുക്കു തിരിച്ചു കിട്ടു അല്ലെ“

അല്ല...അതൊരിക്കലും അങ്ങിനെയല്ല...

yousufpa said...

കയ്യില്‍ പലതും വച്ചിട്ടായിരുന്നോ ഈ തരികിടയെല്ലാം കളിച്ചോണ്ടിരുന്നത്.
ബ്ലോഗിലെ പരിചയസമ്പന്നര്‍ അറിയിച്ച പോലെ ഘണ്ടിക തിരിച്ചെഴുതിയാല്‍ നന്നായിരിക്കും. വായനാശീലം വര്‍ദ്ധിപ്പിച്ചാല്‍ ആശയങ്ങള്‍ക്കും എഴുത്തിന്റെ ശൈലിക്കും പുരോഗതി ഉണ്ടാകും.

എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്.