Sunday, April 8, 2018

സുഡാനി ഫ്രം നൈജീരിയ

സുഡാനിനെ കണ്ടിട്ട് 2 വാക്കു എഴുതാതിരിക്കാൻ വയ്യ
ചിരിക്കാനും ചിന്തിക്കാനും കരയിക്കാനുമുള്ള അനുഭവമായി സുഡാനി ....
ഫുട്ബോൾ ബേസ്ഡ് സിനിമയാണെന്ന് കരുതി സൗബിന്റെ ആയതോണ്ട് ചിരിക്കാൻ വകയുണ്ടാകും എന്ന് കരുതി പോയതാ ....പക്ഷെ അതിനേക്കാൾ വലുതായി മനുഷ്യത്വ ത്തിൽ മുങ്ങി നിൽക്കുന്ന സിനിമയാണിത് ...ഏതു ഭൂഖണ്ഡത്തിൽ നിന്നായാലും മതം ,വസ്ത്രം ,ഭക്ഷണം,ഭാഷ എന്നിവ വ്യത്യസ്തമായാലും മനുഷ്യ സ്നേഹം എന്നാൽ എന്താണെന്ന് കാണിച്ചു തരുന്നു വെറും രണ്ടു മണിക്കൂറിനുള്ളിൽ ഈ സിനിമ ....സുഡാനി ഫ്രം നൈജീരിയ ....
.sudu വിനു വെള്ളത്തിന്റെ വിലയറിയാം നമ്മൾ പാഴാക്കി കളയുന്ന വെള്ളത്തിന്റെ വില കണ്ടവൻ കലിതുള്ളുന്നതെന്തിനാണെന്നു പോലും മനസ്സിലാകാതെ മാനേജരുടെ കൂട്ടുകാരൻ ,മാനേജരും മനുഷ്യത്വം എന്നതാണെന്നറിയുന്നതു അവന്റെ രണ്ടു ഉമ്മമാരിലൂടെയും ,sudu വിലൂടെയും കൂടിയാണ്...
.sudu ആ വലിയ ശരീരം വെച്ച് കരയണകണ്ടിട്ടു എന്റെ മോൻ പറയേണ്‌ വെണ്ണേലുണ്ണിയാണോ സുടുന്നു ....അത് ഞാൻ അവൻ കരയുമ്പോൾ കളിയാക്കണ പേരാ ....SUDU ന്റെ അമ്മൂമ്മ മരിച്ചപ്പോഴും അവനു വേണ്ടി ഉമ്മമാർ നടത്തുന്ന പ്രാർത്ഥനകൾ കണ്ടപ്പോളും നമ്മുടെ ഭക്ഷണം അവൻആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോഴും SUDU ന്റെ നൊമ്പരങ്ങൾ വിവരിക്കുമ്ബോഴും കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു .അതിനിടയിൽ ചിരിച്ചു ചിരിച്ചു ഞാനിന്നു മരിക്കും എന്നുള്ള മോന്റെ കമന്റ്സ് കേട്ടപ്പോൾ എനിക്കും തോന്നി ഇതിലെ തമാശകൾ അടക്കി നിർത്താൻ പറ്റാത്ത ചിരി സമ്മാനിക്കുന്നുണ്ടെന്നു ....സാമുവേൽ എന്ന പേര് കേട്ട് അപ്പ ഇതാർന്നോ നിന്റെ പേര് അപ്പ സ്യൂട് ന്നല്ല എന്നുള്ള ഉമ്മാടെ ചോദ്യം ചിരിപ്പിച്ചു ...നീ അവരെപ്പോലെ ഞങ്ങൾക്കും SUDU ആണ് ...അയൽക്കാരി ഉമ്മ റോക്ക്സ് ..അവരൊക്കെ നാടകനടികളാണെന്നു കെട്ട്യോൻ പറഞ്ഞു അവരുടെ ഭാഗ്യം പൗളി ചേച്ചിടെതു പോലെ വയസ്സാംകാലത്തായിരിക്കും തെളിഞ്ഞിരിക്കുന്നത് ..ഇനീം കുറെ സിനിമകളിൽ അവരെ കാണാൻ പറ്റട്ടെ എന്ന്നാശിക്കുന്നു ..കഴിവുള്ളവർ സമയം വരുമ്പോൾ ശോഭിക്കും എന്നതിനുദാഹരണം ആണ് ഇവരെപ്പോലുള്ളവർ ...പുതുമുഖങ്ങളുടെ അഭിനയം ആണെന്ന് തോന്നിപ്പിക്കാതെ അഭിനയിച്ചു വിസ്മയിപ്പിച്ച എല്ലാര്ക്കും അഭിനന്ദനങ്ങൾ..
ഒരു കുറവ് തോന്നിയത് മാനേജർക്ക് ഒരു കൂട്ട് കിട്ടേണ്ടതായിരുന്നുഎന്നുള്ളതാണ് ഉമ്മയെയും രണ്ടാം വാപ്പയെയും കൂടി യോജിപ്പിച്ചപ്പോൾ വീണ്ടും കണ്ണ് നനഞ്ഞു തന്റെ വേദന മാത്രമല്ല മറ്റുള്ളോർക്കും വേദന ഉണ്ടെന്നു മാനേജരെ പഠിപ്പിച്ചു കൊടുത്തു SUDU ....കൂട്ടായ്മയിലൂടെ sudune അവർ കൈ വീശി യാത്രയാക്കുമ്പോൾ എനിക്കും തോന്നി കൈവീശാൻ .....SUDU ഞങ്ങൾ മലയാളികളും നിന്നെ മനസ്സിലേറ്റുകയാണെന്ന് സിനിമക്കു കിട്ടിയ കയ്യടികൾ മനസ്സിലാക്കി തന്നു ...കുഞ്ഞു സിനിമകൾ എങ്ങിനെയാണ് വലിയ വിജയങ്ങൾ ആകുന്നതെന്നു ....
സംവിധായകൻ സക്കറിയക്കും ഈ കുഞ്ഞു സിനിമക്ക് പ്രൊഡ്യൂസർമാർ ആകാൻ ധൈര്യം കാണിച്ച സമീർ താഹിറിനും ഷൈജു ഖാലിദ് നും തകർപ്പൻ കയ്യടികൾ ...............
.മലയാള സിനിമയിലെ മാറ്റത്തിന്റെ പ്രതിധ്വനിയുടെ മാറ്റുകൂട്ടുന്ന സിനിമകൾക്കിടയിൽ മുന്നിൽ നിൽക്കട്ടെ സുഡാനി ഫ്രം നൈജീരിയ

Monday, August 8, 2016

പിറന്നാളാശംസകൾ ....പ്രിയപ്പെട്ട ലിസ .....

ലിസ തോമസേ ......നമ്മുടെ സൗഹൃദത്തിന് എത്ര വയസ്സായി 25 ....അല്ലെ .....നീണ്ട സൗഹൃദം .....ജന്മദിന -പുതുവത്സര കാർഡുകളിലൂടെയും,ഇൻലൻഡിലൂടെയും ....നിലനിർത്തിയ കൂട്ട് ഇപ്പോൾ ഫേസ്ബുക്കിലും Whatsapp യിലും (നാളെ ഇനി അതിനു ഏതു മാധ്യമം വരുമെന്ന് ഒരു പിടീമില്ല )എത്തി നിൽക്കുമ്പോൾ ഞാൻ ചിന്തിക്കുകയാണ്.ആരാണ് എനിക്ക് നീ ... ഞാൻ ഇങ്ങനെ നിലനിർത്തിയ ബന്ധം നമ്മുടേത് മാത്രമാണ് ...നിന്നെ വിട്ടു കളയുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ....എന്താണെന്നോ ആ ഇഷ്ടം ...ബുദ്ധിമുട്ടുകൾക്കിടയിലും ..ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ എനിക്ക് കിട്ടാത്ത സ്നേഹവും കരുതലും കിട്ടിയത് നിന്നിൽ നിന്നായിരുന്നു ഒന്നുമില്ലായ്മയിൽ നിന്നും വന്നിരുന്ന എന്നെ നീ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി കണ്ടിരുന്നത് എന്റെ മനസ്സിൽ നിന്നും മായുന്നില്ല ...

നിന്റെ അലൂംമിനിയം പെട്ടിയും ഭംഗിയായി ചൊട്ടയിട്ട പുസ്തകവും എന്നെ കൊതിപ്പിച്ചിരുന്നു 4 കുട്ടികളുള്ള വീട്ടിലെ ഇളയതായ എനിക്ക് എന്നും പഴയ ബാഗ് ആണ് കിട്ടിയിരുന്നത് ,,നീ വീട്ടിലെ മൂത്ത കുട്ടിയല്ലേ , പിന്നെ ഞാൻ ശബരിമലക്ക് പോകാൻ മാലയിട്ടപ്പോൾ അന്നത്തെ ബുദ്ധിയില്ലായ്മയിൽ ഞാൻ പറഞ്ഞു നോൺ കഴിച്ചാൽ എന്നെ തൊടരുതെന്നു ...നീ എന്നെ തൊടാൻ നോൺ ഒഴിവാക്കിയത് ഞാൻ എന്റെ അമ്മയോട് പറഞ്ഞു അഭിമാനിച്ചിരുന്നു എന്റെ അന്നത്തെ വെളുത്ത 2 കൊമ്പുകെട്ടി വെച്ച ,പഠിക്കാൻ മിടുക്കിയും,സുന്ദരിയുമായ കൂട്ടുകാരി നീ ആയിരുന്നു.കേരളത്തിൽ വരാൻ പോകുന്ന എയർപോർട്ട് എന്ന കല്യാണി കുട്ടി ടീച്ചറുടെ ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞത് നീ ആയിരുന്നു നെടുമ്പാശ്ശേരി ,അവിടെനിന്നും നീ വിമാനമിറങ്ങി നീ എന്റെ മകന് കൊടുത്ത റോബോട്ട് അവനിന്നും ഏറെ പ്രിയപ്പെട്ടതാണ് ട്ടാ ..

നിന്റെ പോരായ്മാകൾക്കിടയിൽ നിന്നും കൊണ്ട് നീ ബി ടെക് എടുത്തു നിന്റെ ആ വളർച്ച എനിക്കും ഒരുപാടു പ്രചോദനം തന്നിട്ടുണ്ട് ലിസ.... എന്റെ വീട്ടിൽ നിറം കുറഞ്ഞവൾ ഞാനായിരുന്നു എന്റെ മൂത്ത ചേച്ചി വെളുത്തു സുന്ദരിയായിരുന്നു 1 ഇൽ പഠിക്കുമ്പോൾ എന്റെ വിചാരം വലുതായി വരുമ്പോൾ ഞാൻ ചേച്ചിടെ പോലെ വെളുക്കും എന്നായിരുന്നു ,എന്റെ ആ അബദ്ധ ചിന്താഗതി നീ തിരുത്തിയതാണ് അന്നെന്റെ മനസ്സിൽ നീ പതിപ്പിച്ച ആഘാതം, നീ അന്നേ ബുദ്ധിമതി ആയിരുന്നല്ലോ,വിജയലക്ഷ്മി ടീച്ചറും ,സനിൽ മാഷും ,എല്ലൻ കോലി ഫാത്തിമ ടീച്ചറും ,നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കല്യാണിക്കുട്ടി ടീച്ചറും പഠിപ്പിച്ച ക്ലാസ്സുകളിലെ ചില ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു ....പറഞ്ഞാൽ തീരാത്ത ഓര്മയുണ്ട് ...എഴുതി മായ്ക്കാൻ പറ്റാത്തതും ....ടൈപ്പ് ചെയ്യാൻ നേരമില്ലാത്തതിനാൽ നിർത്തട്ടെ ....

കല്യാണിക്കുട്ടി ടീച്ചർ കൊണ്ട് തരാറുള്ള ചുവന്ന ചെമ്പകത്തിന്റെ മണവും ,നീ സ്ലേറ്റ് മായ്ക്കാൻ കൊണ്ട് വന്നിരുന്ന ബബ്ലൂസ് നാരങ്ങേടെ തൊലിടെ മണവും കേൾക്കുമ്പോൾ എന്റെ നൊസ്റ്റാൾജിയ ഉണരും ...ഇന്നും എന്റെ കൂടെ സുഹൃത് വലയങ്ങൾ ആവോളം ഉണ്ടെങ്കിലും അന്നും, ഇന്നും,നീ ആണ് എന്റെ പ്രിയപ്പെട്ടവൾ ........ലവ് യു ഡാർലിംഗ് ...ഒരു നൊസ്റ്റാൾജിക് ജന്മദിന ആശംസകൾ

Wednesday, June 1, 2016

നിലക്കാത്ത മണി മുഴക്കം

എന്റെ മകൻ മണിയുടെ മരണത്തിൽ ഞാൻ വിഷമിക്കുന്നത് കണ്ടു എന്നോട് ചോദിച്ചു അമ്മ മണി ഫാൻ ആണോന്നു ...ഞാൻ വിജയ്‌ ഫാൻ ആണ് എന്ന്...അവനു 5 വയസ്സാവുന്നതെ ഒള്ളു .....ഫാൻ ഒന്നുമായിരുന്നില്ല ഞാൻ പക്ഷെ മണി എന്ന പച്ച മനുഷ്യനെ ഞാൻ ഒരു പാട് ഇഷ്ടപെട്ടിരുന്നു ...മണിയുടെ ഇഷ്ടങ്ങൾ എന്റെതുപോലെ ഏതുസാധാരണക്കാരുടെയും ഇഷ്ടങ്ങൾ ആയിരുന്നു ...എന്റെ കുട്ടികാലത്ത് മണിയുടെ നാടൻ പാട്ട് ഞാൻ പാടി നടക്കുമ്പോൾ ചില ആൾക്കാർ എന്നെ കളിയാക്കുമായിരുന്നു അതിനു ദ്വയാർത്ഥം ഉണ്ടെന്നു പറഞ്ഞു .അതിനുശേഷം ഞാൻ പാടാറില്ല ..അതൊക്കെ ആണ് നാടൻ പാട്ടെന്നു വലുതായപ്പോലാണ് തിരിച്ചറിഞ്ഞത് ആഘോഷ കാലങ്ങളിൽ ഏതു സൂപ്പർസ്റ്റാർ ഇന്റെ പരിപാടി ആണെങ്കിലും ചാനൽ മാറുമ്പോൾ മണിയെ കണ്ടാൽ അതെ ഞാൻ കാണാറുള്ളു .....ഇപ്പോളും ആ മുഖം ടി വി യിൽ കാണുമ്പോൾ വിഷമം ആണ് ആസ്വദിച്ചു ചിരിക്കാൻ പറ്റാറില്ല .....കാരണം കൂടെ ഉണ്ടായിരുന്ന ഒരാൾ ഇല്ലാതായ വിഷമം ആണ് ....ഒരു നടന്മാരും ഇതുപോലൊരു അവസ്ഥ ഉണ്ടാക്കിയിട്ടില്ല എന്റെ മനസ്സില് ....പക്ഷെ കല്പനയും മണിയും നമ്മളിൽ ഒരാളായിരുന്നു ....

എന്നായാലും ദുരൂഹത മറ നീക്കി പുറത്തു വരും.....പുതിയ സർക്കാർ എല്ലാം ശരിയാക്കുന്നതിന്റെ ഇടയിൽ കൂടി ഇതിനും ഒരു പരിഗണന കൊടുത്താൽ മതിയായിരുന്നു ...അദ്ദേഹം ഒരു ഇടതുപക്ഷ അനുഭാവി കൂടിയായിരുന്നു

...കൊടുങ്ങല്ലൂര് അമ്പലത്തിൽ തൊഴുതു വരുമ്പോൾ അദ്ദേഹം പാടിയ ഭക്തി ഗാനം കേട്ട് എന്റെ മനസ്സിലും സങ്കടം നിറഞ്ഞ സമയത്ത് ഒരു ലോട്ടറിക്കാരനും എന്നോട് ഒരു കാരുണ്യ ഇടുക്കൊന്നു ചോദിച്ചു അടുത്ത് വന്നു ആളും ആ പാട്ട് കേട്ട് മണിയെ പറ്റി കുറെ സംസാരിച്ചു ..............

പണക്കാരനും,സാധാരണക്കാരനും,,ജാതി മത ഭേദം ഇല്ലാതെ ഇഷ്ടപെട്ടിരുന്ന സിനിമനടനെക്കാളുപരി.....നാടൻ പാട്ടുകാരൻ .മിമിക്രിക്കാരൻ .ഭക്തി ഗാന ഗായകൻ,മാപ്പിളപാട്ടുകാരൻ.,സാമൂഹിക സേവകൻ അങ്ങിനെ എന്തെല്ലാം ആയിരുന്നു മണി ....ഓരോ ജീവിത തിരക്കുകളിൽ പെട്ട് കഴിയുന്ന ഓരോ കേരളീയനും ആഗ്രഹിക്കുന്നുണ്ട് ..മണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ...ഈശ്വരൻ അതിനുള്ള നേർവഴി കാട്ടാൻ ആത്മാർത്ഥമായി പ്രാർഥിക്കുന്നു...



 ഫോട്ടോ കടപ്പാട്  :  ഫേസ് ബുക്ക്‌ (alesh  alesh )

Thursday, May 5, 2016

"precaution is better than cure "

കൊല്ലങ്ങൾക്ക് ശേഷം ഒരു പോസ്റ്റ്‌ .....ഇവിടെ ആരുമില്ലെന്നറിയാം...എന്നാലും ഇടാതെ വയ്യ ....
                .


                                     "precaution is better than cure "
                  

ജിഷയുടെ ദാരുണ മരണം...........സോദരി കാരുണ്യം ആഗ്രഹിക്കുന്ന സമയത്ത് ആരും കണ്ടില്ല നിന്റെ വിഷമങ്ങൾ ...നിന്റെ മരണശേഷം എന്തൊക്കെ വാഗ്ദാനങ്ങൾ .....ആരെങ്കിലും വിഷമം മാറ്റാൻ വരുമെന്ന് നീ ആഗ്രഹിചിട്ടുണ്ടാകും.....ആരും വന്നില്ല ,,,,,നിന്റെ മരണം വേണ്ടി വന്നു നിന്റെ ,നിന്നെ പ്പോലുള്ളവരുടെ ,വിഷമങ്ങളും ദുരിതങ്ങളും ലോകം അറിയാൻ ....................
 ഇങ്ങനെയൊക്കെ പറ്റിയിട്ടു നഷ്ട പരിഹാരം കൊടുത്തിട്ട് കാര്യമില്ല ....വരാതെ നോക്കണം ...

ഇതുപോലെ ചെറിയ വീട്ടില് മൂന്നു പെൺമക്കളുമായി കഴിഞ്ഞവൾ ആണ് എന്റെ അമ്മ ...ഇതുപോലെ പേടിക്കേണ്ടി വരാതിരുന്നത് അച്ഛൻ സഹോദരൻ എന്നീ തണലുകൾ ഉള്ളതിനാലാണ് ........ഇന്നത്തെക്കാലത്ത് ആണില്ലെങ്കിൽ ആ വീട്ടില് സുരക്ഷ ഇല്ല .....വാർഡ്‌ അടിസ്ഥാനത്തിൽ ഇതൊക്കെ നോക്കി സഹായം ചെയ്തു കൊടുക്കാൻ മേമ്പര്മാരോക്കെ ശ്രമിച്ചാൽ ഈ ഫണ്ടോക്കെ ഉപയോഗ്യ യോഗ്യമാക്കാം അതിനു ആര്ക്കൊക്കെ താല്പര്യം ഉണ്ട് ...


.ഒരു whatsapp തമാശ വായിച്ചു കഴിഞ്ഞ ദിവസം പൊതുജനം കഴുത തന്നെ എന്ന് തോന്നും ........ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കള്ളൻ രാജാവിന്റെ മുന്പിൽ ഹാജരാക്കപെട്ടു.
രാജാവ് കള്ളന്റെ മുന്പിൽ രണ്ട് ശിക്ഷകൾ വച്ചു.
ഒന്നുകിൽ കള്ളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം. അതല്ലെങ്കിൽ നൂറ് അടി വാങ്ങണം. എന്നാൽ ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിർത്തുകയാണെങ്കിൽ ശിക്ഷ ആദ്യം മുതൽ വീണ്ടും അനുഭവിക്കണം. അതായിരുന്നു വ്യവസ്ഥ.
സവോള കഴിക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് തോന്നിയ കള്ളൻ സവോള കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് സവോളകൾ കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കള്ളൻ സഹികെട്ടു.
ഇതിനേക്കാൾ എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കള്ളൻ അടി മതി എന്ന് രാജാവിനോട് പറഞ്ഞു. അങ്ങനെ ഭടന്മാർ അടി തുടങ്ങി. കുറച്ച് അടികൾ കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കള്ളൻ സവോളയുടെ നീറൽ ഒക്കെ മറന്നു. കള്ളൻ രാജാവിനോട് കേണു... എനിക്ക് അടി വേണ്ടായേ...! ഞാൻ സവോള തന്നെ തിന്നോളാം...! അങ്ങനെ കള്ളൻ വീണ്ടും ആദ്യം മുതൽ സവോള തിന്നാൻ തുടങ്ങി. കുറേ സവോള കഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാൻ പറ്റാതായപ്പോൾ കള്ളനു തോന്നി അടി തന്നെയാണ് കൂടുതൽ നല്ലതെന്ന്.....!
ഈ കള്ളൻ ഒരു മണ്ടനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...??
എങ്കില് അറിയുക...!
ഈ കള്ളൻ ഒരു പ്രതീകമാണ്. ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....!
അഞ്ചു വർഷം യു ഡി എഫ് ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും എൽ ഡി എഫ് ആയിരുന്നു കുറച്ചൂടെ ഭേദം എന്ന്.
അങ്ങനെ നമ്മൾ എൽ ഡി എഫിന് വോട്ട് കൊടുക്കും. എൽ ഡി എഫ് ഭരിച്ച് അഴിമതികൊണ്ടും വർഗീയത കൊണ്ടും മടുക്കുന്പോൾ നമ്മുക്ക് തോന്നും യു ഡി എഫ് തന്നെയായിരുന്നു ഇതിനേക്കാൾ നല്ലതെന്ന്....!
നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....
എന്നാൽ ആ കള്ളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്
ക്ക് നമ്മളോട് തോന്നുന്നുണ്ടാവുക. ‪#‎മണ്ടന്‬.
.
Think and vote😂
...................................


ഒരു സംഭവം നടക്കുമ്പോൾ ഉണ്ടാകുന്ന ഈ വക പോസ്റ്റുകൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഭരിക്കുന്നവർ വിചാരിച്ചാൽ ഇതൊക്കെ ഒരു പരിധി വരെ കുറയ്ക്കാം ......അതിനു പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമം കൊണ്ട് വരണം ...ഒരു വീട് പണിയാൻ കൊടുക്കുന്ന തുക വളരെ കുറവാണ് 2009 ...എന്റെ വീട്ടിൽ കിട്ടിയിരുന്നു 75000 പഞ്ചായത്തിൽ നിന്നും അത് ഒരു base മാത്രം ബാക്കി എന്റെ സഹോദരൻ ഗൾഫിൽ പോയത് കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു ....എല്ലാവര്ക്കും അത് ഉപയുക്തമാക്കാൻ ഒരു വീടുണ്ടാക്കാൻ മിനിമം ഒരു 5 ലക്ഷമെങ്കിലും കൊടുക്കണം ഇപ്പോൾ, തുക കൂടിയിട്ടുണ്ടെന്ന് തോന്നുന്നു ...


 ഈ സംഭവം ഒക്കെ ഉൾക്കൊണ്ട്‌ കൊണ്ട് പുതിയ ഭരണം കയ്യിൽ കിട്ടുന്നവർ എന്തെങ്കിലും ചെയ്യുമെന്നു നമുക്ക് പ്രത്യാശിക്കാം ..അതോ മീഡിയ ഈ സംഭവം വിട്ടു മറ്റൊന്നിലേക്കു പോകുമ്പോൾ ഇതെല്ലാം വിസ്മ്രിതിയിലാകുമോ  ?????....."എല്ലാം മലര്പൊടിക്കാരന്റെ സ്വപ്നം" പോലെ ആവാതിരുന്നാൽ മതി .....

Wednesday, June 17, 2015

Hallo friendz

Hai my friendzz..Any one is here....fb and what's app only