Friday, August 22, 2008

എന്റെ ലോഡ് ഷെഡിംഗ് പിരി ചിന്തകള്‍




പ്രിയ കൂട്ടുകാരെ നിങ്ങള്‍ എല്ലാവരും ലോഡ് ഷെഡിംഗ് ആസ്വദിക്കുന്നുണ്ടോ ? ഞാന്‍ ലോഡ്
ഷെഡിംഗ് ഇല്ലാതെ എന്ത് ആഘോഷം എന്ന മാനസികാവസ്ഥയിലാണ് .......... ആ സമയത്തു
അമ്മക്ക് സീരിയലിനെ കുറിച്ചുള്ള ആശങ്ക ആയിരിക്കും ..... ഞാന്‍ ഈ വക സീരിയല്‍
മഹാമഹത്തില്‍ പങ്കെടുക്കാത്തത്‌ കൊണ്ടു എനിക്കതിന്റെ ആവലാതികള്‍വേവലാതികള്‍
അറിയത്തില്ല ..... ഞാന്‍ എപ്പോളും ഇപ്പോള്‍ തിരക്കില്‍ തന്നെ ദൈവമേ ഞാന്‍ എങ്ങനെ ഈ
തിരക്കില്‍ അകപെട്ടു എന്ന് ഇടയ്ക്ക് ആലോചിക്കും ..പഠിക്കുമ്പോള്‍ എപ്പോളും ഞാന്‍ തിരക്കില്ലാത്ത
കുട്ടി ആയിരുന്നു ... ഹോം വര്ക്ക് അല്ലാതെ ഒന്നും പഠിക്കില്ല ...പിന്നത്തെ പഠിപ്പൊക്കെ പരീക്ഷയുടെ
തലേ ദിവസം തലകുത്തിനിന്നു . അന്ന് വായിക്കാന്‍ ബുക്സ് എടുക്കാന്‍ ലൈബ്രറി യിലേക്ക് ഓടുമ്പോള്‍
അമ്മ ..പഠിക്കാനുള്ളത് വായിക്കനവള്‍ക്ക് നേരമില്ല ഓടുന്നുണ്ട് അവള്‍ ബുക്ക് എടുക്കാന്‍ എന്ന്
പറയും ... ഞാന്‍ എന്താണാവോ ഇങ്ങനെ ?ചമ്മി മഹാറാണി പഠിക്കുന്ന ബുക്കിനു മുന്‍പില്‍
തപസ്സിരിക്കുമ്പോള്‍ ഞാനും താപസ്സിലായിരിക്കും എം ടി യോ മാധവി കുട്ട്യോ എന്റൊപ്പം കാണും ...
പഠിക്കുന്ന പുസ്തകതിനോട് എനിക്ക് അലര്‍ജി ആണ് അത് മാര്‍ക്ക് കിട്ടാന്‍ പഠിക്കുന്നു എനിക്കപ്പോള്‍
ഇഷ്ടം കഥയോടും നോവലിനോടും ആയിരുന്നു ....ഇന്നിപ്പോള്‍ ആ എനിക്ക് ഒരു ബുക്ക് വായിക്കാന്‍
ഒരു വേണം ഇപ്പോള്‍ നോവലുകള്‍ അല്ല ഞങ്ങളുടെ ഒരു നല്ല ക്ലയന്റ് നല്ല പുസ്തകങ്ങള്‍
തരും നല്ല ചിന്തകള്‍ തരുന്ന ബുക്കുകള്‍ പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടപ്പോള്‍ അതും എന്നെ ഒരു
വായനക്കാരിയാക്കി .ഇപ്പോള്‍ കറന്റു പോകുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഒന്നും മിണ്ടാതെ
നിശബ്ധയായിരിക്കും അല്ലെങ്കില്‍ മഴ ഉള്ളപ്പോള്‍ ഇരുട്ടത്ത്‌ പെയ്യുന്ന മഴകണ്ടിരിക്കും ഓല വീടിന്റെ ആ
ഓല തുമ്പിലൂടെ വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാനെന്നറിയാമോ പണ്ടു ഞാന്‍ അതില്‍
കടലാസ്സ്‌ വന്ചികള്‍ ഉണ്ടാക്കി കളിക്കുമ്പോള്‍ ആ വന്ചിയില്‍ യാത്രക്കരനാക്കി ഉറുംബിനെ
പിടിച്ചിടും അപ്പോള്‍ ഞാന്‍ വിചാരിക്കും ഈ മഴ നൂലുകള്‍ ആ ഉറുമ്പുകള്‍ക്ക് വെള്ളച്ചാട്ടം
കുറച്ചു സമയത്തു മാത്രമുള്ള വെള്ള ചാട്ടം ,മഴ കാണാന്‍ ഒറ്റക്കിരിക്കുമ്പോള്‍ അമ്മ വന്നു ഇടയ്ക്ക് ചില
പരതൂഷണങ്ങള്‍ പറയും അതും കേട്ടിരിക്കാനും ഒരു സുഖം ഉണ്ട് അത് പുറത്തു കാണിക്കാതെ ഞാന്‍
പറയും അമ്മക്ക് അമ്മയുടെ കാര്യം നോക്കിയാല്‍ പ്പോരെ നോനിയും പറഞ്ഞു നടന്നോ പിന്നെ
ഞാന്‍ നോനി ഒന്നും പറയാറില്ല ഉള്ള കാര്യങ്ങളെ പറയുന്നുല്ലുന്നു ....ഓക്കേ ഞാന്‍ സമ്മതിച്ചു
കൊടുക്കും പിന്നെ ബഹളങ്ങള്‍ ഇല്ലാത്ത ചീവിടിന്റെ ഒച്ച മാത്രം കേള്ക്കുന്ന ഒരു സമയം ഇപ്പോള്‍
ലോഡ് ഷെഡിംഗ് സമയം മാത്രം ഞങ്ങള്‍ക്കിപ്പോള്‍ ബഹളങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല
എന്നായിട്ടുണ്ട് അടുത്ത് മെയിന്‍ റോഡ് ,പിന്നെ തൊട്ടടുത്ത്‌ ഐസ് പ്ലാന്റ് ഇതില്‍ രണ്ടും ഇല്ലാത്ത
അവസ്ഥ ആ ഭീകരമായ നിശ്ശബ്ദത എനിക്കിഷ്ടമല്ല ആര്ക്കും അതെന്തോ വളരെ ഭയാനകം
ആണ് ..നിശ്ശബ്ദത അര മണിക്കൂര്‍ നല്കുന്ന സര്‍ക്കാരിനു നന്ദി ആ അര മണിക്കൂര്‍ ഞങ്ങള്‍ക്ക്
നിശ്ശബ്ദത ആസ്വധിക്കല്ലോ .... പിന്നെ പാട്ടു കേള്‍ക്കും ബഹളങ്ങള്‍ ഇല്ലാത്ത "ശരറാന്തല്‍ പൊന്നും
പൂവും വാരിചൂടും " "മഞ്ഞില്‍ കുറുകുന്ന " "അല്ലിയിളം പൂവോ ഇല്ലി മുളം തേനോ " "പുളിയിലഖ്‌ാരയൂലും
പുടവ ചുറ്റി " ഈ വക പാട്ടുകള്‍ കേള്‍ക്കും നല്ല രസമാണ് അങ്ങിനെ ഇരിക്കാന്‍ കറന്റ് വരുമ്പോള്‍ ഭീമാകാരന്‍ മെഴുകുതിരിയെ ഞാനും ശിവ (ചേച്ചിയുടെ മകന്‍ )യും ഊതി കെടുത്തി "ഹാപ്പി ബര്‍ത്ത്
ഡേ ടൂ യു " പാടി ഞാന്‍ ഫുഡ് അടിക്കാന്‍ പോകും പിന്നെ പത്തു മണി ആകാതെ എന്റെ കയ്യില്‍
റിമോട്ട് കിട്ടില്ല ഇടി മുഴക്കി ആരംഭിക്കുന്ന സീരിയല്‍ മഴ ഭക്തിസാന്ദ്രമായി അവസാനിച്ചാല്‍ എനിക്ക് പാട്ടുംചിരിക്കുടുക്കേം കാണാം അര മണിക്കൂര്‍ അതിന് ശേഷം ആണ് വായന ... പന്ത്രണ്ടു
maniyaakum ഉറങ്ങാന്‍ ഒരു ബ്ലോഗില്‍ ഉറങ്ങാന്‍ ഉള്ള വഴികള്‍ വായിച്ചു ഉറക്കം വരുമ്പോള്‍ ഉറങ്ങിയാല്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുമോ ആവോ ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നു അഞ്ചു മിനിട്ട് കഴിഞ്ഞാല്‍ ഉറങ്ങും പിന്നെ ആറു മണി വരെ കണ്ണ് തുറക്കില്ല എല്ലാവര്ക്കും അത്രേംസമയം എന്നെ കൊണ്ടു സമാധാനം കൊടുക്കാന്‍ കഴിയുന്നുണ്ട്
നോനി മീന്‍സ് പരദൂഷണം ''
പിന്നെ ഈ സീരിയലുകളില്‍ നായികമാര്‍ക്കാനല്ലേ നായകന്മാരെക്കാള്‍ സാമര്‍ത്ഥ്യം, എന്തോ എനിക്കങ്ങനെ തോന്നി ആണുങ്ങള്‍ പൂച്ചകളെ പ്പോലെ പെണ്ണുങ്ങള്‍ പുലികളും ....

Wednesday, August 13, 2008

എല്ലവര്‍ക്കും പിരിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍ .........







എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍













..........ജയ് ഹിന്ദ്‌ വന്ദേമാതരം ...........




ഓര്‍ക്കുക നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പോലും

ത്യജിച്ച ആ ധീര രക്തസാക്ഷികളെ ........




"ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ......





കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു

ഞരമ്പുകളില്‍ ................"




(അക്രമ രാഷ്ട്രീയംഅവസാനിപ്പിക്കുന്നതിനായി ഈ അവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു )