Friday, August 13, 2010

Monday, June 28, 2010

എന്റെ പൂന്തോട്ടത്തിലെ മഴക്കാലമാലാഖകള്‍ ..........


എല്ലാ ബൂലോകര്‍ക്കും എന്റെ നമസ്ക്കാരം ......
കുറെ നാളായി ഒരു പോസ്റ്റ്‌ ഒക്കെ ഇട്ടിട്ടു .......
ഇത് വഴി വന്നു ഒരു പോസ്ടിടാന്‍ എന്റെ മടി സമ്മതിക്കുന്നില്ല .....
ജോലിക്കിടയിലെ ഇടവേളകളില്‍ ആണ് ഞാന്‍ ഒരു പോസ്റ്റ്‌ ഒക്കെ തട്ടിക്കൂട്ടുന്നെ
അതില്‍ കുറെ സ്പെല്ലിംഗ് മിസ്ടെക്കും ......


പിന്നെ ഇന്നിപ്പോള്‍ ഒരു കുഞ്ഞു പോസ്ടിടാനാ വന്നത് ..ഒരു ദിവസം രാവിലെ മുറ്റം അടിക്കാന്‍ (മഴക്കാലം ആയാല്‍ സുഖം ആണ് ആഴ്ചയില്‍ ഒരിക്കല്‍ മുറ്റം അടിച്ചാല്‍ മതി )ചൂലുമായി ഇറങ്ങിയപ്പോള്‍ ആണ് എന്റെ കുഞ്ഞു പൂന്തോട്ടത്തിലെ ഈ രണ്ടു അതിഥികളെ കണ്ടത് .നല്ല ഭംഗിയുള്ള കൂണുകള്‍ അടുത്ത് ചെന്നപ്പോള്‍ രൂക്ഷമായ ഒരു ഗന്ധം ....എങ്കിലും മൊബൈലില്‍ രണ്ടു മൂന്നു ഫോട്ടോസ് എടുത്തു ......നോക്കിക്കേ
എനിക്കീ ബോട്ടണി ഒന്നും അറിയാന്‍ വയ്യ അതുകൊണ്ട് സയന്റിഫിക് നെയിം ഒന്നും അറിയത്തില്ല ....നിങ്ങള്‍ ആരെങ്കിലും ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ ? എനിക്കിത് കണ്ടിട്ട് പുറം തിരിഞ്ഞു നില്‍ക്കുന്ന മാലാഖ മാരെ പ്പോലെ തോന്നി ഞാന്‍ ആദ്യമായ ഇത്തരം ഒരു കൂണിനെ കാണുന്നത്




ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ പിറ്റേന്ന് അതാകെ ഒടിഞ്ഞു തൂങ്ങി മറിഞ്ഞു കിടന്നിരുന്നു അടുതുതന്നെ കാച്ചില്‍ കിഴങ്ങ് പോലത്തെ ഉരുണ്ട ഒരു സാധനം കണ്ടു അതില്‍ നിന്ന് പിറ്റേന്ന് ഒരു കൂണ് കൂടി മുളച്ചു വന്നു ..(അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എഴുന്നേറ്റപ്പോള്‍ നേരം വൈകി അതിനിടയിലായിരുന്നു ഓടിച്ചൊരു പരിശോധന )





ഈ പാട്ടൊന്നു കേട്ട് നോക്കൂ ...............

http://www.box.net/shared/psbu0gmv8v