Friday, June 19, 2009

മയില്‍പ്പീലി ....



അമ്മയോടൊപ്പം ബസ്സില്‍ ഇരിക്കുമ്പോള്‍ കുട്ടിയുടെ ആലോചന മുഴുവന്‍ ഇനിയും കുറെ നേരം ബസ്സില്‍
ഇരിക്കാന്‍ പറ്റുമോ എന്നതായിരുന്നു ...... അമ്മ പറഞ്ഞ ആ സ്ഥലം ആദ്യമായിട്ട് കേള്‍ക്കുകയാണ് അമ്മ അവിടെയാണ് പഠിച്ചതും കുറെനാള്‍ താമസിച്ചതും എല്ലാം അത്രേ .... അച്ഛന്‍ ഇന്നലേം പറയുന്നതു കേട്ടു അവിടെ പ്പോയി വരാന്‍ അമ്മ പോകുമ്പോള്‍ എല്ലാം തന്നെ മാത്രമെ കൊണ്ടു പോകാറുള്ളൂ അത് ചിലപ്പോള്‍ ബസ്സില്‍ തനിക്ക് പൈസ എടുക്കെണ്ടല്ലോ എന്ന് കരുതിയാകും അമ്മ പക്ഷെ സന്തോഷത്തില്‍ ആയിരുന്നില്ല അതിനു അമ്മയെ താന്‍ ഈ കാലത്തിനിടയില്‍ സന്തോഷത്തോടെ എന്നെങ്കിലും കണ്ടിട്ടുണ്ടോ ?ഇല്ല ...ഒരിക്കലും കണ്ടിട്ടില്ല കളിപ്പാട്ടം പോലെ ആണ് തന്റെ അമ്മ ആരൊക്കെയോ ജീവനോടെ
ഇരിക്കുന്നത് കാണാന്‍ വേണ്ടി മാത്രം ജീവിക്കുന്നു ..അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ കുട്ടി
ചോദിച്ചു ആരുടെ വീട്ടിലേക്കാ അമ്മെ പോകുന്നെ ??അമ്മ എന്തോ ബന്ധം ഒക്കെ പറഞ്ഞു കുട്ടിക്കതു
മനസ്സിലായില്ല വേഗം, മനസ്സിലാക്കി എടുക്കാവുന്ന ബന്ധങ്ങള്‍ അല്ലാതെ ആലോചിച്ചു വിഷമിച്ചു ബന്ധം
കണ്ടെത്താന്‍ കുട്ടിക്ക് കഴിഞ്ഞില്ല , അവളതിനു ശ്രമിച്ചില്ലഅമ്മേടെ ബന്ധത്തിലെ ആരുടെയോ
അടുത്തേക്കാണ് യാത്ര



അമ്മക്ക് ബന്ധങ്ങള്‍ ഇല്ല എന്ന് തന്നെ അമ്മ എപ്പോളും പറയുമായിരുന്നു ആകെ ഒരു
മകള്‍ അച്ഛന്‍ അമ്മക്ക് നഷ്ടമായത് രണ്ടാം വയസ്സിലോ മറ്റോ ആണ് അച്ഛന്‍ ഒറ്റ മകന്‍ അമ്മേടെ അച്ഛമ്മ മാത്രം ആ വീട്ടില്‍ അച്ഛന്‍ മരിച്ചതോടെ അമ്മയുടെ അമ്മ സ്വന്തം വീട്ടിലേക്കു പോയി .പിന്നെ അമ്മ കഷ്ടപ്പാടുകളില്‍ ആണ് ജീവിച്ചത് അമ്മേടെ അമ്മഅടുത്ത സ്കൂളില്‍ കഞ്ഞി വെക്കാന്‍ പോയും അടുത്ത വീട്ടിലെ അടുക്കള പ്പണി ചെയ്തും ആണ് ജീവിച്ചത്‌ അമ്മയെ കൊണ്ട് അമ്മാവന്റെ വീട്ടിലെ
ജോലികള്‍ എല്ലാം ചെറുപ്പത്തിലെ ചെയ്യിക്കും അമ്മയുടെ അമ്മേടെ സ്വര്‍ണം (അമ്മൂമ്മയ്ക്ക്‌ പത്തു
പവന്‍ അന്ന് സ്ത്രീധനം ആയി കൊടുത്തിരുന്നു അന്നത് വളരെ വലുതായിരുന്നു അത്രേ )മുഴുവന്‍ മൂത്ത
അമ്മാവന് കൊടുത്തു അമ്മൂമ്മ പാവം അമ്മക്ക് ഒന്നും കൊടുത്തില്ല പത്താം ക്ലാസ്സു വരെ അമ്മ പഠിച്ചു
ഇതിനിടയില്‍ അമ്മേടെ അമ്മക്ക് പനി വന്നു മാനസിക നില തകരാറിലായി .പിന്നെ അമ്മയെ തല്ലും
ഉപദ്രവിക്കും അമ്മൂമ്മയ്ക്ക്‌ നാല് ആങ്ങളമാര്‍ ഉണ്ടായിരുന്നു അമ്മൂമ്മ മൂത്ത ആങ്ങളയുടെ ഒപ്പം
ആയിരുന്നു താമസം അമ്മായിയുടെയും മക്കളുടെം പീഡനങ്ങള്‍ എല്ലാം കൂടി വന്നപ്പോള്‍ അച്ഛമ്മ വന്നു
അമ്മയെ അച്ഛന്റെ വീട്ടിലേക്കു കൊണ്ട് പോയി പിന്നെ അമ്മ അവിടെ ആണ് കുറച്ചു സന്തോഷത്തില്‍
കഴിഞ്ഞിരുന്നത് ഇതിനിടയില്‍ അച്ചമ്മേടെ ബന്ധുവായ കുട്ടിയുടെ അച്ഛന്‍ അവിടെ വന്നു അമ്മയെ
ഇഷ്ടമായി കല്യാണം കഴിക്കുന്നത്‌ കോലാഹലം ആയിട്ടായിരുന്നു കല്യാണം അച്ഛന്റെ ബന്ധുക്കള്‍ക്ക്
സമ്പത്തും സഹോദരങ്ങളും ഇല്ലാത്ത അമ്മയെ കെട്ടിക്കൊണ്ടു വരുന്നതില്‍ ഒട്ടും താല്പര്യം ഇല്ലായിരുന്നു
അച്ഛനെന്ന കൊമ്പന്‍ മീശക്കാരനെ അമ്മക്ക് പേടി ആയിരുന്നു പിന്നെ പല ഇടപെടലുകള്‍ മൂലം അമ്മക്ക് സമ്മതിക്കേണ്ടി വന്നു ദുരിതപര്‍വ്വം അങ്ങനെ ആരംഭിച്ചു അമ്മായി അമ്മ പോരും അച്ഛന്റെ
തോന്ന്യാസങ്ങളും അമ്മയെ തളര്‍ത്തി മൂന്ന് പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി ഇപ്പോളും അവര്‍ക്ക് വേണ്ടി
ജീവിക്കുന്നു ....



അമ്മ പറഞ്ഞ കഥകള്‍ കുട്ടി ആലോചിച്ചു കൊണ്ടിരുന്നു ....

ഇതില്‍ ഒന്നും കേള്‍ക്കാത്ത ബന്ധുവിന്റെ വീട് എവിടെയാണോ എന്തോ?
അമ്മ കൈ പിടിച്ചു വലിച്ചപ്പോള്‍ ആണ് കുട്ടി എത്തിയത് അറിഞ്ഞത് അമ്മെ ഇനീം ബസില്‍ കയറണോ ?? എന്ന ചോദ്യത്തിന് അമ്മ മൂളി ക്കൊണ്ടിരുന്നു ...അമ്മയുടെ മനസ്സില്‍ എന്താണാവോ ?അവിടെ നിന്നും ബസ്‌ കയറാന്‍ കാത്തു നിന്നപ്പോള്‍ കടയില്‍ കണ്ട ഫൈവ് സ്റ്റാര്‍ വാങ്ങി തരുമോ എന്ന ചോദ്യവും അമ്മ കേട്ടില്ലഅമ്മ അങ്ങിനെയാണ് പറ്റാത്ത ഒരു കാര്യത്തിനും ചോദിച്ചാല്‍ മറുപടി പറയില്ല ...ചമ്മുവിനു എന്ത് സുഖമാ പാപ്പന്‍ എല്ലാ ദിവസവും വരുമ്പോളും ഫൈവ് സ്റാര്‍ കിട്ടും ....



.അപ്പോളേക്കും കുട്ടിയെ അമ്മ
അടുത്ത ബസ്സില്‍ കയറ്റിയിരുന്നു കുട്ടിക്ക് മിട്ടായി കിട്ടാതെ പോയ സന്തോഷം തിരികെ വന്നു വീണ്ടും യാത്ര ചെയ്യാമല്ലോ ....ബസില്‍ കുട്ടിക്ക് ഇരിക്കാന്‍ സീറ്റ്‌ കിട്ടി ബസ്‌ പോകുന്ന വഴികള്‍ കണ്ടപ്പോള്‍ ഇരിങ്ങാലക്കുടയിലേക്ക് ക്വിസ് മത്സരത്തിനു ടീച്ചറുടെ ഒപ്പം കഴിഞ്ഞകൊല്ലം ആദ്യംമായി പോയ സ്ഥലമാണെന്ന് അമ്മയോട് പറഞ്ഞു അപ്പോളേക്കും അമ്മ ഇറങ്ങാനായി എന്നുപറഞ്ഞ്‌ വലിച്ചിറക്കി നാരായണമംഗലം എന്നാണത്രേ ആ സ്ഥലത്തിന്റെ പേര് കുറെ നടക്കണോ അമ്മെ ?വേണ്ട എന്ന് മറുപടി പറഞ്ഞു അമ്മ ....
ഇത്തിരി നടന്നപ്പോളെക്കും വീട് കണ്ടു റോഡ്‌ സൈഡില്‍ തന്നെ വലിയ ഒരു രണ്ടുനില
വീട് ...അമ്മക്ക് ഇത്രേം കഴിവുള്ള ബന്ധുക്കള്‍ ഉണ്ടോ എന്ന് ഓര്‍ത്തു അവള്‍ , ആ വീട്ടിലേക്കു കടന്നു
ചെല്ലുമ്പോള്‍ മുറ്റത്തു വലിയ ഒരു കണിക്കൊന്ന മരം നിറയെ പൂത്തുലഞ്ഞു നിന്നിരുന്നു അതില്‍ നിന്ന്
പൂക്കള്‍ കുഞ്ഞു കാറ്റില്‍ മുറ്റത്തേക്ക്‌ വീണു കൊണ്ടിരുന്നു ....അമ്മയെ കണ്ടപ്പോള്‍ അവിടെ നിന്ന ഒരു
ചേച്ചി അകത്തേക്ക് പോയി ...പിന്നാലെ വന്ന ഒരു സ്ത്രീ ചോദിച്ചു മീനാക്ഷിടെ മകളല്ലേ ??? അമ്മ
അതെ എന്ന് തലയാട്ടി അമ്മായി ഇല്ലേ ? എന്ന് ചോദിച്ചു അമ്മ കുളിക്കുകയാ ഇപ്പോള്‍ വരും
ഇരിക്കാന്‍ കൂടി പറയാതെ ആ സ്ത്രീ അകത്തേക്ക് പോയി ..... കുറച്ചു നേരം നിന്നു കഴിഞ്ഞപ്പോള്‍
തടിച്ചു ഒരു അറുപതു വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ കുളി കഴിഞ്ഞു സുന്ദരിയായ സെറ്റ് മുണ്ടൊക്കെ
ഉടുത്തു സുന്ദരി ആയ ഒരു അമ്മൂമ്മ വന്നു . അവര്‍ അകത്തേക്ക് വരാന്‍ പറഞ്ഞു അവരുടെ പിന്നാലെ അവരുടേമുറിയിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ കുട്ടിക്ക് അത്ഭുതം തോന്നി നല്ല ഭംഗി ഉള്ള കൃഷ്ണന്റെ വിഗ്രഹവും അതിനുമുകളില്‍ കുറെ മയില്‍ പീലികള്‍
നിറഞ്ഞു നില്‍ക്കുക്കുണ്ടായിരുന്നു ...




ഒരു മയില്‍ പീലിയുടെ തിളങ്ങുന്ന ഒരു മയില്‍പ്പീലി കണ്ണ് പുസ്തകത്തില്‍
സൂക്ഷിക്കുന്ന കുട്ടി തങ്ങള്‍ കൂട്ടുകാരിമാരുടെ ഇടയിലെ രാജകുമാരി ആയിരുന്നു . അമ്മ അവിടെ ഇരുന്നു ആ അമ്മൂമ്മയോട് തന്റെ പരാധീനതകളുടെ കെട്ടഴിക്കുകയായിരുന്നുഅതിനിടയില്‍ ആ അമ്മൂമ്മ പറഞ്ഞ ഒരു മാത്രം കുട്ടി കേട്ടു ."ഈ വക ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകാന്‍ മകനോ വീട്ടുകാര്‍ക്കോ ഇല്ല ;പിന്നെ ഞാനെങ്ങനെ അവനോടു സഹായിക്കാന്‍ പറയും " .കുട്ടിയുടെ കണ്ണുകള്‍ മയില്പ്പീലിയില്‍ ആയിരുന്നു അത്രയും നേരം ഇതു കേട്ടപ്പോള്‍ ആകെ എന്തോ അസ്വസ്ഥത തോന്നി ..അമ്മ എന്നാല്‍ ശരി ഇറങ്ങട്ടേഎന്ന് പറഞ്ഞു കുട്ടിയുടെ കൈ പിടിച്ചു കൊണ്ടു പോകുമ്പോളും കുട്ടിയുടെ മനസ്സില്‍ ആ കിട്ടാത്ത മയില്പ്പീലികള്‍ ആയിരുന്നു അമ്മയുടെ മനസ്സില്‍ അപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന വഴക്കിനെ കുറിച്ചുള്ള ആശങ്കയും ......

Monday, May 4, 2009

പിരിക്കുട്ടിയുടെ ഒന്നാം പിറന്നാള്‍




എന്റെ ബ്ലോഗ്ഗിനും ഒരു വയസ്സാകാന്‍ പോകുന്നു എന്റെ പിറന്നാള്‍ തന്നെ ഞാന്‍ ആഘോഷിക്കാറില്ല പിന്നല്ലേ ബ്ലോഗ്ഗിന്റെ പിറന്നാള്‍ .... മലയാള മാസത്തില്‍ പിറന്നാള്‍ വരുന്നതു കൊണ്ടു ഞാന്‍ മിക്കപ്പോഴും എന്റെ പിറന്നാള്‍ അറിയാറില്ല അല്ലെങ്കിലും ഒരു പിറന്നാളിലോക്കെ എന്തിരിക്കുന്നു അല്ലെ ? ഭൂമിക്കു ഭാരമായി ഒരു ജന്മം കൂടി വന്നു ചേര്‍ന്നതിന്റെ ഓര്മ പുതുക്കാന്‍ ..... ബ്ലോഗ്ഗില്‍ ഞാന്‍ ഒരു പോസ്റ്റു പോലും മര്യാദ ക്ക് ഇട്ടിട്ടില്ല ഓരോ കോമാളിത്തരങ്ങള്‍ എന്നെ എനിക്ക് തന്നെ തോന്നുന്നുള്ളൂ എന്റെ പോസ്റ്റുകള്‍ കണ്ടിട്ട് ...



എന്നാലും ഇപ്പോള്‍എനിക്ക് നല്ല നല്ല ബ്ലോഗ്ഗുകള്‍ ഒക്കെ വായിച്ചു വായിച്ചു നന്നായി എഴുതണം എന്ന് തോന്നി തുടങ്ങി പിന്നെ എല്ലാവരും നന്നായി എഴുതാനും പറയുന്നു എനിക്കിങ്ങനെ എഴുതി ശീലമില്ലാത്തതിനാല്‍ വര്ത്തമാനം പറയുന്ന പോലെയേ എഴുതാന്‍ പറ്റൂ നന്നായി എഴുതണം എന്ന് ഒരു തീരുമാനം എടുത്തിരുന്നു ... അതുകൊണ്ട് പുതു വര്‍ഷത്തില്‍ പുതുതായി ഒന്നും എഴുതാന്‍ പറ്റിയില്ല ... സമയവും തീരെ ഇല്ല ജോലി തിരക്കിനിടയിലുള്ള ഈ എഴുത്ത് തുടരാന്‍ ആകുമോ എന്നറിയില്ല എന്നാലും ഉള്ള സമയത്തിനിടയില്‍ കുഞ്ഞു കുഞ്ഞു പോസ്റ്റുകള്‍ ഇടാന്‍ ഞാന്‍ ശ്രമിക്കുന്നു ഈ ബൂലോഗത്തിന്റെ ഒരു ചെറിയ ഭാഗം ആകാന്‍ തന്നെ കഴിഞ്ഞത് ഭാഗ്യം ...


ബ്ലോഗിലെ പുലികളുടെ പോസ്റ്റുകള്‍ തന്നെ കാണുമ്പോള്‍ എന്റെ ഈ മണ്ടന്‍ പോസ്റ്റുകള്‍ക്ക്‌ കമന്റ് ഇടാനും ആരെങ്കിലും ഒക്കെ വരുന്നതില്‍ സന്തോഷം നിങ്ങളുടെ കമന്റുകള്‍ ഒക്കെ തന്നെ ആണ് വീണ്ടും എഴുതാനുള്ള പ്രചോദനം തരുന്നത് ബ്ലോഗ്ഗില്‍ന്റെ പിറന്നാള്‍ ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു ..... എന്നാലും എല്ലാവര്‍ക്കും എന്റെ നന്ദി .....ഒരു കൊല്ലം വരെ എത്തിയല്ലോ ബ്ലോഗ്ഗില്‍ പിന്നെ ദൈവത്തിനും എനിക്ക് ഇത്രേം സൗകര്യം ഒക്കെ ഉണ്ടല്ലോ നന്നായി എഴുതുന്ന ബ്ലോഗ് എന്താണെന്ന് അറിയാത്ത ഒരു പാടു പേരുണ്ട് ഈ ലോകത്ത് അവര്‍ക്കൊക്കെ അവരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ നമ്മുടെ ഈ ബൂലോകം ഇനിയും കൂടുതല്‍ ജനകീയമാകണം ...ഈ ബൂലോകത്ത് ഒരു കുഞ്ഞു പിരിക്കുട്ടി ആയി നിലനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു ഒപ്പം ദൈവത്തിനോട് നന്ദി പറയുകയും ചെയ്യുന്നു ... എല്ലാവരും സദ്യ കഴിച്ചിട്ട് പോയാല്‍ മതി കേട്ടോ ........






Sunday, April 12, 2009

വിഷുആശംസകളോടെ... പിരിക്കുട്ടി


എന്റെ പ്രിയപ്പെട്ട എല്ലാ ബ്ലോഗേര്‍സ്സിനും എന്റെ ഹൃദയം നിറഞ്ഞ


...........വിഷു ആശംസകള്‍ ........

കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്ന തൊടികളില്‍ നിന്നുയരുന്ന വിഷുപക്ഷിയുടെ പാട്ടു കേള്ക്കുന്ന....കണി ഒരുക്കാന്‍ കൂട്ടം കൂടിയിരുന്ന ,കൈനീട്ടം വാങ്ങാന്‍ കാത്തിരുന്ന .....വിഷുക്കാലം നമുക്കന്യമാകുമ്പോഴും ....

ഇന്നും മനസ്സില്‍ ആ നല്ല വിഷുക്കാലം സൂക്ഷിക്കുന്ന എല്ലാവര്ക്കും ഈ വിഷു ഐശ്വര്യവും നന്മകള്‍ നിറഞ്ഞതും ആകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ........................
സ്നേഹപൂര്‍വ്വം

പിരിക്കുട്ടി







Tuesday, December 30, 2008

യാത്ര മൊഴി ചൊല്ലി പ്പോകുന്ന ഈ വര്‍ഷത്തിനു ....





നചികേത് പറഞ്ഞ പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു .. വേണ്ടേ ഈ വര്ഷത്തെ യാത്ര അയക്കാന്‍എന്ന് എനിക്കും തോന്നി . ഈ വര്‍ഷം എനിക്ക് ധാരാളം സൌഹൃദങ്ങള്‍തന്നു .....പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടു ,അതിലൂടെ ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞുഓരോരുത്തരുടെ അനുഭവങ്ങളും കഥകളും സംസാരിക്കാതിരുന്നിട്ടു കൂടി എന്നെഅവരിലേക്ക്‌ അടുപ്പിച്ചിട്ടുണ്ട് .........
പിന്നെ ബ്ലോഗിലൂടെ ഒരുപാടു ഉപദേശങ്ങള്‍ കിട്ടി നന്നായി എഴുതാന്‍ .....
ഞാന്‍ ഒരു മടിച്ചി ആണ് അതുകൊണ്ട് സമയം എടുത്തിരുന്നു പാര തിരിക്കാനുംചിട്ടയോടും കൂടി എഴുതാനും ഒന്നും കഴിഞ്ഞിട്ടില്ല ...ഈ വരുന്ന കൊല്ലമെന്കിലുംഅങ്ങനെ ഒന്നിന് ശ്രമിക്കണം .....ഇത്രേം പറഞ്ഞാലൊന്നും തീരില്ല ഈ ബൂലോകത്തെ ക്കുറിച്ചും ബൂലോകരെ ക്കുറിച്ചും




എനിക്ക് എന്ത് സന്തോഷം ,,തരുന്നുന്ടെന്നോ ഈ ബ്ലോഗ് ഒറ്റക്കിരുന്നു ചിലപ്പോള്‍....ചിരിക്കാറുണ്ട് ചില അപാര പോസ്റ്റുകള്‍ വായിച്ചു... ഞാന്‍ വെറുതെ കുത്തിക്കുറിക്കുന്നമണ്ടത്തരങ്ങള് വായിച്ചു കമന്റ് ഇടുന്ന കുറച്ചു പേരുണ്ട് അവര്ക്കു എന്റെ പ്രത്യേക നന്ദി ....
കമന്റ് ഉണ്ടോന്നു ഇടയ്ക്ക് കേറി നോക്കുമ്പോള്‍ എനിക്ക് ചെറിയ സന്തോഷം നല്കുന്നനിങ്ങളുടെ വാക്കുകളെയും നിങ്ങളെയും ഞാന്‍ ഒരു പാടു സ്നേഹിക്കുന്നുണ്ട് ....പോകുന്ന ഈ വര്ഷം എനിക്ക് ഒരു കുഞ്ഞു നഷ്ടവും ഒരു പാടു നല്ലഅനുഭവങ്ങളും നല്‍കിയിട്ടുണ്ട് .....ഇടയ്ക്ക് ജോലിയുടെ ഇടവേളകളില്‍ ബ്ലോഗുമായി ഞാന്‍ അടുത്തതും ഇപ്പോള്‍എന്തൊക്കെയോ എഴുതാന്‍ പറ്റുന്നതും എല്ലാം ഒരു ഭാഗ്യമാണ് നഷ്ടങ്ങള്‍ ഉണ്ട് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആ വീര ജവാന്റെ നഷ്ടം ഒരു ചെറിയ ദുഖമാണ് മനസ്സില്  ...എന്തിനനെന്നറിയില്ല ഇടയ്ക്ക് അതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കയറുമ്പോള്‍ഞാന്‍ കരഞ്ഞു പോകും ....പിന്നെ സ്വകാര്യമായി കുഞ്ഞു കുഞ്ഞു നഷ്ട്ടപ്പെടലുകളും



പിന്നെ പിന്നെ ഒരു പാടു സന്തോഷങ്ങള്‍ തന്നു ഈ വര്ഷം
എന്റെ ചേച്ചിക്ക് ഒരു ഉണ്ണിക്കുട്ടന്‍ ഉണ്ടായി .....എന്റെ ചേട്ടന്‍
ദുബൈയിലേക്കുപോയിഎന്റെ അച്ഛന്‍ കാര്‍ ഒരു വാങ്ങി (ഗമക്ക് പറഞ്ഞതല്ലട്ടോഅത്ഓടിച്ചു കൊണ്ടു വന്നിട്ട് കഞ്ഞി വെക്കാന്‍ അതും ഒരു കുഞ്ഞു സന്തോഷം അല്ലെ ) പിന്നെഎന്റെ കൂടുകാരികള്‍ എല്ലാം കല്യാണം കഴിച്ചു ഞാന്‍ ചോദിക്കും അമ്മേ " അപ്പുറത്തെ
വീട്ടിലെ കൊച്ചിന് പതിനെട്ടായപ്പോലെക്കും വീടും പറമ്പും വിറ്റു കെട്ടിച്ചുഎന്നെ കെട്ടിക്കാന്‍ ഉള്ള ഭാവം ഒന്നും ഇല്ലേ എന്ന് "അപ്പോള്‍ എന്റെ അമ്മപറയുംകെട്ടിക്കാം മോളെ വെയിറ്റ് ചെയ്യൂ എന്ന് ....

അങ്ങനെ ഒക്കെ ആണ് ഞാനും എന്റെ പിരികളും
.......................................................................................................... ...

പിന്നെ എന്തൊക്കെയാ വിശേഷം ....നൂറു വിശേഷങ്ങള്‍ ഉണ്ടായി
പിന്നെ ഞാനിപ്പോള്‍ ആകെ ഒറ്റപ്പെട്ടു ...ചേട്ടന്‍ പോയതോടെ അവനെ വല്ലാതെ മിസ്‌ചെയ്യുന്നുണ്ട് ...അവന്‍ പോയതോടെ ഇടി കൂടാന്‍ ആളില്ല എങ്കിലും, മൂത്ത ചേച്ചിടെ മകന്‍ ഇടയ്ക്ക് വരുമ്പോൾ  അവനെ വെച്ചു അഡ്ജസ്റ്റ് ചെയ്യും ..പിന്നെ ഞായരാഴ്ച്ചകളിലെ ഹെന്നചെയ്യലും നിന്നു അവനുന്ടെന്കിലെ ഒരു രസമുള്ളൂ ... അവന്റെ നീളമുള്ള മുടി ഞാന്‍ കെട്ടിവെക്കും കുട്ടികളെ പ്പോലെ ഉച്ചിയില്‍ അത് കൊണ്ടു കൊപ്രാട്ടി കാണിച്ചു എന്നെചിരിപ്പിക്കും എല്ലാം അരികില്‍ എത്തിച്ചു കൊടുതില്ലെന്കില്‍ ഓടിച്ചിട്ട്‌ തല്ലും ...

.
അങ്ങനെ ഒരു പാടു ഉണ്ട് ഓര്‍മിക്കാന്‍ ...അമ്മ ഓരോന്ന് പറഞ്ഞു കരയുമ്പോള്‍ ഞാന്‍ചീത്ത പറയും ...പക്ഷെ അറിയാതെ ഒറ്റക്കിരിക്കുമ്പോള്‍ അവനെ ക്കുറിച്ചോർത്തു  എന്റെ കണ്ണുകളും നിറയാറുണ്ട് അറിയാതെഇതൊക്കെ ഞാന്‍ കുറിക്കുന്നു കഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ വര്ഷത്തെഓര്‍മക്കായ്‌ .....

ഇത്രേം പറഞ്ഞു ബോറടിപ്പിചെന്കില്‍ ക്ഷമിക്കണേ .....
ഇനി വിട പറയുകായി ........ഈ വര്ഷവും ഒരുപാടു ചിരിപ്പിച്ചു കരയിച്ചു ചിന്തിപ്പിച്ചു .....നല്ലൊരു പുതു വര്‍ഷത്തിന്റെ കാലോച്ചക്ക് കാതോര്‍ത്തുകൊണ്ട് ....

ഈ ഗാനം കേള്‍ക്കു ..............

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ആഹ്ലാദകരമായ ഒരു പുതു വര്ഷം നേരുന്നു ....

Tuesday, December 23, 2008

ഹാപ്പി ക്രിസ്മസ് & ന്യൂ ഇയര്‍


എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍



Sunday, December 7, 2008

എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും പിരിയുടെ ബക്രീദ് ആശംസകള്‍


എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍

Friday, November 28, 2008

പ്രാര്‍ത്ഥിക്കാന്‍അല്ലെ നമുക്കു കഴിയൂ പ്രാര്‍ത്ഥിക്കാം ഇന്ത്യക്ക് വേണ്ടി

.........ഉറ്റവരുടെ വിയോഗത്തില്‍ വിലപിക്കുന്ന ബന്ധുക്കള്‍ ...,,,,,,,,,,
......................... .. സ്ഫോടനത്തില്‍ തകര്‍ന്ന വാഹനം ...............

ഈ ചോരപ്പാടുകള്‍ മനസ്സില്‍ ഉണര്‍ത്തുന്നത് ?




പിഞ്ചു പൈതങ്ങളെ പ്പോലും വെറുതെ വിടാത്ത തീവ്രവാദം ......ആര്‍ക്കുവേണ്ടി എന്തിന് വേണ്ടി


ഭീകരന്റെതെന്നു കരുതുന്ന ഫോട്ടോ ......(നിനക്കും ഇല്ലേ ഒരു കുടുംബം )




.. ........ താജ് പുകയുന്നു


പ്രിയരേ പ്രാര്‍ഥിക്കാം നമുക്കു ഞെട്ടലോടെ ഓരോരുത്തരും അറിഞ്ഞ ഈ ഭീകര ആക്രമങ്ങളില്‍
കൊല്ലപ്പെട്ടവര്‍ക്കും ജീവന്‍ പോലും പണയം വച്ചു പോരാടുന്ന സൈനികര്‍ക്കും

ബന്ധികള്‍ ആക്കപ്പെട്ടവരുടെ മോചനത്തിന് വേണ്ടി , ഇപ്പോളും മുഴങ്ങുകയാണ്

വെടിയൊച്ചകള്‍ ആദ്യമായി കാണുകയാണ് ഇങ്ങനൊരു സംഭവം ഇന്ത്യയില്‍ .....
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചകളെ കുറിച്ചു തര്‍ക്കങ്ങള്‍ നില നില്‍ക്കുമ്പോളും
പ്രാര്‍ത്ഥിക്കാം നമുക്കു ഇന്ത്യക്കായി ..................


........ജയ് ഹിന്ദ്‌ ..............