Sunday, April 12, 2009

വിഷുആശംസകളോടെ... പിരിക്കുട്ടി


എന്റെ പ്രിയപ്പെട്ട എല്ലാ ബ്ലോഗേര്‍സ്സിനും എന്റെ ഹൃദയം നിറഞ്ഞ


...........വിഷു ആശംസകള്‍ ........

കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്ന തൊടികളില്‍ നിന്നുയരുന്ന വിഷുപക്ഷിയുടെ പാട്ടു കേള്ക്കുന്ന....കണി ഒരുക്കാന്‍ കൂട്ടം കൂടിയിരുന്ന ,കൈനീട്ടം വാങ്ങാന്‍ കാത്തിരുന്ന .....വിഷുക്കാലം നമുക്കന്യമാകുമ്പോഴും ....

ഇന്നും മനസ്സില്‍ ആ നല്ല വിഷുക്കാലം സൂക്ഷിക്കുന്ന എല്ലാവര്ക്കും ഈ വിഷു ഐശ്വര്യവും നന്മകള്‍ നിറഞ്ഞതും ആകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ........................
സ്നേഹപൂര്‍വ്വം

പിരിക്കുട്ടി







Tuesday, December 30, 2008

യാത്ര മൊഴി ചൊല്ലി പ്പോകുന്ന ഈ വര്‍ഷത്തിനു ....





നചികേത് പറഞ്ഞ പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു .. വേണ്ടേ ഈ വര്ഷത്തെ യാത്ര അയക്കാന്‍എന്ന് എനിക്കും തോന്നി . ഈ വര്‍ഷം എനിക്ക് ധാരാളം സൌഹൃദങ്ങള്‍തന്നു .....പിന്നെ ബ്ലോഗുമായി പരിചയപ്പെട്ടു ,അതിലൂടെ ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞുഓരോരുത്തരുടെ അനുഭവങ്ങളും കഥകളും സംസാരിക്കാതിരുന്നിട്ടു കൂടി എന്നെഅവരിലേക്ക്‌ അടുപ്പിച്ചിട്ടുണ്ട് .........
പിന്നെ ബ്ലോഗിലൂടെ ഒരുപാടു ഉപദേശങ്ങള്‍ കിട്ടി നന്നായി എഴുതാന്‍ .....
ഞാന്‍ ഒരു മടിച്ചി ആണ് അതുകൊണ്ട് സമയം എടുത്തിരുന്നു പാര തിരിക്കാനുംചിട്ടയോടും കൂടി എഴുതാനും ഒന്നും കഴിഞ്ഞിട്ടില്ല ...ഈ വരുന്ന കൊല്ലമെന്കിലുംഅങ്ങനെ ഒന്നിന് ശ്രമിക്കണം .....ഇത്രേം പറഞ്ഞാലൊന്നും തീരില്ല ഈ ബൂലോകത്തെ ക്കുറിച്ചും ബൂലോകരെ ക്കുറിച്ചും




എനിക്ക് എന്ത് സന്തോഷം ,,തരുന്നുന്ടെന്നോ ഈ ബ്ലോഗ് ഒറ്റക്കിരുന്നു ചിലപ്പോള്‍....ചിരിക്കാറുണ്ട് ചില അപാര പോസ്റ്റുകള്‍ വായിച്ചു... ഞാന്‍ വെറുതെ കുത്തിക്കുറിക്കുന്നമണ്ടത്തരങ്ങള് വായിച്ചു കമന്റ് ഇടുന്ന കുറച്ചു പേരുണ്ട് അവര്ക്കു എന്റെ പ്രത്യേക നന്ദി ....
കമന്റ് ഉണ്ടോന്നു ഇടയ്ക്ക് കേറി നോക്കുമ്പോള്‍ എനിക്ക് ചെറിയ സന്തോഷം നല്കുന്നനിങ്ങളുടെ വാക്കുകളെയും നിങ്ങളെയും ഞാന്‍ ഒരു പാടു സ്നേഹിക്കുന്നുണ്ട് ....പോകുന്ന ഈ വര്ഷം എനിക്ക് ഒരു കുഞ്ഞു നഷ്ടവും ഒരു പാടു നല്ലഅനുഭവങ്ങളും നല്‍കിയിട്ടുണ്ട് .....ഇടയ്ക്ക് ജോലിയുടെ ഇടവേളകളില്‍ ബ്ലോഗുമായി ഞാന്‍ അടുത്തതും ഇപ്പോള്‍എന്തൊക്കെയോ എഴുതാന്‍ പറ്റുന്നതും എല്ലാം ഒരു ഭാഗ്യമാണ് നഷ്ടങ്ങള്‍ ഉണ്ട് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആ വീര ജവാന്റെ നഷ്ടം ഒരു ചെറിയ ദുഖമാണ് മനസ്സില്  ...എന്തിനനെന്നറിയില്ല ഇടയ്ക്ക് അതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കയറുമ്പോള്‍ഞാന്‍ കരഞ്ഞു പോകും ....പിന്നെ സ്വകാര്യമായി കുഞ്ഞു കുഞ്ഞു നഷ്ട്ടപ്പെടലുകളും



പിന്നെ പിന്നെ ഒരു പാടു സന്തോഷങ്ങള്‍ തന്നു ഈ വര്ഷം
എന്റെ ചേച്ചിക്ക് ഒരു ഉണ്ണിക്കുട്ടന്‍ ഉണ്ടായി .....എന്റെ ചേട്ടന്‍
ദുബൈയിലേക്കുപോയിഎന്റെ അച്ഛന്‍ കാര്‍ ഒരു വാങ്ങി (ഗമക്ക് പറഞ്ഞതല്ലട്ടോഅത്ഓടിച്ചു കൊണ്ടു വന്നിട്ട് കഞ്ഞി വെക്കാന്‍ അതും ഒരു കുഞ്ഞു സന്തോഷം അല്ലെ ) പിന്നെഎന്റെ കൂടുകാരികള്‍ എല്ലാം കല്യാണം കഴിച്ചു ഞാന്‍ ചോദിക്കും അമ്മേ " അപ്പുറത്തെ
വീട്ടിലെ കൊച്ചിന് പതിനെട്ടായപ്പോലെക്കും വീടും പറമ്പും വിറ്റു കെട്ടിച്ചുഎന്നെ കെട്ടിക്കാന്‍ ഉള്ള ഭാവം ഒന്നും ഇല്ലേ എന്ന് "അപ്പോള്‍ എന്റെ അമ്മപറയുംകെട്ടിക്കാം മോളെ വെയിറ്റ് ചെയ്യൂ എന്ന് ....

അങ്ങനെ ഒക്കെ ആണ് ഞാനും എന്റെ പിരികളും
.......................................................................................................... ...

പിന്നെ എന്തൊക്കെയാ വിശേഷം ....നൂറു വിശേഷങ്ങള്‍ ഉണ്ടായി
പിന്നെ ഞാനിപ്പോള്‍ ആകെ ഒറ്റപ്പെട്ടു ...ചേട്ടന്‍ പോയതോടെ അവനെ വല്ലാതെ മിസ്‌ചെയ്യുന്നുണ്ട് ...അവന്‍ പോയതോടെ ഇടി കൂടാന്‍ ആളില്ല എങ്കിലും, മൂത്ത ചേച്ചിടെ മകന്‍ ഇടയ്ക്ക് വരുമ്പോൾ  അവനെ വെച്ചു അഡ്ജസ്റ്റ് ചെയ്യും ..പിന്നെ ഞായരാഴ്ച്ചകളിലെ ഹെന്നചെയ്യലും നിന്നു അവനുന്ടെന്കിലെ ഒരു രസമുള്ളൂ ... അവന്റെ നീളമുള്ള മുടി ഞാന്‍ കെട്ടിവെക്കും കുട്ടികളെ പ്പോലെ ഉച്ചിയില്‍ അത് കൊണ്ടു കൊപ്രാട്ടി കാണിച്ചു എന്നെചിരിപ്പിക്കും എല്ലാം അരികില്‍ എത്തിച്ചു കൊടുതില്ലെന്കില്‍ ഓടിച്ചിട്ട്‌ തല്ലും ...

.
അങ്ങനെ ഒരു പാടു ഉണ്ട് ഓര്‍മിക്കാന്‍ ...അമ്മ ഓരോന്ന് പറഞ്ഞു കരയുമ്പോള്‍ ഞാന്‍ചീത്ത പറയും ...പക്ഷെ അറിയാതെ ഒറ്റക്കിരിക്കുമ്പോള്‍ അവനെ ക്കുറിച്ചോർത്തു  എന്റെ കണ്ണുകളും നിറയാറുണ്ട് അറിയാതെഇതൊക്കെ ഞാന്‍ കുറിക്കുന്നു കഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ വര്ഷത്തെഓര്‍മക്കായ്‌ .....

ഇത്രേം പറഞ്ഞു ബോറടിപ്പിചെന്കില്‍ ക്ഷമിക്കണേ .....
ഇനി വിട പറയുകായി ........ഈ വര്ഷവും ഒരുപാടു ചിരിപ്പിച്ചു കരയിച്ചു ചിന്തിപ്പിച്ചു .....നല്ലൊരു പുതു വര്‍ഷത്തിന്റെ കാലോച്ചക്ക് കാതോര്‍ത്തുകൊണ്ട് ....

ഈ ഗാനം കേള്‍ക്കു ..............

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ആഹ്ലാദകരമായ ഒരു പുതു വര്ഷം നേരുന്നു ....

Tuesday, December 23, 2008

ഹാപ്പി ക്രിസ്മസ് & ന്യൂ ഇയര്‍


എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍



Sunday, December 7, 2008

എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും പിരിയുടെ ബക്രീദ് ആശംസകള്‍


എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍

Friday, November 28, 2008

പ്രാര്‍ത്ഥിക്കാന്‍അല്ലെ നമുക്കു കഴിയൂ പ്രാര്‍ത്ഥിക്കാം ഇന്ത്യക്ക് വേണ്ടി

.........ഉറ്റവരുടെ വിയോഗത്തില്‍ വിലപിക്കുന്ന ബന്ധുക്കള്‍ ...,,,,,,,,,,
......................... .. സ്ഫോടനത്തില്‍ തകര്‍ന്ന വാഹനം ...............

ഈ ചോരപ്പാടുകള്‍ മനസ്സില്‍ ഉണര്‍ത്തുന്നത് ?




പിഞ്ചു പൈതങ്ങളെ പ്പോലും വെറുതെ വിടാത്ത തീവ്രവാദം ......ആര്‍ക്കുവേണ്ടി എന്തിന് വേണ്ടി


ഭീകരന്റെതെന്നു കരുതുന്ന ഫോട്ടോ ......(നിനക്കും ഇല്ലേ ഒരു കുടുംബം )




.. ........ താജ് പുകയുന്നു


പ്രിയരേ പ്രാര്‍ഥിക്കാം നമുക്കു ഞെട്ടലോടെ ഓരോരുത്തരും അറിഞ്ഞ ഈ ഭീകര ആക്രമങ്ങളില്‍
കൊല്ലപ്പെട്ടവര്‍ക്കും ജീവന്‍ പോലും പണയം വച്ചു പോരാടുന്ന സൈനികര്‍ക്കും

ബന്ധികള്‍ ആക്കപ്പെട്ടവരുടെ മോചനത്തിന് വേണ്ടി , ഇപ്പോളും മുഴങ്ങുകയാണ്

വെടിയൊച്ചകള്‍ ആദ്യമായി കാണുകയാണ് ഇങ്ങനൊരു സംഭവം ഇന്ത്യയില്‍ .....
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചകളെ കുറിച്ചു തര്‍ക്കങ്ങള്‍ നില നില്‍ക്കുമ്പോളും
പ്രാര്‍ത്ഥിക്കാം നമുക്കു ഇന്ത്യക്കായി ..................


........ജയ് ഹിന്ദ്‌ ..............










































Thursday, October 16, 2008

നാണി അമ്മൂമ്മ

എന്റെ നാണി അമ്മൂമ്മ ... നാണി അമ്മൂമ്മ എന്റെ ആരായിരുന്നു .... അമ്മൂമ്മ ഞാന്‍ എന്നും ഇഷ്ടപ്പെടുന്ന എന്റെ അമ്മൂമ്മ ...സ്വന്തം അമ്മൂമ്മ പണം ഉള്ള മകന്റെ മക്കളെ മാത്രം സ്നേഹിച്ചപ്പോള്‍ പാവപ്പെട്ട ഞങ്ങളെ സ്നേഹിച്ച അമ്മൂമ്മ ..അതാണ് എനിക്കെന്റെ നാണി അമ്മൂമ്മ ...എന്നാലും ഇന്നു ഞാന്‍ എന്റെ സ്വന്തം അമ്മൂമ്മയെയും സ്നേഹിക്കുന്നു നന്നായി ഇടയ്ക്ക് അമ്മൂമ്മയ്ക്ക്‌ കഴിക്കാന്‍ പറ്റുന്ന വല്ലതും വാങ്ങി കൊടുത്തും ചിലപ്പോള്‍ പൈസ കൊടുത്തും ഇപ്പോള്‍ എന്തോ ഞങ്ങളെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ...തറവാട്ടില്‍ ആണ് താമസമെങ്കിലും ദിവസവും വീട്ടില്‍ വരും ചായ കുടിക്കാന്‍ ..ഉച്ചക്ക് അമ്മയുടെസ്പെഷല്‍ മീന്‍കറി വാങ്ങിക്കാന്‍ ...വൈകിട്ട് ഞങ്ങള്‍ തന്നെ ചൂടു കഞ്ഞി കൊണ്ടു കൊടുക്കും അത് കൊണ്ടുപോകാന്‍ ഞാന്‍ എങ്ങാനും വൈകിയാല്‍ എന്നോട് ചോദ്യാവലി ആരംഭിക്കും ...മോള്‍ വരാന്‍ വൈകിയോ ? അച്ഛന്‍ വന്നില്ലേ? ഇങ്ങനെ കുറെ ..ഇപ്പോള്‍ ആള്‍ക്ക് വല്ലാത്ത വിഷമം ആണ് അതിന് എല്ലാം അറിയണം ..അത് അവിടെ ആരും വല്ലതും ചോദിച്ചാല്‍ മറുപടി പറയില്ലത്രേ ,ഈ പരാതിക്ക് ശേഷം ഞാന്‍ എല്ലാത്തിനും വിശദമായ മറുപടി കൊടുക്കാറുണ്ട് ..പിന്നെ അമ്മൂമ്മ കൈ കൊണ്ടു തൊട്ടാല്‍ അവര്‍ പിന്നെ ഒന്നും കഴിക്കില്ല എന്റെ കൈ കറുത്ത് ഇരിക്കുവല്ലേ അതെങ്ങാനും കഴിച്ചാല്‍ വെളുത്തിരിക്കുന്നവര്‍ എങ്ങാനും കറുത്ത് പോയാലോ ? ഞാന്‍ ആ കറുത്ത പെന്കൊച്ചു ആയതിനാല്‍ അമ്മൂമ്മ കഴിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്നു എടുത്തു തന്നാലും ഞാന്‍ കഴിക്കും ഇനി എന്റെ വക പരാതിക്ക് ഇട നല്കണ്ടാല്ലോന്നു കരുതും ... ഞാന്‍ ഇതിനെ പറ്റി പാപ്പന്റെ മക്കളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും അമ്മൂമ്മയ്ക്ക്‌ മിണ്ടുന്നത് അറിയണം അപ്പോള്‍ പിന്നെ ചോദിച്ചാല്‍ മിണ്ടില്ല ..പ്രശ്നം കഴിഞ്ഞില്ലേ ? പിന്നെ അടുത്തത് അമ്മൂമ്മ ക്ക് തീരെ വൃത്തിയില്ല എപ്പോളും കയ്യില്‍ അഴുക്കുണ്ടാകും അത്രേ ...ഞാന്‍ ഒന്നും മിണ്ടില്ല ... എന്നാലും ഇടയ്ക്ക് പറയാറുണ്ട് എടി വയസ്സായവരുടെ കയ്യിലെ പ്രാക്ക് മേടിക്കെന്ടന്നു ...പണ്ടു അമ്മൂമ്മയെ ഞാന്‍ നല്ല ചീത്ത പരയാരുണ്ടാത്രേ ..അച്ഛന്‍ കുടിച്ചു ബഹളം ഉണ്ടാക്കി എന്നറിഞ്ഞാല്‍ അമ്മൂമ്മ രണ്ടു കിലോമീറ്റര്‍ നടന്നു പണ്ടത്തെ ഞങ്ങളുടെ വീട്ടിലെത്തി അമ്മയെ ചീത്ത പറയും അപ്പോള്‍നാലുവയസ്സില്‍ നടക്കുന്ന ഞാന്‍ പറയും അത്രേ എന്റെ അമ്മയെ ചീത്ത പറയാനാണോ നിങ്ങള്‍ വരുന്നതു ഇവിടന്നു പോയ്ക്കൊന്നു ..അന്നേ കുരുത്തം കെട്ടതായിരുന്നു ഞാന്‍ ഇന്നും പക്ഷെ ഇന്നു കുരുത്തം കെട്ട സ്വഭാവം പുറത്തു വരുന്നതു ശരിയല്ലാത്ത കാര്യം കണ്ടാല്‍ മാത്രം ...


ഞാന്‍ പറഞ്ഞു പറഞ്ഞു കാട് കയറി എന്റെ നാണി അമ്മൂമ്മ ആരാണെന്നു വെച്ചാല്‍ ഞങ്ങളുടെ പഴയ വീടിനടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മൂമ്മ ...കൂട്ടിനു ആടും കുട്ടികളും പൂച്ച കുട്ടികളുംമാത്രംഏകദേശം ഒരു എഴുപതു വയസ്സുണ്ടാകും നാലടി ഉയരം ഒട്ടും വണ്ണം ഇല്ല ഞാന്‍ അമ്മൂമ്മയെ കാണുമ്പോള്‍ ഉമ്ബിക്കുട്ടി എന്നെ വിളിക്കൂ അമ്മൂമ്മക്ക് ഒരു മകളെ ഉള്ളു അതിന്റെ കെട്ടിയോന്‍ ഭയങ്കര സാധനം ആണത്രെ അമ്മൂമ്മയെ തിരിഞ്ഞു നോക്കില്ല ആരും അമ്മൂമ്മയ്ക്ക്‌ ബന്ധുക്കള്‍ ഞങ്ങള്‍ ഒക്കെ തന്നെ ആണ് അമ്മൂമ്മ അപ്പുറത്തെ വീട്ടില്‍ വീട്ടു പണി ചെയ്തൊക്കെ ആണ് ആ കൊച്ചു ജീവിതം നയിച്ചിരുന്നത്‌ . അമ്മൂമ്മ ഞങ്ങള്ക്ക് ഗോതമ്പ് മണികള്‍ വറുത്തു തരും നല്ല രസംമാണ് അത് കഴിക്കാന്‍ .ഇന്നു ഗോതമ്പ് വറുത്തത് കാണുമ്പൊള്‍ ഞാന്‍ ആദ്യ0 ആലോചിക്കുന്നത്‌ നാണി അമ്മൂമ്മയെ ആണ് ...


നാണി അമ്മൂമ്മയുടെ ഒറ്റമുറി വീട് ഓല മേഞ്ഞതും തറ ചാണകം മെഴുകിയത് ആണ് ആ വീടിനു വരാന്ത ഇല്ല ഒരു മുറി കുഞ്ഞു മുറി ആ മുറിയില്‍ നിറയെ ഇരുട്ട് ആണ് ഞാന്‍ ആകെ കണ്ടിട്ടുള്ളത് ഒരു പായ ഒരു മണ്ണെണ്ണ ജഗും പിന്നെ രണ്ടു വിളക്കുകളും മാത്രം ... പിന്നെ അമ്മൂമ്മ കിടക്കുന്നത് നടിലകത്തു ആണ് ഒരു കുഞ്ഞു കട്ടില്‍ ഉണ്ടവിടെ അതിലാണ് അമ്മൂമ്മ കിടക്കുന്നത് രാത്രി കൂട്ട് അമ്മൂമ്മ യുടെ കുറിഞ്ഞിപ്പൂച്ച മാത്രം ....നല്ല പ്രായത്തില്‍ ആ മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ചതാകും ഇപ്പോള്‍ തീര്ത്തും അനാഥ ..പിന്നെ എനിക്കതിനെ പറ്റി കൂടുതല്‍ ഒന്നും അറിയത്തുമില്ല ..അമ്മ പറഞ്ഞു കുറച്ചറിയാം അത്ര തന്നെ ..പിന്നെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടന്ന് വീടുമാറി അച്ഛന്റെ ഗള്ഫ് യാത്രക്ക് വേണ്ടി ആ സ്ഥലം വിറ്റു.പിന്നെ അവിടെ അടുത്ത് അമ്മായിയുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെ ക്കയറും ഓരോ പ്രാവശ്യം ചെല്ലുമ്പോഴും എന്റെ ഉമ്ബികുട്ടി വലുതായല്ലോ എന്ന് പറയും ...

രണ്ടാമത്തെ ചേച്ചിക്കും ചേട്ടനും വളരെ ഇഷ്ടമായിരുന്നു നാണി അമ്മൂമ്മയെ ചേച്ചിടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാനും അവളും അവിടെ പ്പോയിരുന്നു അന്ന് തിരക്കായത് കാരണം അമ്മൂമ്മയുടെ ഗോതമ്പ് വറുത്തത് കൊറിക്കാന്‍ പറ്റിയില്ല ...അമ്മൂമ്മയ്ക്ക്‌ അവള്‍ പൈസ കൊടുത്തപ്പോള്‍ ഞാന്‍ കരുതി എനിക്ക് ജോലി കിട്ടീട്ടു ഞാനും കൊടുക്കും എന്ന് അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ..പിന്നെ എന്റെ ഒരു കൂടുക്കാരിയുടെ വീട് അവിടെ അടുത്തായിരുന്നു ഇടയ്ക്ക് അവളുടെ അടുത്ത് നോട്സ് വാങ്ങാന്‍ പോകുമ്പോള്‍ അമ്മൂമ്മയുടെ അടുത്തും കയറും പിന്നെ
എനിക്കൊരു ചെറിയ ജോലി കിട്ടി.......

അവളുടെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ എന്നോട് നിനക്കിങ്ങോട്ടു വന്നൂടെ എന്ന് ചോദിച്ചു ഞാന്‍ ഞായറാഴ്ച വരാം അപ്പോള്‍ നാണി അമ്മൂമ്മ യുടെ അടുത്തും കയറാമല്ലോ എന്ന് പറഞ്ഞപ്പോള്‍ ,അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു .. അതിന് നാണി അമ്മൂമ്മ മരിച്ചല്ലോ എന്ന് ഞാന്‍ വിഷമത്തോടെ ചോദിച്ചു ഒന്നു അറിയിക്കായിരുന്നില്ലേ? നിനക്കു എന്ന്

അവളും വീട്ടില്‍വന്നപ്പോള്‍ ആണത്രെ അറിഞ്ഞത് ...ഞാന്‍ ആകെ ഗ്ലൂമി ആയി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയും ആരോ പറഞ്ഞു അറിഞ്ഞിരുന്നു എന്നോട് പറയാന്‍ മറന്നു പോയത്രേ ..


കഷ്ടം എനിക്കംമൂമ്മയെ അവസാനമായി ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ലല്ലോ ,ഒരു ചെറിയ സഹായം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ ചില ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ പറ്റാത്തതില്‍ ഒന്നു കൂടി.....................വയ്യയിരുന്നത്രേ ഒരു ദിവസം നേരം വെളുത്തു പുറത്തു കാണാതായപ്പോള്‍ ആരോ കയറി നോക്കിയപ്പോള്‍ മരിച്ചു കിടക്കുനത് കണ്ടത്രെ പാവം മരിക്കാന്‍ നേരം ഒരു തുള്ളി വെള്ളം പോലുംകിട്ട്യിട്ടുണ്ടാകില്ല പാവത്തിന്........... മരിച്ചതിനു ശേഷം ആ മകള്‍ വന്നെന്നും ആ പറമ്പ് വിറ്റു എന്നും അറിഞ്ഞു ...മനുഷ്യരൊക്കെ ഇങ്ങനേം ആകുമോ പറമ്പ് എഴുതി കൊടുക്കഞ്ഞിട്ടത്രേ അതിനെ ഇത്രേം നാള്‍ നോക്കാഞ്ഞത്‌ .................




മനുഷ്യരുടെ ഓരോ കാര്യങ്ങളെ ...നാം കൊടുക്കുന്നതെ നമുക്കു തിരിച്ചു കിട്ടു അല്ലെ ...
എന്റെ നാണി അമ്മൂമ്മ സ്വര്‍ഗത്തില്‍ തന്നെയാകും ദൈവത്തിനു ഏറ്റവും അടുത്ത് .....











Monday, September 1, 2008

എന്റെ ഓണം ഇങ്ങനെ .........

എന്റെ officile thiruvonappookkalam
തിരുവോണം


ഉത്രാടം



പൂരാടം




മൂലം






തൃക്കേട്ട ...








അനിഴം










വിശാഖം (2) വെള്ളത്തിലായിപ്പോയി....കഷ്ടം അത് തന്നെ ഇരിക്കട്ടെ രണ്ടാമന്‍











വിശാഖം (1)












ചോതി













ഇതാണെന്റെചിത്തിര പൂക്കളം ....ബാക്കി എല്ലാം പിന്നാലെ വരുംകേട്ടോ














അത്തപ്പൂക്കളം





പൂവൊക്കെ എല്ലാം ഒരു പോലത്തെ തന്നെ ആണുട്ടോ ......

ഡിസൈന്‍ കുറച്ചു മാറ്റാന്‍ നോക്കിയിട്ടുണ്ട് .....പിന്നെ എനിക്ക് അത്തപ്പൂക്കളം ഇടാനാ കൂടുതല്‍ ഇഷ്ടം ....എല്ലാം വട്ടത്തില്‍ ഇട്ടാല്‍ മതിയല്ലോ ?
എങ്ങനുണ്ട് നോക്കിക്കേ .....

കാലത്ത് തന്നെ കണ്ട പറമ്പിലും വീട്ടിലും കയറി പൊട്ടിച്ച പൂക്കളാണ് .....


ഇപ്പോള്‍ ഞാന്‍ ഒറ്റക്കായി പൂ പറിക്കാന്‍ പോകാന്‍ പണ്ടു ഒരു പട തന്നെ ഞാന്‍ ഒരുക്കുമായിരുന്നു ....



ഇപ്പൊഅവരൊക്കെ പഠിപ്പിന്റെ തിരക്കിലാ ...എന്റെ അനിയന്മാരും അനിയത്തി മാരും ഇതിലൊന്നും തീരെ താല്‍പര്യവും ഇല്ല ഞാന്‍ ഒറ്റയ്ക്ക് ഹും .....



പിന്നെ ഓഫീസ് ജോലി കൂടുതലയതിനാല വൈകിയത് ട്ടോ എന്റെ പോസ്റ്റ് കണ്ടു കമന്റ് ഇട്ട



എന്റെ എല്ലാ കൂട്ടുകാര്‍ക്കും പിരിയുടെ നന്ദി .....