Showing posts with label ഓര്‍മകള്‍ ഓര്‍മകള്‍. Show all posts
Showing posts with label ഓര്‍മകള്‍ ഓര്‍മകള്‍. Show all posts

Wednesday, May 21, 2008

മങ്ങയണ്ടി പായസ പിരിയിളക്കം


പിന്നെ നഴ്സറി കഥ പറഞ്ഞപ്പോള ഓര്‍ത്തത്...........ഒരു വലിയ സംഭവം നടന്നു മഞ്ഞളിപ്പള്ളി നഴ്സറിയിൽ പഠിക്കുമ്പോൾ എന്‍റെ ഒരേയൊരു ചേട്ടനാണ് ഇതിലെ വില്ലന്‍ അവന്‍ അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്നു ഞാന്‍ പാവം കുട്ടി ,ചേച്ചിയും ചേട്ടനും സ്കൂളില്‍ പോകുമ്പോള്‍.....അടുത്ത വീടിലെ ഷാനിബ യെയും വിളിച്ചു ഇങ്ങനെ കരയുമായിരുന്നു ......... അന്ന് എന്നില്‍ ഒരു കവിഹൃദയം ഉണ്ടയിരു‌നു........... "അയ്യോ ശനിബാ ഓടി വായോ ..... കളിക്കാന്‍ ആരുമില്ലേ ..... ഏട്ടനും ചേച്ചിയും സ്കൂളില്‍ പോയേ ....." ഇതായിരുന്നു ആദ്യത്തെ സൃഷ്ടി ....(എന്‍റെ ഓര്‍മയിലുള്ളത്) പിന്നെ ഇതൊന്നുമാല്ലട്ടോ പറയന്‍ വന്നത് പണ്ടൊക്കെ (ഇപ്പോളും ഉണ്ട് ) മാങ്ങയണ്ടിയുടെ പരിപ്പുകൊണ്ട് പായസം വെക്കുയിരുന്നു.....നല്ല രസമാന്ട്ട അതിന്.എല്ലാവര്കും പ്രത്യേകിച്ച് എനിക്ക് അത് വളരെ ഇഷ്ടമാന്യിരുന്നു.അങ്ങിനെ ഒരു ദിവസം അമ്മ അതുണ്ടാക്കി വെച്ചു അപ്പോള്‍ കുമാരന്‍ മാമന്‍ വന്നു......... മാമന് കൊടുക്കാന്‍ അമ്മ പത്രത്തില്‍ എടുത്തു ചൂടാറാൻ ടേബിള്‍ ഫാനിന്റെ താഴെ കൊണ്ടു വച്ചു..അതിനൊപ്പം തന്നെ എനിക്കും  ചേട്ടനും എടുത്തു...ടീ സ്പൂണ്‍ മാമന്റെ പാത്രത്തിൽ ഉണ്ടായിരുന്നു  ഞാനും ചേട്ടന് ഒരുമിച്ചു ടീ സ്പൂണ്‍ എടുക്കാന്‍ അടുക്കളയിലേക്കു ഓടി ഞാനായിരുന്നു സ്വല്പം മുന്നില്‍ അവിടെ ടീസ്പൂണ്‍ ഒരെണ്ണം മാത്രമെ കാണാന്‍ ഉണ്ടായിരുന്നുള്ളു ഞാന്‍ അതെടുകാന്‍ കൈ നീട്ടിയതും  ഒരു തട്ടുകിട്ടിയതും മാത്രമെ ഓര്‍മ ഉള്ളു പിന്നെ "വീണു കിടപ്പിതൂ ധരണിയില്‍ "എന്നപോലെ ഞാന്‍ ചെന്നു വീണതോ  മാങ്ങണ്ടി പായസത്തില്‍ അവിടെ ഒരു വലിയ പാത്രത്തില്‍ അമ്മ പായസം ചൂടാറാൻ  ഒഴിച്ച് വച്ചിട്ടെ ഉണ്ടായിരുന്നുള്ളു.എന്‍റെ കുഞ്ഞു കല്‍ ആ തിളച്ച പായസത്തില്‍ അകപ്പെട്ടു .......മാമന്‍ വന്നു പോകിയപ്പോള്‍ തുടമുതല്‍ പാദം വരെ പൊള്ളി .അയ്യോ അച്ചാ എന്ന് വിളിച്ചു കരച്ചില്‍ തുടങ്ങി അന്നൊക്കെ ഞാന്‍ അമ്മയെ അല്ല അച്ഛനെ വിളിച്ചേ കരയു ...പിന്നെ അമ്മ കുറെ നേരം എന്‍റെ കാല്‍ വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.....പിന്നെ ഹോസ്പിറ്റലില്‍ പോയി മര്നുന്നൊക്കെ വാങ്ങി പിന്നെ ഡെയിലി കുത്തി വെക്കാന്‍ പോകും ഒരു കമുകിന്‍ പാള പോലത്തെ ബലൂണ്‍ പോലായി എന്‍റെ കാല്.അത് പോകുന്നത്  വരെ ഞാന്‍ അനുഭവിച്ച ആ അസഹനീയമായ സുഖം ഇപ്പോളും ആലോചിക്കുമ്പോള്‍ കുളിര് കോരും പിന്നെ എന്‍റെ      ചേട്ടന് കിട്ടിയ ചീത്ത യെ പറ്റി ആലോചികുമ്പോള്‍ ഒരു സമാധാനം.ഇപ്പോളും ഉണ്ട് ആ പാടുകള്‍ എന്‍റെ കാലില്‍ പുള്ളിപുലി പോലെ...പാവം ഞാന്‍ അല്ലെ ?


കുറിപ്പ് : പിന്നീട് ഇതു വരെ ഈ പായസം കുടിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല പിന്നെ അത് കൊണ്ടുഎന്‍റെ അമ്മ ഒരു അപ്പം ഉണ്ടാക്കും അതും നല്ല tasty ആണ് ട്ടോ